Wednesday, September 25, 2024
Saturday, August 17, 2024
പഠന പരിമിതി പിന്തുണാ പ്രോജക്ട് മൂന്നാം വർഷവും
17/8/2024 :ഈ വർഷവും 60 ഓളം വിദ്യാർത്ഥികൾക്ക് ഉൾച്ചേർന്ന വിദ്യാഭ്യാസത്തോടൊപ്പം ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലുള്ള സൗജന്യ ക്‌ളാസ്സുകളും ശാസ്ത്രീയ പിന്തുണാ പ്രവർത്തനങ്ങളുമായി ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ പ്രോജക്ട് ( Specific Learning Disability Support Centre ) മൂന്നാം വർഷവും കേരളത്തിൽ കണ്ണൂർ ജില്ലയിൽ ചെറുപുഴയിൽ വിജയകരമായി തുടരുന്നു .
The Panchayath level Specific Learning Disability Support Centre project-the first of its kind in India - goes on successfully in Cherupuzha (Kannur , Kerala) taking care of more than 60 school students this year with learning disorders along with comorbidity providing one to one teaching along with inclusive education and scientific support activities for the last three academic years.
-MISSION FOR MANAGEMENT OF LEARNING DISABILITIES , KERALA
Saturday, June 15, 2024
Friday, June 14, 2024
Tips to faculties on interacting with the parents
പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം പദ്ധതി .ചെറുപുഴ ഗ്രാമപഞ്ചായത്ത്
ഫാക്കൽറ്റിമാർ രക്ഷിതാക്കളോട് ഇടപെടുന്ന വിധം
രക്ഷിതാക്കളെ പരമാവധി ഒരുമിച്ച് കൊണ്ടുപോകാൻ സാധിച്ചാൽ പരമാവധി (ഒരു 75% വരെ) നമുക്ക് വിജയിക്കാം . രക്ഷിതാക്കളെ കൂടെ നിർത്തുക .ഒരുമിച്ച് ചേർക്കുക. കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാം . അതിനു വേണ്ട ടിപ്സ് എന്തൊക്കെയാണ് എന്നുള്ളത് നോക്കാം.
1 . ആദ്യമായിട്ട് ഒരു കുട്ടി അസസ് മെൻറിനു നമ്മളുടെ അടുത്തു വരുമ്പോൾ എപ്പോഴും രക്ഷിതാവിനെ മാറ്റി നിർത്തി മാത്രമേ കുട്ടിയുടെ പ്രശ്നങ്ങൾ കേൾക്കാൻ പാടുള്ളൂ. ( noting present complaints )
അതെന്തിനാണെന്ന് വെച്ചാൽ, രക്ഷിതാവിനു കുട്ടിയെ കുറിച്ച് ഒരുപാട് വിഷമങ്ങൾ പറയാനുണ്ടാവും.
അത് പറയുന്ന സമയത്ത് , അത് കേൾക്കുന്ന കുട്ടിക്ക് ബുദ്ധിമുട്ടാവും. തന്നെക്കുറിച്ച് വീണ്ടും വീണ്ടും കുറ്റപ്പെടുത്തൽ കേൾക്കുന്നത് ഒരു കുട്ടിക്കും സന്തോഷപ്രദമായ കാര്യമല്ല.വിപരീത ഫലം ഉണ്ടാകും . സഹായിക്കാൻ പോകുന്ന നമ്മളോട് കൂടി കുട്ടിക്ക് വെറുപ്പാണ് ഉണ്ടാവുക .
2 .പിന്നീട് കുട്ടിയുടെ പൊതുവായ ആശയപ്രകടന രീതി അറിയാനായി കുട്ടിയോട് തനിച്ചു വെറുതെ കുറേ നേരം സംസാരിച്ചു നോക്കണം .noting present complaints
3 . ഇത് നേരെ തിരിച്ചും ചെയ്യാവുന്നതാണ് .അതായത് ആദ്യം കുട്ടിയോട് തനിച്ചു വെറുതെ കുറേ നേരം സംസാരിച്ചു നോക്കുക .പിന്നീട് രക്ഷിതാവിനോട് തനിച്ചു സംസാരിക്കുക .
4 .ഇനി അസ്സെസ്സ്മെന്റ് ന്റെ ഭാഗമായി കേസ് ഹിസ്റ്ററി രേഖപ്പെടുത്താൻ വേണ്ട കാര്യങ്ങൾ
( ഗർഭകാലം , പ്രസവം ,ജനനം , സംസാരിച്ചു തുടങ്ങിയത്, നടന്നു തുടങ്ങിയത് , ......തുടങ്ങിയ ശാരീരിക മാനസിക വികസ ഘട്ടങ്ങൾ )
രക്ഷിതാവുമായി ചർച്ച ചെയ്യാം .ഈ സമയത്തു കുട്ടിയെ കൂടെ ഇരുത്തുന്നത് നല്ലതാണ് .
കുട്ടിക്കു ജന്മം നൽകുന്നതിനും ബാല്യകാല അരിഷ്ടതകൾ നേരിടുന്നതിനും അമ്മയും അച്ഛനും സഹിച്ച വേദനകളും യാതനകളും കുട്ടിയും കുറച്ചൊക്കെ മനസ്സിലാക്കിതുടങ്ങും .
5 .രക്ഷിതാവ് സംസാരിക്കുന്നിടത്തു ഇടയിൽ കയറി അഭിപ്രായം പറയരുത് .(active listening). കേട്ട ഓരോന്നിനും പ്രതികരിക്കുകയോ ഉടൻ തീരുമാനങ്ങൾ പറയുകയോ ചെയ്യരുത് .
6 .കുട്ടിയെ അസ്സെസ്സ് ചെയ്യുമ്പോൾ രക്ഷിതാവോ മറ്റൊരു കുട്ടിയൊ കൂടെ ഉണ്ടാകരുത് .
7 .അസ്സെസ്സ്മെന്റിനു ശേഷം കുട്ടിയോട് സൗമ്യമായി ." കുഴപ്പമില്ല . ചെറിയ പ്രശ്‍നങ്ങളെ ഉള്ളൂ ,ഞാനൊന്നു രക്ഷിതാവിനോടും കൂടെ സംസാരിക്കട്ടെ ." എന്നു പറയുക . കുട്ടിക്ക് ചിലപ്പോൾ രക്ഷിതാവിന്റെ ഭാഗത്തു നിന്നുള്ള സമീപന ങ്ങളെ കുറിച്ച് പറയാനുണ്ടാകും .അതും കേൾക്കുക .എന്നിട്ട് " ഞാനൊന്നു രക്ഷിതാവിനോടും കൂടെ സംസാരിക്കട്ടെ .ശരിയാക്കി എടുക്കാം. നമുക്ക് നോക്കാം " എന്ന് സൂചിപ്പിച്ച ശേഷം കുട്ടിയോട് കുറച്ചു നേരം പുറത്തു കാത്തിരിക്കാൻ പറയുക.
8 .എന്നിട്ട് രക്ഷിതാവിനെ മാത്രം നമ്മുടെ കാബിനിൽ വിളിച്ചു അസ്സെസ്സ്മെന്റിൽ കണ്ട കാര്യങ്ങളും കുട്ടിയുടെ കാര്യത്തിൽ ഉള്ള പ്രശ്നങ്ങളും ചെയ്യാവുന്ന തുടർപ്രവർത്തനങ്ങളും സൂചിപ്പിക്കുക.
9 . തുടർന്ന് കുട്ടിയെ കൂടി ചർച്ചയിൽ ഉൾപ്പെടുത്തി നമ്മൾ ചെയ്യാൻപോകുന്ന കാര്യങ്ങൾ ഇതൊക്കെയാണ് എന്ന് ബോദ്ധ്യപ്പെടുത്തുക . രക്ഷിതാവിന് സ്വന്തമായി വീട്ടിൽ വച്ചു ചെയ്യാവുന്ന കാര്യങ്ങൾ( tips) പറഞ്ഞു കൊടുക്കുക . തുടർക്‌ളാസ്സുകൾ എടുക്കാൻ ഫാക്കൽറ്റിയുടെ ആവശ്യം ഉണ്ടെങ്കിൽ ക്‌ളാസ്സുകളുടെ ഉള്ളടക്കം , സമയം ,ദൈർഘ്യം , ക്‌ളാസ്സിനു ശേഷം രക്ഷിതാവ് വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സൂചിപ്പിക്കുക .( വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി -രൂപ രേഖ : IEP OUTLINE....)
10 .കുട്ടിയുടെ ഇപ്പോഴത്തെ നിലവാരം ,പ്രവർ ത്തന പദ്ധതി, എല്ലാ തുടർ പ്രവർത്തനങ്ങളും ക്രമത്തിൽ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിത്തുടങ്ങ ണം (ടീച്ചർ ഡയറി DIARY + പാഠ്യ ആ സൂത്രണം ACTIVITY PLAN ,അവലോകനം REVIEW )
*************************************************************************
സെഷൻ 2 :
11 .കുട്ടിക്കു പഠന പ്രശ്നം ഉണ്ട് എന്ന് പറഞ്ഞാൽ മിക്ക രക്ഷിതാക്കളും അത് അംഗീകരിക്കാൻ ഇടയില്ല . രക്ഷിതാവിന്റെ മനസ്സിൽ DENYING , നിഷേധിക്കൽ ആണ് നടക്കുക ."കുട്ടിക്ക് മടിയായതു കൊണ്ട് ആണ് " " ഇങ്ങനെയൊക്കെ ചെയ്യുമല്ലോ എന്ന ചോദ്യങ്ങൾ ,"ഓർമക്കുറവ്അ ല്ലാതെ ഡിസബിലിറ്റി ഒന്നും അല്ല " എന്നൊക്കെ പറയും .ശാന്തമായി സംസാരിച്ചു ടൂൾ ലെ കണ്ടെത്തലുകൾ വിശദീകരിച്ചു യാഥാർഥ്യത്തിലേക്ക് നയിക്കണം.
12 .ഇതിനു സമാധാനപരമായി വേണം പ്രതികരിക്കാൻ .പഠന പ്രശ്നങ്ങളെ കുറിച്ച് സാമാന്യമായ ഒരു വിശദീകരണം കൊടുക്കണം ."ഈ പ്രശ്നങ്ങൾ നിയന്ത്രിച്ചു കൊണ്ട് പോകാൻ കഴിയും . ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടും ജീവിത വിജയം നേടാൻ കഴിയുന്നതിന്റെ പല ഉദാഹരണങ്ങൾ ഉണ്ട് " എന്നൊക്കെ പറയണം .ഇപ്പോഴത്തെ നിലവാരം , ആഴ്ചയിൽ ഒരു ക്‌ളാസ് മാത്രം എന്ന രീതിയിൽ മുന്നോട്ടു പോകൽ , രക്ഷിതാവ് ഒരാഴ്ചയിൽ വീട്ടിൽ നിന്ന് ചെയ്യിക്കേണ്ടത് , പെട്ടെന്ന് മാറ്റം ഉണ്ടാകില്ല എന്ന അവസ്ഥ ,രക്ഷിതാവിൻറെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇവ ബോധ്യപ്പെടുത്തണം ,
13 .രക്ഷിതാവ് പഠിപ്പിക്കാൻ തയ്യാറെങ്കിൽ അവരെ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകണം .റമിഡിയേറ്ററെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അയാൾ തരുന്ന ഹോംവർക് വീട്ടിൽ വെച്ച് കൃത്യമായി ചെയ്യിക്കണം എന്ന കാര്യം പറയണം .ക്ഷമയോടെ പഠിപ്പിക്കുന്ന രീതി രക്ഷിതാവിനെ പരിചയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങണം .കുട്ടി ഒരു ചെറിയ ശരി ചെയ്താൽ അതിനെ അംഗീകരിക്കാൻ രക്ഷിതാവ്പ ഠിക്കും ,പഠിക്കണം . വ്യവസ്ഥാരഹിതമായി കുട്ടിയെ സ്നേഹിക്കാനും സ്നേഹം പ്രകടിപ്പിക്കാനും രക്ഷിതാവിനെ പരിശീലിപ്പിക്കണം .
14 .ഫാക്കൽറ്റിമാർ സ്വന്തമായി കുട്ടിയുടെ പരിശീലനം ഏറ്റെടുക്കുകയാണെങ്കിൽ , എല്ലാം ഉടൻ ശരിയാക്കാം എന്ന് ഉറപ്പൊന്നും നൽകരുത് ." പകരം നമുക്ക് കൂട്ടായി ശ്രമിച്ചു നോക്കാം ." എന്നു പറയുക .രക്ഷിതാവിൻറെ പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തു പറയണം . കുറച്ചു ആഴ്ചകൾ ശ്രമിച്ചിട്ടും മാറ്റങ്ങൾ വരുന്നില്ലെങ്കിൽ , ഒരു expert ൻറെ അടുത്തേക്ക് റഫർ ചെയ്യുകയോ , അവരുടെ സഹായം തേടി ക്‌ളാസ്സിനു ഉചിതമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യണം .
15 .കുട്ടികളോടുള്ള സ്നേഹപ്രകടനം ദിവസവും വ്യക്തമായി പ്രകടിപ്പിക്കാൻ രക്ഷിതാക്കളെ ഓരോ ആഴ്ചയിലും ഓർമ്മിപ്പി ക്കണം ."നിന്നെ ഞാനെത്ര നേരമായി കാത്തിരിക്കുകയാണ് .വേഗം വാ ."എന്നിങ്ങനെ കുട്ടികളോട് വളരെ അടുപ്പത്തിൽ എന്നും സംസാരിക്കുവാൻ രക്ഷിതാവിനെ ശ്രദ്ധിപ്പിക്കണം .സ്‌കൂളിൽ നിന്നും വന്ന ഉടൻ പഠന കാര്യങ്ങൾ ചോദിക്കാതിരിക്കുക .കുട്ടിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ / സ്‌കൂളിലെ ചെറിയ നേട്ടങ്ങൾ പോലും പറയാൻ അവസരം ഒരുക്കുന്ന വിധത്തിൽ ശാന്തമായും മധുരമായും സംസാരിക്കുകയാണ് വേണ്ടത് എന്ന് ഓരോ ആഴ്ചയിലെ ക്‌ളാസ്സിനു ശേഷവും രക്ഷിതാവിനെ ഓർമിപ്പിക്കുകയും അവരുടെ ബന്ധത്തിലെ പുരോഗതി ടീച്ചിങ്ഡ യറിയിൽ രേഖപെടുത്തുകയും ചെയ്യുക .
ഇതിൻറെ തയ്യാറെടുപ്പിനായി കുട്ടിയോടുള്ള കേവല സ്നേഹം കുട്ടിയുടെ അച്ഛനേയും അമ്മയേയും ഓർമിപ്പിച്ചു വിവരിപ്പിച്ചു ധ്യാനം( directed meditation ) ചെയ്യിക്കുക .
*************************************************************************
(തയ്യാറാക്കിയത് -CKR ; അവലംബം : ജ്യോതി ടീച്ചറുടെ ക്ലാസ് ( PASS ACADEMY ,KANHANI , THRISSUR )
*****************************************************************************
Sunday, June 9, 2024
CLASS REVIEW EXAMPLES
Sheeba.kv 1/5/ 24
Athmaj- കണക്കിൽ കൂട്ടൽ കുറക്കൽ ചെയ്യാൻ കൊടുത്തു.
മലയാളത്തിൽ അം ചിഹ്നം വരുന്ന വാക്കുകൾ എഴുതിച്ചു.
Sheeba.kv 1/5/ 24
Albin Raju - കണക്കിൽ കൂട്ടൽ കുറക്കൽ ചെയ്യാൻ കൊടുത്തു.
2 , 3 സംഖ്യകളുടെ ഗുണിതങ്ങൾ പഠിപ്പിച്ചു.
മലയാളത്തിൽ ആ ചിഹ്നം വരുന്ന വാക്കുകൾ പഠിപ്പിച്ചു.
എഴുതിച്ചു. കേട്ടെഴുത്ത് കൊടുത്തു.
Sheeba.kv 1/5/ 24
Devanandh - കണക്കിൽ 2 അക്ക സംഖ്യകളുടെ ഗുണിതങ്ങൾ പഠിപ്പിച്ചു.
മലയാളത്തിൽ - അം ചിഹ്നം വരുന്ന വാക്കുകൾ കണ്ടെത്തി എഴുതാൻ കൊടുത്തു.
Sheeba.kv 1/5/ 24
Deon George - കണക്കിൽ 2 അക്ക സംഖ്യകൾ കൂട്ടാൻ പഠിപ്പിച്ചു.
മലയാളത്തിൽ ഇ, ഈ ചിഹ്നം വരുന്ന വാക്കുകൾ എഴുതിച്ചു. കേട്ടെഴുത്ത് കൊടുത്തു.
Sheeba.kv 1/5/ 24
Delmiya - കണക്കിൽ കൂട്ടൽ കുറക്കൽ ചെയ്യാൻ കൊടുത്തു. ഇ, ഈ ചിഹ്നം വരുന്ന വാക്കുകൾ എഴുതിച്ചു.
വായിപ്പിച്ചു.
Devadarsh_മലയാളം അം അക്ഷരം വരുന്ന വാക്കുകൾ എഴുതിച്ചു ആ ചിഹ്നം വരുന്ന വാക്കുകൾ എഴുതിച്ചു Hw കൊടുത്തു
Adish - മലയാളം അം ആ ഇചിഹ്നം വരുന്ന വാക്കുകൾ കേട്ടെഴുത്ത് കൊടുത്തു
Althaf_ഗുണന പട്ടിക 3, 4 ചൊല്ലിപ്പിച്ചു s a t i എന്നീ Sound കൾ വരുന്ന Small words എഴുതിപ്പിച്ചു
Jyothi AV : 1/05/2024
Aradhya - String the one inch beads. പേര് എഴുതിച്ചു. Numbers 1-6 picture വരച്ച് count ചെയ്തു. HW കൊടുത്തു. Fine motor activity കൊടുത്തു.
ശരണ്യ - വ്യഞ്ജനാക്ഷരങ്ങൾ എഴുതിച്ചു. Single digit addition പഠിപ്പിച്ചു. HW കൊടുത്തു.
Bijima 1/5/2024
Abhishek കൂട്ടാക്ഷരങ്ങൾ വരുന്ന വാക്കുകൾ പഠിപ്പിച്ചു
English c, k sounds പഠിപ്പിച്ചു related words പഠിപ്പിച്ചു
Erik joseph മലയാളം ന്റെ, ന്റ, ന്റി,, ഇവ വരുന്ന words പഠിപ്പിച്ചു. കഥ വായിച്ചു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി
English c, k sounds പഠിപ്പിച്ചു related words കൊടുത്തു
Rithik മലയാളം അക്ഷരങ്ങൾ dictation വച്ചു. അക്ഷരങ്ങൾ വരുന്ന simple words പഠിപ്പിച്ചു
Maths കൂട്ടൽ, കുറയ്ക്കൽ രണ്ടാക്കസംഖ്യകൾ കൊണ്ട് ചെയ്യാൻ കൊടുത്തു. ഗുണനപട്ടിക 5 വരെ പഠിച്ചു
Abhindev
Annliya libin (absent)
Shilna 3/5/24
Sudeep
Read and write the previously taught lessons accurately
Dictation ,Phonograms ,magic e reviced
Sentence given to read.
Days and months reviced.
Aswal
He qremembered everything it had been taught before and answered accordingly.
Blending consonants¹ intoduced.
Dictation given
'OO' ,ie,oa sound reviced ,
Small sentence given for reading
Yadhukrishna
മലയാളം മുൻപ് പഠിപ്പിച്ചതെല്ലാം എഴുതിപ്പിച്ചു വായിപ്പിച്ചു dictation കൊടുത്തു.
ഞ, ങ്ങ ,ഞ്ഞ ഈ മൂന്ന് അക്ഷരങ്ങളിൽ വരുന്ന വാക്കുകൾ എഴുതാനും വായിക്കാനും കൊടുത്തു
I E P SKILL IMPROVEMENT PROGRAMME(SLDSC) 3/6-5/6
I E P SKILL IMPROVEMENT PROGRAMME 3/6 :
ഇന്നത്തെ meeting വളരെ effective ആയിരുന്നു. IEP എഴുതുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം , എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണം എന്നതിനെ കുറിച്ചെല്ലാം വളരെ വ്യക്തമായി മനസിലാക്കുവാൻ സാധിച്ചു. അതുപോലെ തന്നെ സത്യപാലൻ സർ തയ്യാറാക്കിയ പുസ്തകത്തെ ക്കുറിച്ച് അറിയുവാനും അതിൽ കുറച്ചു ഭാഗങ്ങൾ വായിക്കുവാനും സാധിച്ചു. അതിലെ ഓരോ content ഉം Radhakrishnan master വളരെ വ്യക്തമായി ക്ലാസ്സ് എടുത്തു തന്നു. ഓരോ ഫാക്കൾട്ടിക്കും അവരുടെ അഭിപ്രായങ്ങൾ രേഖപെടുത്തുവാനും ഉള്ള അവസരവും ലഭിച്ചു അതോടൊപ്പം തന്നെ അടുത്ത ദിവസം എന്തെല്ലാം programs ചെയ്യേണം എന്നതിനെ കുറിച്ചുള്ള ചർച്ചയും നടന്നു.-ASWATHI
Today's meeting was very effective. The poster on learning disability prepared by Jyoti teacher was very good and appreciated.I was able to understand very clearly what things should be taken care of and what things should be included while writing the IEP. Similarly, I was able to learn about the book prepared by Sathyapalan sir and read some parts of it. Radhakrishnan master took every content of it very clearly to the class. Every faculty got an opportunity to write their opinions and also a discussion was held about what programs should be done the next day.sir said that Shilna Prasad should handle the English class tomorrow morning and the Jyothi teacher should take class for an hour in the afternoon.All students' I EP-reports and their completed exam papers were organized and filed.-SHILNA
3/6/24
രാവിലെ നടന്ന മീറ്റിങ്ങിൽ കോഡിനേറ്റർ രാധാകൃഷ്ണൻ സർ IEP എങ്ങനെ എഴുതണം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കി തന്നു. അതിനു ശേഷം സത്യപാലൻ സാറിൻ്റെ പഠന വൈകല്യ മാനേജ്മെൻ്റ് എന്ന പുസ്തകത്തെ ആസ്പദമാക്കി ക്ലാസുകൾ എടുത്തു.അതനുസരിച്ച് എന്താണ് പഠന വൈകല്യം എന്നും അതിൻെറ വ്യാപ്തി, പഠന വൈകല്യ നിർവ്വചനം, അതിൽ ഉൾപ്പെട്ട വിഷമതകൾ ഉൾപ്പെടാത്തവ, കണ്ടെത്താനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ, ലക്ഷണങ്ങൾ, അസെസ്മെൻ്റ് ടൂളുകൾ എന്നിവയെ കുറിച്ച് സർ സംസാരിച്ചു. പുസ്തകത്തിൻ്റെ ഒരു ഖണ്ഡിക എല്ലാ ഫാക്കൽറ്റിമാർക്കും നൽക്കുകയും അതിനെ അടിസ്ഥാനമാക്കി ഒരു ചാർട്ട് തയ്യാറാക്കാനുള്ള കാര്യങ്ങളും ചർച്ച ചെയ്തു. ഓരോ ഫാക്കറ്റിമാർക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും ലഭിച്ചു.
ജ്യോതി ടീച്ചർ തയ്യാറാക്കി കൊണ്ടുവന്ന Learning disability യെ കുറിച്ചുള്ള ചാർട്ട് ക്ലാസ് റൂം കൂടുതൽ ആകർഷകമാക്കി. അതോടൊപ്പം അടുത്ത ദിവസത്തെ പ്രോഗ്രാമുകളെക്കുറിച്ചുള്ള ചർച്ചകളും നടന്നു. എല്ലാ ഫാക്കൽറ്റി മാരും ഒരു കുട്ടിയുടെ IEP കൃത്യമായി എഴുതി സാറിനെ ഏല്പിച്ചു.-SHEEBA
ഇന്നത്തെ ദിവസം ഏറ്റവും ഗുണപ്രദമായ അറിവുകൾ നേടാൻ സഹായിച്ചു. ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ എത്രത്തോളം ദീർഘ വീക്ഷണത്തോടെ കുട്ടികളെ സമീപിക്കണമെന്നും മാനേജ് ചെയ്യണമെന്നും നമ്മുടെ സെന്ററിന്റെ നട്ടെല്ലായ രാധാകൃഷ്ണൻ സർ വളരെ വിശദമായും ലളിതമായും പറഞ്ഞു തന്നു. ഈ അറിവുകൾ എന്നത്തേയ്ക്കും മുതൽ കൂട്ടാണ്..അത് പോലെ IEP റെക്കോർഡിന്റെ value ഉൾക്കൊണ്ട് കൊണ്ട് പൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങളും ഏറെ വിലപ്പെട്ടതാണ്.-JYOTHI
3/6/24 തിങ്കളാഴ്ച
രാവിലെ 10 മണിക്ക് ആരംഭിച്ച യോഗത്തിൽ കോഡിനേറ്റർ രാധാകൃഷ്ണൻ സർ ലേണിഗ് ഡിസ് എബിലിറ്റിയിലെ വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP)എങ്ങനെ എഴുതി തയ്യാറാക്കണമെന്നതിനെകുറിച്ച് വിശദമായി സംസാരിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കി തന്നു. അതിനു ശേഷം സത്യപാലൻ സാറിൻ്റെ പഠന വൈകല്യ മാനേജ്മെൻ്റ് എന്ന പുസ്തകത്തെ ആസ്പദമാക്കി ക്ലാസുകൾ നടത്തി. അതനുസരിച്ച് എന്താണ് പഠന വൈകല്യം എന്നും അതിൻെറ വ്യാപ്തി, പഠന വൈകല്യ നിർവ്വചനം, അതിൽ ഉൾപ്പെട്ട വിഷമതകൾ ഉൾപ്പെടാത്തവ, കണ്ടെത്താനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ, ലക്ഷണങ്ങൾ, അസെസ്മെൻ്റ് ടൂളുകൾ എന്നിവയെ കുറിച്ച് സംസാരിച്ചു. പുസ്തകത്തിൻ്റെ ഒരു ഖണ്ഡിക എല്ലാ ഫാക്കൽറ്റിമാർക്കും നൽക്കുകയും അതിനെ അടിസ്ഥാനമാക്കി ഒരു ചാർട്ട് തയ്യാറാക്കാനുള്ള കാര്യങ്ങളും ചർച്ച ചെയ്തു. ഓരോ ഫാക്കറ്റിമാർക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും ലഭിച്ചു.
ജ്യോതി ടീച്ചർ തയ്യാറാക്കി കൊണ്ടുവന്ന Learning disability യെ കുറിച്ചുള്ള ചാർട്ട് ക്ലാസ് റൂം കൂടുതൽ ആകർഷകമാക്കി. അതോടൊപ്പം അടുത്ത ദിവസത്തെ പ്രോഗ്രാമുകളെക്കുറിച്ചുള്ള ചർച്ചകളും നടന്നു. ഉച്ച ഭക്ഷണത്തിന് 1 മണിക്ക് യോഗം നിർത്തിവയ്ക്കുകകയും 1.30 ആരംഭിക്കുകയും ചെയ്തു. പോസ്റ്റർ സംബന്ധിച്ച് വിശദീകരിക്കുകയും 3 മണിയോടുകൂടി യോഗനടപടികൾ അവസാനിക്കുകയും ചെയ്തു.-SUMA
3/6/24
ഇന്ന് നടന്ന മീറ്റിംഗിൽ കുറച്ചു വൈകി ആണ്ഞാൻ ക്ലാസ്സിൽ എത്തിയത്. രാധാകൃഷ്ണൻ സർ നമ്മൾ ഓരോരുത്തരും തയ്യറാക്കിയ IEP യിൽ വരുത്തേണ്ട മാറ്റതെക്കുറിച്ചും, അതിൽ എന്തൊക്കെ കാര്യങ്ങൾ കൂട്ടി ചേർക്കണം എന്നത് വിശദമായി തന്നെ പറഞ്ഞു തരികയും ചെയ്തു
5വർഷത്തിന് ശേഷം സത്യപാലൻ സർ ന്റെ ബുക്ക് സർ വീണ്ടുംഇന്ന് പരിചയപെടുതുമ്പോൾ ആ സമയം ഉണ്ടാക്കിവച്ച കുറെ പോയിന്റുകൾ മനസിൽ പൊടിതട്ടി എടുക്കാൻ സാധിച്ചു.
ഇന്ന് കിട്ടിയ അറിവുകൾ പോലെ അല്ലെങ്കിൽ അതിനേക്കാൾ കുറച്ചുകൂടി മുന്നിൽ നിന്നുകൊണ്ട് നമ്മുടെ ടീച്ചർ മാരുടെ ക്ലാസുകൾ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു-PADMAJA
3-6-24
ഇന്ന് രാവിലെ 10 മണിക്ക് ചേർന്ന staff meeting ൽ ചില personal കാരണങ്ങളാൽ എത്താൻ വൈകിയ ങ്കിലും മുൻകൂട്ടി അറിയിച്ചിരുന്നതുപോലെ IEP record എങ്ങനെ ഏറ്റവും നന്നായി തയാറാക്കാം എന്നതിനെക്കുറിച്ച് രാധാകൃഷ്ണൻ സാർ പറഞ്ഞുതന്നിരുന്നു എന്ന് സഹപ്രവർത്തകരുടെ അടുത്ത് നിന്ന് അറിയാൻ കഴിഞ്ഞു. അതിൻപ്രകാരം അവരോട് കാര്യങ്ങൾ വിശദ്ദമായി ചോദിച്ച് മനസിലാക്കി തുടർന്ന് പൂർത്തിയായ IEP കളിൽ നിന്ന് ഒരെണ്ണം sir ന് check ചെയ്യാൻ കൊടുത്തു. തുടർന്ന് sir സത്യപാലൻ സാറിൻ്റെ പഠന വൈകല്ല മാനേജ്മെൻ്റ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി മനസിലാക്കാവുന്ന രീതിയിൽ വിവരിച്ചു തന്നു. പുസ്തകത്തില വിവിധ topics നെ divide ചെയ്ത് ഓരോരുത്തർക്കും ലഭിച്ച ഭാഗം വായിപ്പിച്ച് സെൻ്ററിൽ വരുന്ന രക്ഷിതാക്കൾക്ക് മനസിലാവുന്ന വിധത്തിൽ എങ്ങിനെ ആ topic നെ പോസ്റ്റർ ആയി തയ്യാറിക്കാമെന്നും അതിൽ എന്തൊക്കെ കാര്യങ്ങൾ ഉൾകൊള്ളിക്കാം എന്നതിനെ കുറിച്ചും വിശദീകരിച്ചച്ച് തന്നു. അതിനെ അടിസ്ഥാനപ്പെടുത്തി വരുന്ന ദിവസങ്ങളിൽ പോസ്റ്ററുകൾ രൂപകൽപന ചെയ്യും. എല്ലാ അംഗങ്ങളും ചേർന്നുള്ള ഒരു കൂട്ടായ ചർച്ച തന്നെ ഈ വിഷയത്തിൽ നടന്നു. ഇനിയും ഒറ്റകെട്ടായ് മുന്നോട്ട് പോകണമെന്നും ഓർമ്മപ്പെടുത്തി. കൂടാതെ നമ്മുടെ centre ൻ്റെ കീഴിൽ പരിശീലനം ലഭിച്ച സായ് എന്ന കുട്ടിയുടെ learning improvement നെ കുറിച്ചും പറയുകയുണ്ടായി.( നമ്മുടെ centre ൻ്റെ നേട്ടത്തിൽ അഭിമാനം . സന്തോഷം ) പുറത്തുള്ള സ്വീകാര്യതയെ കുറിച്ചും പറയുകയുണ്ടായി.Jyothi teacher ആകർഷണിയമായ പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ട് വന്ന് hang ചെയ്തു.വരും ദിവസങ്ങളിലെ section നുകളുടെ 'രൂപരേഖയെ കുറിച്ചും ഓർമ്മിപ്പിക്കുകയുണ്ടായി. വളരെ നല്ലൊരു interactive section ആയിരുന്നു ഇന്ന് ലഭിച്ചത്.
4/6/24 ന് ഷിൽന പ്രസാദിൻ്റെ നേതൃത്വത്തിൽ Phonics പഠനവും ചർച്ചയും നടന്നു. തുടർന്ന് ജ്യോതി ടീച്ചറിൻ്റെ നേതൃത്വത്തിൽ "സ്വഭാവവ്യതിയാനങ്ങൾ നിയന്ത്രിക്കുന്ന വിധം " എന്ന വിഷയത്തിൽ ചർച്ച നടന്നു. ഈ ദിവസത്തെ അനുഭവങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ എഴുതണം.-CKR
4/06/24 നു shilna ടീച്ചർ English phoenix ഇന്റെ വളരെ നല്ലൊരു ക്ലാസ്സ് നടന്നു. അതുവഴി ഏതൊക്കെ അക്ഷരങ്ങൾ ആണ് കുട്ടിയെ ആദ്യം പഠിപ്പിക്കേണ്ടത് എന്നും അതോടൊപ്പം തന്നെ ഓരോ അക്ഷരങ്ങളുടെയും ശബ്ദങ്ങൾ എങ്ങനെ എല്ലാം ആണ് ഉപയോഗിക്കേണ്ടത് എന്നും വളരെ വ്യക്തമായി തന്നെ മനസിലാക്കുവാൻ സാധിച്ചു. ചർച്ചകളിലൂടെ ക്ലാസ്സ് മുന്നോട്ടു പോയത് കൊണ്ടുതന്നെ ഓരോ വ്യക്തിക്കും അവരവരുടെ സംശയ നിവാരണത്തിനും അവസരമുണ്ടായിരുന്നു.
രണ്ടാമതായി ക്ലാസ്സ് തന്നത് ജ്യോതി ടീച്ചർ ആയിരുന്നു. കുട്ടികളിലെ behavioural issues നെ കുറിച്ചായിരുന്നു ടീച്ചർ ക്ലാസ്സ് എടുത്തത്. എന്താണ് behaviour എന്നും എന്തൊക്കെയാണ് behavioural issues എന്നും അതിന്റെ പരിഹാരബോധന മാർഗങ്ങൾ എന്തൊക്കെയാണെന്നും ഈ ക്ലാസ്സുവഴി അറിയുവാനും പഠിക്കുവാനും സാധിച്ചു.--Aswathi Raju.
4/6/24 രാവിലെ 10 മണിക്ക് മീറ്റിംഗ് ആരംഭിച്ചു. ഷിൽന ടീച്ചറിൻ്റെ English phonics ആയിരുന്നു വിഷയം. ടീച്ചർ അത് വളരെ ലഘുവായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ക്ലാസുകൾ എടുത്തു തന്നു. ഇംഗ്ലീഷിലെ അക്ഷരങ്ങളുടെ ശബ്ദങ്ങൾ എങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്ന് വ്യക്തമായും കൃത്യമായും പഠിപ്പിച്ചു തന്നു. എല്ലാ ഫാക്കൽറ്റി മാർക്കും നല്ലൊരു അനുഭവം തന്നെയായിരുന്നു ടീച്ചറിൻ്റെ ക്ലാസ്.
അതിനു ശേഷം ജ്യോതി ടീച്ചറിൻ്റെ ക്ലാസ് ആയിരുന്നു. കുട്ടികളിലെ behavioural issue - എന്നതായിരുന്നു വിഷയം. കുട്ടികളിലെ സ്വഭാവ വ്യതിയാനങ്ങൾക്കുള്ള കാരണങ്ങളും അവർക്കുള്ള പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും ടീച്ചർ വ്യക്തമാക്കി . ടീച്ചറുടെ ക്ലാസ് വളരെയധികം ഓർമ്മകളെ തിരികെ കൊണ്ടുവരാൻ സാധിച്ചു. ഓരോ ഫാക്കറ്റിമാർക്കും അവരവർ കൈകാര്യം ചെയ്യുന്ന കുട്ടികളെ ഓർമ്മപ്പെടുത്തുന്ന രീതിയിലായിരുന്നു ക്ലാസ് എടുത്തത്. ഓരോ ഫാക്കൽറ്റി മാരും ഷിൽന ടീച്ചറിനും ജ്യോതി ടീച്ചറിനും സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി അറിയിച്ചു.-SHEEBA
4-6-24ന് നടന്ന ക്ലാസുകൾ വളരെയധികം പ്രയോജനകരമായിരുന്നു. ആദ്യത്തെ ക്ലാസിനു ഷിൽന ടീച്ചർ നേതൃത്വം കൊടുത്തു. English Phonics ആണ് ക്ലാസിൽ അവതരിപ്പിച്ചത്. first ഏത് letters പഠിപ്പിക്കണം. എങ്ങനെയാണ് അക്ഷരങ്ങൾ ഉച്ചരിക്കേണ്ടത്. Group base letters അവതരണം. Sound ഉപയോഗിക്കുമ്പോൾ ഉള്ള rules ഇങ്ങനെ പല പുതിയ അറിവുകളും ചർച്ചകളും നടക്കുകയുണ്ടായി. രണ്ടാമതായി ജ്യോതി ടീച്ചർ ക്ലാസിന് നേതൃത്വം കൊടുത്തു. Behaviour issues, Behavior management, increasing Skill and decreasing undeserable Behaviour എല്ലാ തലങ്ങളിലും വ്യക്തതയോടെ ടീച്ചർ ക്ലാസ് എടുത്തു. പ്രത്യേകിച്ച് ഓരോ Behaviour problems പറയുമ്പോഴും നമ്മുടെ കുട്ടികളെ ബന്ധപ്പെടുത്തി ചിന്തിക്കുവാൻ കഴിഞ്ഞു. തുടർ ക്ലാസുകൾ ഉണ്ടാകണം എന്ന ആവശ്യത്തോടെയാണ് ക്ലാസുകൾ അവസാനിച്ചത്.
രാധാകൃഷ്ണൻ സാറിന്റെ Records Keeping - IEP, Practical sheet, Summary, Specific Analysis എന്നിവയെ കുറിച്ച് വ്യക്തതയോടെ പറഞ്ഞു തന്നു .
5/06/24 നു രാവിലെ 10 മണിക്ക് തന്നെ ക്ലാസ്സ് ആരംഭിച്ചു. രാധാകൃഷ്ണൻ മാസ്റ്റർ SRC യുടെ tool വളരെ കൃത്യമായി തന്നെ അതിലെ ഓരോ ഭാഗങ്ങളും പഠിപ്പിച്ചു തന്നു അതോടൊപ്പം തന്നെ IEP യുമായി ബന്ധപ്പെടുത്തി ചെറിയൊരു ക്ലാസും നടന്നു അതിൽ എന്തൊക്കെ കാര്യങ്ങൾ ചേർക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ ഒഴിവാക്കണമെന്നും പറഞ്ഞു തന്നു അതോടൊപ്പം തന്നെ ഓരോ facultyum എഴുതിയ IEP യുടെ പോരായ്മകളും ചൂണ്ടി കാണിച്ചു തന്നു.ഒപ്പം മറ്റു ചെറിയ വിഷയങ്ങളിൽ ലഘു ചർച്ചകളും നടന്നു.
Maths ഇൽ ഡോമിനോസിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമായി തന്നെ വിവരിച്ചു. അതിന്റെ practice ഉം നടത്തി.Aswathi Raju.
5/6/24- 10 മണിക്ക് തന്നെ രാധാകൃഷ്ണൻ സാറിൻ്റെ നേതൃത്വത്തിൽ ക്ലാസുകൾ ആരംഭിച്ചു. SRC യുടെ tool നെ കുറിച്ചായിരുന്നു ആദ്യത്തെ ക്ലാസ് . അതിലെ ഓരോ ഭാഗങ്ങളെ പറ്റിയും കൃത്യമായി പഠിപ്പിച്ചു തന്നു. അതിനു ശേഷം IEP യിലെ ചില പോരായ്മകൾ ചൂണ്ടികാണിച്ചു കൊണ്ട് ഏതൊക്കെ കാര്യങ്ങൾ അതിൽ ഉണ്ടായിരിക്കണം എന്നുള്ളത് വ്യക്തമാക്കി തന്നു. അതോടൊപ്പം മലയാളം ഉച്ചാരണത്തിലുള്ള കൃത്യത, എഴുതുമ്പോൾ വരുന്ന അക്ഷരതെറ്റുകൾ, ഗണിത പഠനത്തിൽ ഡോമിനോസ് വിവിധ തരത്തിൽ ഉപയോഗിക്കുന്ന വിധം എന്നിവയെ കുറിച്ചുള്ള ക്ലാസുകളും തന്നു. പിന്നെ ചാർട്ടു പേപ്പറുകളിൽ പോസ്റ്ററുകൾ എഴുതി ക്ലാസ് റൂം അലങ്കരിച്ചു.-SHEEEBA
5-6 -24
10 മണിക്ക് സെന്ററിൽ വരികയും ചാർട്ടുകൾ എഴുതുകയും ചെയ്യ്തു .രാധാകൃഷ്ണൻ സാർ സെന്ററിൽ ഉപയോഗിക്കുന്ന Assessment toolലെ ഓരോ പ്രവർത്തനങ്ങളും കുട്ടിയുടെ പഠന പരിമിതിയുമായി ബന്ധപ്പെടുത്തി രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ഓരോ child fileലും ഉൾപ്പെടുത്തേണ്ട Reportsനെ കുറിച്ച് List തന്നു .ഗണിതത്തിൽ ഡോമിനോസ് കളി കുട്ടികൾക്ക് പ്രയോജനപ്പെടുത്തു ക,എഴുതുമ്പോൾ അക്ഷരങ്ങളുടെ വ്യക്തത, എഴുത്തിലെ പിശക് എന്നിവ ശ്രദ്ധിക്കാനും ഓർമ്മപ്പെടുത്തി.-RINCY
അറിയിപ്പ് 6 / 6 / 2024 : ഫാക്കൽറ്റി മാർ അവരവർ ക്ലാസെടുക്കുന്ന കുട്ടികളുടെ IEP തയ്യാറാക്കി അനുബന്ധ രേഖകൾ ചേർത്ത് വെക്കേണ്ടതാണ് . verification പൂർത്തിയായവർ മാത്രം ഇനി തുടർക്ലാസുകൾ എടുത്താൽ മതി.Verification ന് ആയി ഈ ആഴ്ച തന്നെ സെൻ്ററിൽ തരേണ്ടതാണ്.2nd year എടുക്കുന്നവർ IEP ഉചിതമായി IEP Review ചെയ്യേണ്ടതാണ്.
ഓരോ കുട്ടിയുടേയും ഫയലിൽ ഉണ്ടായിരിക്കേണ്ട Documents List: (1).Assessment Report (2) Child 's worksheet ( 3 ) IEP with MAG ' s, STGs, ( 4 ).Accomodations and Modifications (5) Specific Analysis Cards (6). Summary Report (7). Class Activity Plan for at least 3/4 Continuous periods. (8). Teacher Achievement Card (9). Progress card (10) Entries in Common Student Data Register.
-ഫാക്കൽറ്റി കോഡിനേറ്റർ
Wednesday, June 5, 2024
IEP goals -short term and annual
വ്യക്തിഗത വിദ്യഭ്യാസ പദ്ധതി നന്നായി എഴുതുന്ന വിധം .
ദീർഘ കാല ലക്ഷ്യങ്ങൾ ANNUAL GOALS തീരുമാനിക്കുന്നതെങ്ങിനെ ?
വായന എന്ന മേഖലയുമായി ബന്ധപ്പെട്ട
ദീർഘ കാല ലക്ഷ്യങ്ങൾ :ANNUAL GOALS
ഉദാഹരണം : 1
ഒരു വർഷകാലത്തെ (ഏറ്റവും കുറഞ്ഞത് ആകെ 50 മണിക്കൂറുകളെങ്കിലും) വായന ,ധാരണാ മേഖലകളിലെ പരിശീലനത്തിനു ശേഷം രണ്ടാം ക്‌ളാസ്സിലെ പാഠപുസ്തകത്തിലെ ഒരു പാഠഭാഗം വായിക്കാൻ പറഞ്ഞാൽ , സുരേഷ് ഒരു മിനിട്ടിൽ 50 വാക്കുകൾ എന്ന തോതിൽ വായിക്കും . ഈ ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ധാരണാ ചോദ്യങ്ങൾക്ക് 80 ശതമാനം കൃത്യതയോടെ മറുപടി പറയും .
( When presented with a story from the 2nd grade level text, Sarayu will read at a rate of 50 wpm and say right answers to 80% questions asked from the passage after a 12 months’ reading comprehension practices)
ദീർഘ കാല ലക്ഷ്യം എങ്ങിനെ കൃത്യമാക്കാം ?
മുകളിൽ എഴുതിയ ദീർഘ കാല ലക്ഷ്യം കുട്ടിയുടെ ഇപ്പോഴത്തെ നിലവാരം അനുസരിച്ചു സ്വീകാര്യം ആണോ എന്നു സ്വയം പരിശോധിക്കുക :
താഴെ കൊടുത്തവിധത്തിൽ സ്വയം ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ദീർഘ കാല ലക്ഷ്യ ത്തിനു വേണ്ടുന്ന എല്ലാ ഗുണങ്ങളും തികഞ്ഞുവോ(smart ?) എന്നു പരിശോധിക്കാം .
(1 ) പ്രവർത്തന മേഖലയുടെ ഉള്ളടക്കം , വ്യാപ്തി ഇവ പരിമിതപ്പെടുത്തപ്പെട്ടതും ആർക്കും കൃത്യമായി തിരിച്ചറിയാവുന്നതും ആണോ ?
specific ?
സുരേഷിന് നൽകുന്ന പരിശീലനം ഏതു ക്‌ളാസ്സിലെ / ഏതു പാഠഭാഗത്തിലേതു ആകാം ? ഏതു മേഖലയിൽ ആണ് പരിശീലനം ? ഒന്നിലധികം മേഖലകൾ പരിശോധിക്കപ്പെടുന്നുണ്ടോ ? പരിശീലനം നൽകുന്ന മേഖലകൾ എല്ലാം ഉൾപ്പെട്ടിട്ടുണ്ടോ ?
(2 ) പഠന നേട്ടം അളക്കാവുന്നത് ആണോ ? measurable ?
( 80 വാക്കുകൾ ഉള്ള ഒരു കഥ വായിക്കാൻ എത്ര സമയമെടുക്കും ? ഉത്തരം എത്ര ശതമാനം കൃത്യമായിരിക്കും ?10 ചോദ്യങ്ങൾ ചോദിച്ചാൽ സുരേഷിൻറെ എത്ര ഉത്തരങ്ങൾ ശരിയായിരിക്കും ? )
(3) പഠനനേട്ടം സുരേഷിന് നേടാവുന്ന അളവിൽ ആണോ ? achievable ?
ഒരു വർഷത്തെ പരിശീലനം കൊണ്ട് അയാൾക്ക് ഇത്രയും വേഗത്തിൽ വായിക്കാൻ കഴിയുമോ ? ഇപ്പോഴത്തെ വേഗത അളന്നിട്ടുണ്ടോ ? അതിൻറെ തൊട്ട് ഉയർന്ന വേഗത നിരക്ക് ആണോ ലക്ഷ്യമിട്ടത് ?
സുരേഷിന് ഇപ്പോൾ എത്ര ഉത്തരങ്ങൾ ശരിയാക്കുന്നുണ്ട് ? അത് 10 ൽ 5 എന്ന നിരക്കിൽ എങ്കിലുമാണോ ? ഇ പ്പോഴത്തെ കൃത്യത അളന്നിട്ടുണ്ടോ ? അതിൻറെ തൊട്ട് ഉയർന്ന നിരക്ക് ആണോ ലക്ഷ്യമിട്ടത് ?
(4) ഉദ്ദേശിക്കുന്ന പഠനനേട്ടം സുരേഷിന് നേടാൻ കഴിയുന്ന ഒന്ന് ആണോ ? realistic ?
(5 ) സമയ ബന്ധിതമാണോ ? time bound ? ( എത്ര കാലത്തിനുള്ളിൽ പൂർത്തീകരിക്കും ? .ക്‌ളാസ്സിനായി കുറഞ്ഞത് എത്ര മണിക്കൂർ ചെലവഴിക്കും ?)
......അയാളുടെ ഇപ്പോഴത്തെ നിലവാരം ഒന്നാം ക്‌ളാസ്സിനു സമാനം ആണോ ?
.......ലഘുവായ വാക്യങ്ങൾ ധാരണയോടെ വായിക്കാൻ കഴിയുന്നുണ്ടോ ? വായന /ധാരണ എന്നിവയുടെ ഏതെങ്കിലും ചില ഉപകഴിവുകൾ എങ്കിലും അയാൾക്ക് ഇപ്പോൾ ഉണ്ടോ ?
ദീർഘ കാല ലക്ഷ്യങ്ങൾ : കൃത്യമായി എഴുതണമെങ്കിൽ
(1 ) ആ മേഖലയിൽ (ഉദാ :വായന / ധാരണ )കുട്ടി ഏതു ക്‌ളാസ്സിലെ നിലവാരം പുലർത്തുന്നു എന്ന് കൃത്യമായി അറിഞ്ഞിരിക്കണം .
അതിനു വേണ്ട ചോദ്യങ്ങൾ അസ്സമെന്റ് സമയത്തു അല്ലെങ്കിൽ സ്പെസിഫിക് അനാലിസിസ് സമയത്തു നൽകി കൃത്യമായി വിലയിരുത്തണം .
(2 ) പ്രവർത്തനത്തിന്റെ (ഉദാ :വായനയുടെ) ഇപ്പോഴത്തെ വേഗത കുട്ടിക്ക് അറിയാവുന്ന വാക്യങ്ങൾ / ഒരു കൂട്ടം വാക്കുകൾ നൽകി കൃത്യമായി രേഖപ്പെടുത്തണം .
(3 ) പ്രവർത്തനത്തിന്റെ (ഉദാ :വായനയുടെ) ഇപ്പോഴത്തെ കൃത്യത കുട്ടിക്ക് അറിയാവുന്ന മേഖലയിൽ /ക്‌ളാസിലെ പാഠഭാഗത്തു നിന്നു 1വ്യത്യസ്ത നിലവാരത്തിലുള്ള 10 ചോദ്യങ്ങൾ എങ്കിലും നൽകി ഉത്തരം പറയിപ്പിച്ചോ / എഴുതിച്ചോ ( ഏറെ എളുപ്പമുള്ളത്./ എളുപ്പമുള്ളത് പ്രയാസമുള്ളത്)കൃ ത്യമായി രേഖപ്പെടുത്തണം .
(4 ) പ്രവർത്തനത്തിന്റെ (ഉദാ : വായനയുടെ) ഉപ കഴിവുകൾ -component skills - കുട്ടിക്ക് ഉണ്ടോ എന്ന് പ്രത്യേക വിശകലനം നടത്തി രേഖപ്പെടുത്തി വെക്കണം .
ഇങ്ങനെ കഴിവുകളുടെ / ഉപകഴിവുകളുടെ ഇപ്പോഴത്തെ നിലവാരം കണ്ടുപിടിച്ചു രേഖപ്പെടുത്തുന്നതിനെയാണ് പ്രത്യേക വിശകലന രേഖ ( specific analysis report ) എന്ന് പറയുന്നത് .
എന്തൊക്കെയാണ് വായനയുടെ ഉപ കഴിവുകൾ ( component skills of reading ? )
1 .phonics ശബ് ദ അക്ഷര സംയോജന സമീപനം
2.phonemic awareness വർണപരമായ അറിവ്
3.vocabulary പദ സഞ്ചയ ബോധം
4. fluency ഒഴുക്കുള്ള വായന
5.comprehension അർത്ഥഗ്രഹണം / ധാരണ
........................................................................................
-Radhakrishnan C K
Saturday, April 6, 2024
നിവേദനം 2 -വിഷയം -കോഴ്സിന്റെ അംഗീകാരം
നിവേദനം 2
വിഷയം -കോഴ്സിന്റെ അംഗീകാരം
ബഹുമാനപ്പെട്ട .ഡയറക്ടർ , സ്റ്റേറ്റ് റിസോഴ്സ് സെന്റർ , കേരള യുടെ സമക്ഷം
C M L D (Certificate in Management of Learning Disability ) / D M L D ( Diploma in Management of Learning Disability ) പാസ്സായവർ സമർപ്പിക്കുന്ന അപേക്ഷ .
സർ ,
സ്റ്റേറ്റ് റിസോഴ്സ് സെന്റർ , കേരള യുടെ Certificate in Management of Learning Disability / Diploma in Management of Learning Disability എന്നിവ Management of Learning Disability യിൽ ഏറെ ഫലപ്രദങ്ങളായ കോഴ്‌സുകൾ ആണെങ്കിലും അവ പാസ്സായ ഞങ്ങൾക്ക് നമ്മുടെ രാജ്യത്തെയോ പുറം രാജ്യത്തെയോ വിവിധ സ്ഥാപനങ്ങളിൽ Management of Learning Disability യുമായി ബന്ധപ്പെട്ട ജോലികളിൽ സ്ഥിര നിയമനങ്ങൾ ലഭിക്കുന്നതിന് മുകളിൽ പറഞ്ഞ കോഴ്സുകൾക്ക് R C I (REHABILITATION COUNCIL OF INDIA )യുടെ അംഗീകാരം ഇല്ല എന്ന വസ്തുത തടസ്സമായി നിൽക്കുന്നുണ്ട് എന്ന കാര്യം താങ്കളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു .
ഇതോടൊപ്പമുള്ള അനുബന്ധത്തിൽ ഉദ്യോഗാർത്ഥികൾ എന്ന നിലയിൽ Certificate in Management of Learning Disability / Diploma in Management of Learning Disability ക്കു R C I അംഗീകാരം ഇല്ലാത്തതിനാൽ ഞങ്ങൾ നേരിട്ട വിവിധ അനുഭവങ്ങൾ വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട് .
അതിനാൽ ഈ തടസ്സം നീക്കുന്നതിന് വേണ്ട അടിയന്തിര നടപടികൾ കൈകൊള്ളണമെന്നു അപേക്ഷിക്കുന്നു .
ഇതിനായി സ്വീകരിക്കാവുന്ന ചില നിർദ്ദേശങ്ങൾ ഇതോടൊപ്പം ചേർക്കുന്നു .
(1 ) Certificate in Management of Learning Disability / Diploma in Management of Learning Disability കോഴ്‌സുകൾക്ക് RCI അംഗീകാരം ലഭ്യമാക്കുക .
(2 ) L D REMEDIATOR ജോലികൾക്കു കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് / കേരളാ വിദ്യാഭ്യാസ വകുപ്പ് / മറ്റു വിവിധ സ്ഥാപന ങ്ങൾ സ്റ്റേറ്റ് റിസോഴ്സ് സെന്റർ , കേരള യുടെ Certificate in Management of Learning Disability / Diploma in Management of Learning Disability കോഴ്‌സുകൾ നിർദ്ധിഷ്ട യോഗ്യതയായി അംഗീകരിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുക .
എന്ന് ,
( പേര് ,വിലാസം , യോഗ്യത, ഒപ്പ് )
1.
2.
3.
4.
...............................................
Monday, April 1, 2024
LD Management മേഖലയിൽ ശ്രദ്ധയിൽ പെട്ട പ്രശ്നങ്ങൾ
ചർച്ച -മിനുട്സ്
നിവേദനത്തിന്റെ DRAFT താഴെ ചേർത്തിട്ടുണ്ട് .അഭിപ്രായങ്ങൾ ഉടൻ അറിയിക്കുക
1/4/2024 : പയ്യന്നൂർ MLA ഇന്ന് സെൻറർ സന്ദർശിക്കുകയും സഹായ സഹകരണങ്ങൾ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി . ( നിവേദന ങ്ങളുമായി നമുക്ക് എല്ലാ MLA മാരേയും കാണണം )
[07:21, 31/03/2024] Radhakrishnan C K
പ്രിയരേ,Specific Learning Disability Support Centre 2.0, ( SLDSC 2.0 )ചെറുപുഴ ഗ്രാമപഞ്ചായത്ത് ( പഠന പരിമിതി പിന്തുണാ പ്രൊജക്റ്റ് രണ്ടാം ഘട്ടം 2024) ഏപ്രിൽ 1 മുതൽ തുടങ്ങുന്നു. പുതുതായി പ്രവേശനം തേടിയ കുട്ടികൾക്ക് അസെസ്മെൻറ് ക്യാമ്പുകൾ / parent കൗൺസലിംഗ് 2024 ഏപ്രിൽ 1 മുതൽ നമ്മുടെ സെൻററിൽ വെച്ച് വിവിധ ദിവസങ്ങളിലായി നടക്കുന്നു. Assessment/ IEPതയ്യാറാക്കൽ / remedial classes / Attention ,Gross motor Improvement ഉപകരണങ്ങളുടെ ഉപയോഗം എന്നിവയിൽ പരിശീലനം നേടാൻ താൽപ്പര്യമുള്ള ഗ്രൂപ്പംഗങ്ങൾക്ക് ഇവിടെ പേരു ചേർക്കാം. ചെറുപുഴ Kayaking, Boating,Hiking, തുടങ്ങിയ മറ്റു വിനോദ പ്രവർത്തനങ്ങൾക്കും സാധ്യതയുള്ള സ്ഥലമാണ്. ചെറുപുഴയിലേക്കു സ്വാഗതം.
പ്രിയരേ,SRC യിൽ നിന്നും LD Management ൽ പരിശീലനം കിട്ടിയവരുടെ ഒരു സൗഹൃദ കൂട്ടായ്മയാണ് ഇത്. പുതിയ കുറേ അംഗങ്ങൾ കൂടി എത്തിയിട്ടുണ്ട്. സ്വാഗതം. എല്ലാവരും ഒന്നു സ്വയം പരിചയപ്പെടുത്തണം. പേരു്, ഫോട്ടോ,സ്ഥലം, ജോലി/ പ്രവർത്തനം, LD Management യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഈ മേഖലയിൽ ശ്രദ്ധയിൽ പെട്ട പ്രശ്നങ്ങൾ, നമ്മുടെ ഈ കൂട്ടായ്മയെ ഒരു സംഘടനാരൂപത്തിലേക്ക് മാറ്റാൻ എന്തൊക്കെ ചെയ്യണം ? എന്തൊക്കെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാം ? അതിൽ നിങ്ങൾ ഏതു കാര്യം ഏറ്റെടുക്കും ? തുടങ്ങിയ കാര്യങ്ങൾ ചുരുക്കി എഴുതുക / ഓഡിയോ ഇടുക. പുതിയ അംഗങ്ങൾ മാത്രമല്ല, നേരത്തെയുള്ളവരും സ്വയം പരിചയപ്പെടുത്തണം.
*********************************************************************
ഞാൻ രമ, കാസറഗോഡ് ആണ്. IEMHSS പള്ളിക്കരയിൽ ജോലി ചെയ്യുന്നു. ചെറുപുഴ പ്രോജെക്ടിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ Remedial ചെയ്യുന്നുണ്ട്.
CMLD/DMLD ഒരു കൂട്ടായ്മ ആവശ്യമാണ്. നിലവിൽ ഒരുപാട് പ്രശ്നങ്ങൾ നമ്മൾ ഫീൽഡിൽ അനുഭവിക്കുന്നുണ്ട്. അതിനൊരു പരിഹാരം കണ്ടെത്താൻ ഒത്ത്ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ സഹകരണവും ഉണ്ടാകും.CMLD /DMLD Certificate Validation /Recognition, നിലവിൽ വലിയ ഒരു ആവശ്യമാണ്.അതിന് വേണ്ടി എല്ലാവരും ചേർന്ന് ഒരു നിവേദനം സമർപ്പിക്കേണ്ടതുണ്ട്. അതിനു വേണ്ട നിർദേശങ്ങൾ എല്ലാവരും ഇവിടെ അറിയിക്കുക.. ചെറുപുഴ SLDSC Project Coordinator രാധാകൃഷ്ണൻ സർ ഇതിന് ചുക്കാൻ പിടിക്കുമെന്നുള്ളത് തന്നെ വലിയൊരു കാര്യമാണ്..സാറിന് ഒരുപാട് തിരക്കുള്ള സമയമാണ്. അതുകൊണ്ട് എത്രയും വേഗം എല്ലാവരും നിർദേശങ്ങൾ തന്ന് സഹകരിക്കുക.. Thank you all
********************************************************************
Girija.B, Trivandrum
There is a need
1. To create awareness among parents and public
2. To support the genuine needs of differently abled children
3. To create job opportunity for the trained individuals
4. To establish psychological rest and the spiritual tradition : Happiness
5. To free the school environment from the clutches of drugs and alcohol
****************************************************************************
Hi njan Syama.Trivandrum Attingal aanu .
Trivandrum International school il Special Education Needs Departmentil learning support teacher aayit work cheyunnu.Remedial teaching kodukunnund additional aayit kuttykalk.Sherikum parayuvanel kuttikal struggle cheyunnath kanumbo oru nisahayamaya avasthayil nikkukayanu cheyunnath Karanam namuk limited time mathre kittarullu aa limited time il namuk onnum poorthikarikan pattilla ...mattoru kariyam parayuka aanel namuk RCI recognition illathath kond palayidathum njngale ignore cheyunna oru reethi aanu ullath.Ennal njangal e field il cheyunnath pole kariyangal mattarum cheyunnathum illa so e course namuk RCI approved aayi kazhinjal namuk orupad kunjungale Kai pidich munnot kond varan kazhiyum athinu vendiyulla ella support undakum ...
Sir orupad thirakulla vyekthi aanennu kettitund...enkilum e oru kariyathinu vendi njngalude captain aayit munnot vannathathinu orupad thanks und
******************************************************************
ഞാൻ തിരുവനന്തപുരം ജില്ലയിലെ ഒരു ഗവ.അപ്പർ പ്രൈമറി സ്കൂളിൽ അധ്യാപികയാണ്.നമ്മുടെ പൊതുവിദ്യാലയങ്ങളിൽ, Specific LD കാറ്റഗറിയിൽപ്പെട്ട നിരവധി കുട്ടികൾ ഉണ്ട്.എന്നാൽ സിലബസ്സിലെ content ബാഹുല്യവും, മേളകൾ, ദിനാചരണങ്ങൾ, പങ്കെടുപ്പിക്കേണ്ടതായ മറ്റു പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ, മത്സര പരീക്ഷകൾ ഇവ കാരണം ഈ വിഭാഗം കുട്ടികൾ, മറ്റു പല കഴിവുകളും ഉണ്ടായിട്ടും, കൃത്യമായി അസ്സെസ്സ് ചെയ്യപ്പെടുകയോ, ശരിയായ പ്രശ്നം കണ്ടുപിടിക്കുകയോ, ഇൻറർവെൻഷൻ ലഭിക്കുകയോ ചെയ്യാതെ പഠനപിന്നാക്കകാരായി തള്ളപ്പെട്ടു പോവുകയാണ്.... ആഴ്ചയിൽ ഒരു ദിവസം മാത്രം ബി.ആർ.സിയിൽ നിന്ന് വരുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ നാമമാത്രമായ സഹായവും കൃത്യമായ ഇടപെടലിന് പര്യാപ്തമല്ല. വളരെ നല്ല സിലബസും ക്ലാസുകളും പ്രാക്ടിക്കലുമൊക്കെയായി നടത്തുന്ന SRC യുടെ DMLD കോഴ്സിന് സ്റ്റേറ്റ് - RCl അംഗീകാരം ലഭിച്ചാൽ , അത് കുറെ പേർക്ക് തൊഴിൽ ആവുകയും ഒപ്പം ഇത്തരം കുട്ടികളെ ഫലപ്രദമായി സഹായിച്ച് മുഖ്യധാരയിലേക്കെത്തിക്കുന്നതിനും വഴിയൊരുക്കുകയും ചെയ്യും. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന കോഴ്സാണെങ്കിലും ഒരു ജോലിക്കപേക്ഷിക്കാൻRCl Regn നിർബന്ധമാണ്. പാസ്സായവർക്ക് അംഗീകാരത്തോടെ തന്നെ സ്കൂളുകളിൽ പഠിപ്പിക്കാൻ കഴിഞ്ഞാൽ, കുട്ടികളും രക്ഷിതാക്കളും ഉൾപ്പെട്ട വലിയ ഒരു വിഭാഗത്തിന് ആശ്വാസവും ഗുണവുമാകും. എല്ലാ കുഞ്ഞുങ്ങളും മുഖ്യധാരയിലേക്കെത്തട്ടെ.... ആത്മവിശ്വാസത്തോടെ വളരുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യട്ടെ..
*************************************************************************
ഞാൻ ലിസ്ന. ഇപ്പോൾ ഒരു CBSE സ്കൂളിൽ LD trainer ആയി work ചെയ്യുന്നു. ഈ ഒരു ഫീൽഡിലേക്ക് എത്താനുള്ള പ്രധാന കാരണം എന്റെ മോളാണ്. (She is lD child.)ഇപ്പോൾ 2 ആം ക്ലാസ്സിൽ പഠിക്കുന്നു. അവൾ സ്പെഷ്യൽ ആണെന്നറിഞ്ഞിട്ടും ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ പോലും അവളെ നേരിട്ട് കണ്ടിട്ടില്ല. എല്ലാ വർഷവും ഒരു സർവേഇൽ ഒതുക്കും. BRC ഇൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയാണ്. "ഒന്നോ രണ്ടോ കുട്ടികൾക്കു മാത്രമായി വരാൻ ഞങ്ങള്ക്ക് കഴിയില്ല. ഞങ്ങൾക്ക് ഹയർ ക്ലാസ്സിൽ പഠിപ്പിക്കേണ്ടതുണ്ട്." എന്നാൽ അവിടെയും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം. മോൾ അവിടെ പോകുന്നു വരുന്നു എന്നല്ലാതെ ഒന്നും അവിടെ മാറുന്നില്ല. ഇനി സ്കൂളിലെ ടീച്ചേഴ്സിനോട് ചോദിച്ചാൽ അവർ പറയും, ഞങ്ങള്ക്ക് സ്പെഷ്യൽ എഡ്യൂക്കേഷൻ ഒന്നും അറിയില്ല, പഠിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒരുപാട് കുട്ടികൾ പഠനത്തിൽ പിന്നോട്ടുനിക്കുന്നതായി കാണുന്നു
അവരെ മണ്ടന്മായി മറ്റു കുട്ടികൾ കളിയാക്കുമ്പോൾ അവർ സ്വയം ഒന്നും അല്ലാത്തവരായി മാറുന്നു. അവരുടെ കഴിവുകളെ ആരും അറിയാതെ പോവുന്നു. BRC യിലെ ഒട്ടുമിക്ക ടീച്ചേഴ്സും ID, അല്ലെങ്കിൽ മറ്റേതെങ്കിലും ഡിസബിലിറ്റി ഇൽ സ്പെഷ്യലായ്‌സ്ഡ് ആണ്. അധികം പേർക്കും LD എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല. ഞങ്ങൾ പഠിക്കുന്ന ഈ കോഴ്സിന് RCI അംഗീകാരം കിട്ടിയാൽ ഒരുപാട് പേർക്ക് തൊഴിൽ ലഭിക്കുകയും അതുവഴി പഠനത്തിൽ പിന്നോക്കം നിക്കുന്ന കുട്ടികൾക്ക് വലിയൊരു ആശ്വസം ആവുകയും ചെയ്യും.അതുവഴി inclusive education എന്ന പദ്ധതി വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോവാൻ ഒരോ സ്കൂളിന്നും കഴിയും.
**********************************************************************
ഞാൻ സവിത. ഇപ്പോൾ ഒരു സ്പെഷ്യൽ സ്കൂളിൽ LD trainer ആയി ജോലി ചെയ്യുന്നു.ജോലി ചെയ്യുന്നു എന്നുമാത്രം. അവർക്ക് RCI രെജിസ്ട്രേഷൻ ഇല്ലാത്ത കോഴ്സ് ആയതിനാൽ അവരുടെ permanant സ്റ്റാഫ് ലിസ്റ്റിൽ ഉൾപെടുത്താൻ പറ്റുന്നില്ല. അതുകൊണ്ട് തന്നെ ആനുകൂല്യങ്ങൾക്ക് അർഹതയുമില്ല. ഇതിനൊരു പരിഹാരം ഉണ്ടാകുമോ? 1 1/2 വർഷത്തോളം specific learning disability യുമായി ബന്ധപ്പെട്ടുള്ള കോഴ്സ് ചെയ്തിട്ട് സർട്ടിഫിക്കട്ടിനു അംഗീകാരം ഇല്ല എന്നതിന്.
********************************************************************
എൻറെ പേര് ഷിൽന പ്രസാദ് ഞാൻ ചെറുപുഴ പഞ്ചായത്തിലെ specific learning disability support centre and True Light English Medium school LD remediator ആയി വർക്ക് ചെയ്യുന്നു.
MA Psychology ചെയ്യുന്നു. ഈ ഒരു ഫീൽഡിൽ വർക്ക് ചെയ്യുന്നതിൽ വളരെയധികം സന്തോഷമുണ്ട്
************************************************************************
ഞാൻ സബിത Msc maths With BEd ഉണ്ട് .Msc Psychology 2010ഇൽ പഠിച്ചിറങ്ങിയതാണ് .പക്ഷെ 2010 മാർച്ച് ഇൽ join ചെയ്ത ʟԁ സർട്ടിഫിക്കറ്റ് course കഴിഞ്ഞ ശേഷമാണ് എനിക്കൊരു carrrier വേണമെന്ന് തോന്നിയതു .അതിനു ശേഷം pyshology സെന്റർ ഇൽ internship ചെയ്തപ്പോഴും ഇപ്പോൾ ഒരു schoolil councellor ആയി ജോലി ചെയ്യുമ്പോഴും ഞാൻ കൂടുതൽ concentrate ചെയ്യുന്നത് ʟԁ പിള്ളേരെ തന്നെയാണ് .സ്കൂളുകളിൽ ഒരുപാടു കുട്ടികൾ ʟԁ ആളുണ്ട് .പക്ഷെ അതാരും തിരിച്ചറിയുന്നുമില്ല അവരെ special ആയി ശ്രെദ്ധിക്കാനുള്ള ഒരു സംവിധാനങ്ങളും ഇപ്പോൾ സ്കൂളുകളിൽ സ്ഥിരമായി ഇല്ല താനും .ഇങ്ങിനെ മാറ്റിനിർത്തേണ്ട കുട്ടികളല്ല അവർ.അവർക്കും എല്ലാവരെപ്പോലെ പഠിക്കാനുള്ള അവകാശമുണ്ട് .എനിക്കു counselling മാത്രമാണ് joli എങ്കിലും afternoon വരെ ഞാൻ ʟԁ കുട്ടികളെ മാനേജ് ചെയ്യുകയാണ് ചെയ്യുന്നത് .എന്നെ അവർ കാത്തിരിക്കാന് .അവർക്കും ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങാനുള്ള ആഗ്രഹമുണ്ട് .പക്ഷെ അക്ഷരം പൊലും അറിയാത്ത അവരെ പെട്ടെന്ന് മാർക്ക് കിട്ടാനുള്ള ലെവെലിൽ എത്തിക്കാനൊന്നും കഴിയില്ല but ഒരുപാടു improvement ഉണ്ടാവും .ക്ലാസ്സിലെ ടീച്ചേഴ്സിനെക്കാളും കുട്ടികൾക്കും parentsinhmavum ഇതു മനസ്സിലാവുക .സ്ഥിരമായി ഒരു ടീച്ചർ ഇതിനുവേണ്ടി ഉണ്ടാവുക ആണെങ്കിൽ അവരെ വളരെ മുന്നോട്ടു നയിക്കാൻ അവർക്കാവും .വായിക്കാനും എഴുതാനും അറിയാത്ത ഒരു കുട്ടിക്ക് അത് സാധിക്കുമ്പോഴുള്ള സന്തോഷത്തെ ക്കാളും വലുതായി എനിക്കൊരു plus two കുട്ടിയെ പഠിക്കുമ്പോ കിട്ടുന്നില്ല .അവരുടെ സ്നേഹം അവർക്കൊരിക്കലും സാധിക്കില്ലെന്ന് കരുതുന്നതു സാധിച്ചപ്പോലുള്ള ആസ്നേഹം അതനുഭവിച്ചവർക്കു ഈ ഫീൽഡിൽ നിന്നു മറ്റേതൊരു ജോലിയെക്കാളും സന്തൊഷം കിട്ടും എന്നാണ് എനിക്ക് തോന്നുന്നത് .പുതിയ കുട്ടികൾ ഇതു പഠിക്കാൻ വരണമെങ്കിൽ എതിനെന്തെങ്കിലും value കൂടി വേണം
********************************************************************************
എന്റെ പേര് ബിജിമ ഞാൻ യു പി സ്കൂൾ ടീച്ചർ ആയി വർക്ക് ചെയ്യുന്നു. കൂടാതെ ചെറുപുഴ specific learning disability support centre മിഷന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ remedial ചെയ്യുന്നുണ്ട്.സാധാരണ സ്കൂളിലെ അദ്ധ്യാപകർക്ക് അധികം പേർക്കും LD കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല. ഞങ്ങൾ പഠിക്കുന്ന Dmld കോഴ്സിന് RCI അംഗീകാരം ലഭിച്ചാൽ അത് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല ഒരു അംഗീകാരത്തോടെ പഠിപ്പിക്കാനും കൂടുതൽ പേർക്ക് ജോലി സാധ്യതയും കിട്ടും കൂടാതെഈ ഫീൽഡ് മറ്റേതൊരു ജോലിയെക്കാളും എഴുതാനും വായിക്കാനും പിന്നോക്കം ഉള്ള കുട്ടിക്ക് അത് കിട്ടുമ്പോൾ ഉള്ള ആ സന്തോഷം അതിനേക്കാളും വലുതായി ഒന്നുമില്ല.അത് കൊണ്ട് തന്നെ SRC യുടെ cmld/Dmld കോഴ്സിന് value വേണം എന്നാണ് എന്റെ അഭിപ്രായം
***************************************************************************
ഞാൻ സുബൈദ ഗവ: ചിൽഡ്രൻസ് ഹോം, പൂജപ്പുര തിരുവന്തപുരം) എഡ്യൂക്കേറ്ററായി ജോലി ചെയ്യുന്നു.MA Economic,MA Arabic,BEd in Social science ഇതാണ് എൻ്റെ വി .യോഗ്യത .ഞാൻ 10 കൊല്ലം ഗവ UP,HS എന്നീ സ്കൂളുകളിലായി പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 7 വർഷമായി Educator ആയി ഗവ:ഹോമിലാണ്. എൻ്റെ ഇത്രയും വർഷത്തെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ RCI അംഗീകാരമുള്ള special teachers പൊതു വെ MR കുട്ടികളെ മാത്രമേ നോക്കാറുള്ളൂ. അക്ഷരമറിയാത്തതും പഠന പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ നമ്മൾ 'ചൂണ്ടിക്കാണിച്ച് എന്തെങ്കിലും ഹെൽപ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ പോലും അവർ ചെയ്യാറില്ല BRC യിൽ നിന്നും കുറേ കാര്യങ്ങൾ ഏൽപ്പി ച്ചിട്ടുണ്ട്. അത് ചെയ്യാനുണ്ട് എന്നൊക്കെ ഓരോ ഒഴിവ് കഴിവ് പറഞ്ഞ് ഇത്തരം കുട്ടികളെ special teachers ഉം അവഗണിക്കാറാണ് കണ്ടിട്ടുള്ളത് 'Special teachers ഇത്തരം കുട്ടികളെ ശ്രദ്ധിച്ചിരുന്നെങ്കിൽ പൊതുവി ദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ 10 -ാം ക്ലാസ് എത്തിയിട്ടും മലയാളം അക്ഷരങ്ങൾ പോലും അറിയാത്ത കുട്ടികൾ ഉണ്ടാകുമായിരുന്നില്ല. ഓരോ വർഷവും ഗവ:ഹോമിലേക്ക് വരുന്ന കുട്ടികളിൽ ഒന്നോ രണ്ടോ കുട്ടികൾക്ക് മാത്രമാണ് വായിക്കാനറിയാവുന്ന കുട്ടികളായി എത്തുന്നത്. ഗവഃ സ്കൂളിൽ നിന്ന് വരുന്ന കുട്ടികൾ തന്നെയാണ്. ഇത്തരം കുട്ടികൾ ഓരോ ക്ലാസിലും പിന്നാക്കക്കാരായും അനുസരണയില്ലാത്തവരായും ഒന്നിനും കൊള്ളാത്തവരായും മുദ്രകുത്തപ്പെടുന്നു. അവിടെ വന്നതിനു ശേഷം എത്രയോ കുട്ടികൾ മോശമല്ലാത്ത നിലവാരത്തി ലേക്കെത്തി യിട്ടുണ്ട്. ഇതിനെ കുറിച്ചും നമ്മുടെ CMLD DMLD കോഴ്സിനെ കുറിച്ചും പല അധ്യാപകരോടും സംസാരിച്ചപ്പോൾ അവർ പറഞ്ഞത് BRC , special teachers നെ സ്കൂളിലേക്കയക്കുന്നത് പോലെ ഈ കോഴ്സ കഴിഞ്ഞ teachers നെയും LD കുട്ടികളെ പഠിപ്പിക്കാനയക്കുകയാണെങ്കിൽ വളരെ നന്നായേനെ വരും തലമുറയെങ്കിലും രക്ഷപ്പെടുമായിരുന്നു എന്നാണ് അധ്യാപകർക്ക് സമയബന്ധിതമായി പഠന-പഠ്യേതര പ്രവർത്തനങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. അതിനാൽ ഇത്തരം കുട്ടികൾക്ക് individual attention കൊടുക്കാൻ കഴിയില്ല അതിനാൽ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഈ കോഴ്സ് കഴിഞ്ഞ അധ്യാപകരെ ഓരോ ഗവ: സ്കൂളിലും നിയമിക്കേണ്ടത് അത്യാവശ്യമായിരിക്കയാണ്. അതിനു ആദ്യം ഗവ: അംഗീകാരമുള്ള certificate അത്യാവശ്യമാണ്. ശേഷംRCI അംഗീകാരവും നമ്മൾ എത്ര നന്നായി ( RCI അംഗീകാരമുള്ളവ രേക്കാൾ) ജോലി ചെയ്താലും അവർ RCI പേരും പറഞ്ഞ് മറ്റുള്ളവരെ ഇകഴ്ത്തുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ട കാര്യമാണ്. അതിനാൽ 2 വർഷം പഠിച്ച ഈ കോഴ്സിനു ഗവ: അംഗീകാരം കിട്ടാൻ നമുക്ക് പരിശ്രമിക്കാം
****************************************************************************
എന്റെ പേര് ഷാന.ഞാൻ മലപ്പുറം ജില്ലയിൽ പനങ്ങാങ്ങര നിന്നുമാണ്.മലപ്പുറം നളന്ദക്ളീനിക്കിൽ എൽ.ടി.റമഡിയേറ്റർ ആയീ വർക് ചെയ്യുന്നു'ഓണ്ലൈനായും ഓഫ് ലൈനായും കുട്ടികളെ പഠിപ്പിക്കുന്നു.ഒരുപാട് സാധൃതകളുള്ള കോഴ്സാണ് ഡി എംഎൽഡി.എന്നാൽ ആർസിഐ അംഗീകൃത കോഴ്സ് അല്ലാത്തതിനാൽ "ഒരു കടലാസിന്റെ വിലപോലൂമില്ല" എന്ന് പരിഹസിച്ചവരുണ്ട്. നമുക്കറിയാം കഷ്ടപ്പെടുന്ന എത്ര കുഞ്ഞുങ്ങളെ നമുക്കു സഹായിക്കാൻ കഴിയുന്നുണ്ടെന്ന്.ഒരുപാടുപേർക്ക് അതിനവസരമുണ്ടാവണം. .അതിനംഗീകരിക്കപെടണം🙏🏻
*******************************************************************************
Njn meenu maheswary,malapuram ,perinthalamanna aanu sthalam .ente basic qualification nursing aanu .ippol BA psychology +DMLD +Mttc cheyyanund.remedial teaching cheyyanund.CMLD campnte timil orupaad kuttykal vannirunnu etharathilulla prsnamumaayittu .avarokke krithyamaya reethiyil oru remediation kodukuvaan pattiyirunnenkil ennu agrahichittund .athil onnu randu kuttykalk njn koduthittumund.orupaad improvement avaril kandu .Athupole thanne internshipnte bhagamaayi nishil poyappol avide LD kaykaryam cheyyna reethiyum nammal padichareethiyum thammil nalla difference und.Avide speech therapist aanu LD kaykaryam cheyyunathu.Athilum orupaad helpul aakum ithinekurichu padichavar aa mehalayil varanathu .orupaad kuttykal and parents ithumoolam veshamikunnund.so ee coursenu RCI recognition kittedath valare anivaryam thanneyanu.nammal padikunna syllabus valare mikacha onnayi aanu enik thonniyathu .athepolethanne orupaad parichaya sambhannar aaya teachersum aanu ee koottathil palarum .ennirunnalum RCI agheekaram illathathinte peril orupaad bhuthimuttendivarannund.palarum chothichittund nthinu vendi ee course padikanathu certificatenu validity illathe ennu ?ithinokke oru parihaaram undakendathum avashyamaanu
********************************************************************
എന്റെ പേര് റിൻസി . അധ്യാപികയാണ്. എട്ടു വർഷത്തോളം സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ ഇടയിൽ പ്രവർത്തിച്ച പരിചയമുണ്ട്. ഇന്ന് ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രത്തിൽ ഫാക്കൽറ്റിയായി പ്രവർത്തിക്കുന്നു. എല്ലാ അഭിപ്രായങ്ങളും വായിക്കുവാനും കഴിഞ്ഞു. മുഖ്യധാര വിദ്യാഭ്യാസ മേഖലയിൽ ഇങ്ങനെയൊരു കൂട്ടാഴ്മയും സംഘടിതമായ ആവശ്യങ്ങൾക്കും സാധ്യതകൾ രൂപപ്പെടുന്നതിനും ഈ ഉദ്യമം വളരെ നല്ലതാണ്. രാധാകൃഷ്ണൻ സാറിനെ പോലെ ക്രിയാത്മകമായി ഇന്നും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ദീർഘവീക്ഷണമുള്ള വ്യക്തിത്വം ഈ കൂട്ടാഴ്മയ്ക്ക് നേതൃത്വം കൊടുക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. പൊതു സമൂഹത്തിൽ പഠന പരിമിതികൾ നേരിടുന്ന കുട്ടികളിലേക്ക് ഇനിയും നാം കടന്നു പോകേണ്ടതുണ്ട്. വിദ്യാലയങ്ങളിലും കുടുംബങ്ങളിലും സമൂഹത്തിലും ഭരണ സംവിധാനങ്ങളിലും വാർത്ത മാധ്യമങ്ങളിലും കൂടുതൽ അവബോധം സൃഷ്ടിക്കുവാൻ കഴിയണം. SRCയുടെ CMLD/DMLD സർട്ടിഫിക്കറ്റ് കൂടുതൽ മൂല്യമുള്ളതായി കരുതപ്പെടുന്ന സാഹചര്യത്തിൽ തന്നെ വിപ്ലവകരമായ ജോലി സാധ്യതകൾ തുറന്നു കിട്ടും.. പഠന പരിമിതികളിൽ വെല്ലുവിളി നേരിടുന്ന കുട്ടികളിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുവാൻ കഴിയും... അതിനുവേണ്ട എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കുവാൻ ഞാൻ ഒരുക്കവുമാണ്...
*********************************************************
എൻറെ പേര് ചിത്ര:ഞാൻ DMLD കോഴ്സിൻ്റെ ഭാഗമായി IEP ചെയ്യുന്നതിനായി ഒരു എയ്ഡഡ് സ്കൂളിലാണ് പോയത് .ആ മാനേജ്മെൻ്റിൻ്റെ കീഴിൽ ഒരു അനാഥാശ്രമം കൂടി പ്രവർത്തിക്കുന്നുണ്ട് .അവിടെ നിരവധി കുട്ടികൾ LDവിഭാഗത്തിൽ പെട്ടവരായിട്ടുണ്ട്. അവർക്ക് പിന്തുണ നൽകുന്നതിനായി ബി.ആർ.സിയിൽ നിന്ന് ഒരു ടീച്ചർ എത്തുന്നുണ്ട്. പക്ഷേ അവർക്ക് ഇത് കൃത്യമായി Assess ചെയ്യുന്നതിനോ പിന്തുണ നൽകുന്നതിനോ വ്യക്തമായ ധാരണയില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അത്തരത്തിൽ പരിശീലവും കിട്ടിയിട്ടില്ല. ഞങ്ങളെപ്പോലുള്ള SRC, CMLD- DMLD കോഴ്സുകൾ പാസായി ഇറങ്ങുന്നവർക്ക് അംഗീകാരം കിട്ടിയാൽ സമൂഹത്തിന്റെ താഴെത്തട്ടിൽ ഉള്ളവർ ഉൾപ്പെടെ ഒരുപാട് കുട്ടികളെ സഹായിക്കുന്നതിനായി കഴിയും. അതിനാൽ RCl അംഗീകാരത്തിന് വേണ്ടിയുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നാണ് എൻ്റെ അഭിപ്രായം.അത് കൂടുതൽ പേർക്ക് ഈ കോഴ്സ് ചെയ്യുന്നതിനും, ഈ മേഖലയിൽ പ്രവർത്തിക്കുന്നതിനും ഉള്ള കരുത്തുപകരും. ഒത്തിരി കുഞ്ഞുങ്ങൾക്ക് അത് സഹായമാകും
********************************************************************
എൻ്റെ പേര് ഷീബ സജ്ന. മലപ്പുറം ജില്ലയിലെ വണ്ടൂർ ആണ് താമസം. ഒരു Conselling Centre -ൽ LD Remediator ആയി work ചെയ്യുന്നു.(My qualifications: MA.Psychology, NCVT Assistant counselor, DMLD pursuing). പലതരം Behavioral Problems ഉമായി Centre ൽ counselling ന് എത്തുന്ന മിക്ക കുട്ടികൾക്കും പഠന പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിയുകയും അതിന് Remadiation നൽകുകയും ചെയ്തപ്പോൾ ആ കുട്ടികളിലും അവരുടെ കുടുംബത്തിലും വന്ന മാറ്റവും സന്തോഷവും അനുഭവിച്ചറിഞ്ഞതാണ്. ക്രിമിനലുകളായി മാറപ്പെടുന്ന 60 % ആളുകളിലും പഠന പ്രശ്നമുണ്ട് എന്ന പഠനറിപ്പോർട്ട് നാം കാര്യത്തിലെടുത്തേ പറ്റൂ.നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന 10% ത്തോളം കുട്ടികൾക്ക് പഠന പ്രശ്നമുണ്ട് എന്ന റിപ്പോർട്ടും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ശരിയായ രീതിയിൽ, ശരിയായ സമയത്ത്, ശരിയായ ഇടപെടലുകൾ നടന്നില്ലെങ്കിൽ പരിണിതഫലം വളരെ വലുതായിരിക്കും. സ്കൂളുകളിൽ ഇവർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രമല്ല, അവഗണനകൾ പല രീതിയിൽ നേരിടേണ്ടി വരുന്നുണ്ട്. പഠന വൈകല്യമുള്ള കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദ്ധം വളരെ വലുതാണ്. ശരിയായ Remediation ഉും Counseling ഉം വഴി ഇത്തരം കുട്ടികളിൽ വളരെ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും. ഇതൊരു സാമൂഹിക ബാധ്യതയാണ്. അതിനാൽ വളരെ മികച്ച രീതിയിൽ Learning Disability Management Training നൽകുന്ന SRCC പോലെയുള്ള സ്ഥാപനങ്ങളുടെ Certificate കൾക്ക് വേണ്ടരീതിയിൽ Government അംഗീകാരം നൽകുകയാണെങ്കിൽ ഒരു പാട് ഉദ്യോഗാർത്ഥികൾക്കും, പഠന പ്രശ്നം അനുഭവിക്കുന്ന ധാരാളം കുട്ടികൾക്കും, അവരുടെ കുടുംബങ്ങൾക്കും, സമൂഹത്തിനും അതൊരു വലിയ നേട്ടമായിരിക്കും. ശുഭപ്രതീക്ഷയോടെ...
******************************************************************
ചർച്ച തുടരുന്നു -3/4/2024 10 pm ഓടെചർച്ച പൂർത്തിയാക്കേണ്ടതാണ് .അവയുടെ അടിസ്ഥാനത്തിൽ നിവേദനങ്ങൾ ഉടൻ തയ്യാറാക്കുന്നതാണ് .
*******************************************************************
നിവേദനം -1.
ബഹുമാനപ്പെട്ട ...........................................അവർകൾക്കു
സ്റ്റേറ്റ് റിസോഴ്സ് സെന്റർ , കേരള യുടെ CMLD (Certificate in Mamgaement of Learning Disability / Diploma in Management of Learning Disabilty പാസ്സായവർ സമർപ്പിക്കുന്ന അപേക്ഷ .
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രത്യേക പഠന പ്രശ്നങ്ങൾ ( SPECIFIC LEARNING DISABILITY ) ഉള്ള കുട്ടികളിൽ ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന ക്രമത്തിൽ വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി ( Individual Education plan) യുടെ അടിസ്ഥാനത്തിൽ നേരത്തെയുള്ളതും നിരന്തരവുമായ ഇടപെടൽ നടത്തുന്നതിനാ യി എല്ലാ സ്‌കൂളുകളിലും പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രങ്ങൾ (SPECIFIC LEARNING DISABILITY SUPPORT CENTRE ) തുടങ്ങണമെന്നും ഈ കേന്ദ്രങ്ങളിൽ ഫാക്കൽറ്റിമാരായി പ്രവർത്തിക്കുന്നതിന് സ്റ്റേറ്റ് റിസോഴ്സ് സെന്റർ , കേരള യുടെ C M L D ( Certificate in Management of Learning Disability / Diploma in Management of Learning Disability ) പാസ്സായ ഉദ്യോഗാർത്ഥികളെ നിയമിക്കണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു .
ഈ പ്രവർത്തന പദ്ധതിയുടെ വിശദാംശങ്ങൾ തുടർപേജുകളിൽ ചേർത്തിട്ടുണ്ട് എന്ന കാര്യവും താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു .
എന്ന് ,
1 .
2.
3.
4.
PAGE 2
നിവേദനത്തിനുള്ള കാരണങ്ങൾ :
(1 ) കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പഠന പ്രശ്നങ്ങൾ ഉള്ള കുട്ടികളിൽ ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന ക്രമത്തിൽ നേരത്തെയുള്ള ഇടപെടൽ നടത്തുന്നത് അത്തരം കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജീവിത നൈപുണികൾ ആർജ്ജിക്കുന്നതിനും കുട്ടികളുടെ മികവു മേഖലകളും കഴിവുകളും നേരത്തെ തിരിച്ചറിഞ്ഞു പഠന -കരിയർ മേഖലകൾ തെരഞ്ഞെടുക്കുന്നതിനും ഉപകരിക്കുമെന്നും അനുബന്ധമായി ചേർത്തിട്ടുള്ള കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള നിരവധി പഠനാനുഭവങ്ങളിൽ നിന്നും വ്യക്തമാണ് .
(2 ) RPWD ACT 2016 പ്രകാരം മറ്റു 20 ഭിന്നശേഷി വിഭാഗത്തോടൊപ്പം എല്ലാ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും അർഹതപ്പെട്ടവരാണ് പ്രത്യേക പഠന വൈകല്യം (SPECIFIC LEARNING DISABILITY ) ഉള്ള വിദ്യാർ ത്ഥികളും എന്നതിനാൽ ഇവർക്കുവേണ്ട മതിയായ പിന്തുണ നൽകുക എന്നത് ഇന്ത്യയിലെ ത്രിതല ഗവൺമെൻറ്റുകളുടെ ഉത്തരവാദിത്തമാണ് .
(3 ) BRC തലത്തിൽ ഇപ്പോൾ സ്‌കൂളുകളിലേക്ക് നിയമിക്കപ്പെടുന്ന സ്‌പെഷൽ എഡ്യൂക്കേറ്റർമാർക്ക് special educator പഠന വൈകല്യം (SPECIFIC LEARNING DISABILITY ) ഉള്ള വിദ്യാർ ത്ഥികൾക്ക് ക്‌ളാസ്സുകൾ എടുത്തുകൊടുക്കാനുള്ള പരിശീലനമോ ,സമയമോ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം .
(4 ) സ്റ്റേറ്റ് റിസോഴ്സ് സെന്റർ , കേരള യുടെ CMLD (Certificate in Mamgaement of Learning Disability / Diploma in Management of Learning Disabilty പാസ്സായവർക്കു ഇത്തരം ക്‌ളാസ്സുകൾ എടുത്തു കൊടുക്കാനുള്ള വിശദമായ പരിശീലനം കിട്ടിയിട്ടുണ്ടെന്നും അവർ എടുക്കുന്ന ക്‌ളാസ്സുകൾ പഠന വൈകല്യം (SPECIFIC LEARNING DISABILITY ) ഉള്ള വിദ്യാർ ത്ഥികൾക്ക് നല്ല പ്രയോജനം ചെയ്യുന്നുണ്ട് എന്ന് അനുബന്ധമായി കൊടുത്ത വിവിധ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ് .
( 5) കണ്ണൂർ ജില്ലയിൽ ചെറുപുഴ ഗ്രാമ പഞ്ചായത്തു 2023 ഫെബ്രുവരി 5 മുതൽ 2024 മാർച്ച് 31 വരെ പഞ്ചായത്തു തലത്തിൽ നടത്തിയ പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം (SPECIFIC LEARNING DISABILITY SUPPORT CENTRE ) പദ്ധതിയുടെ റിപ്പോർട് അനുബന്ധമായി ചേർക്കുന്നു . ഓരോ സ്‌കൂളുകളിലും പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രങ്ങൾ (SPECIFIC LEARNING DISABILITY SUPPORT CENTRE ) തുടങ്ങണമെന്നും ഈ കേന്ദ്രങ്ങളിൽ ഫാക്കൽറ്റിമാരായി പ്രവർത്തിക്കുന്നതിന് സ്റ്റേറ്റ് റിസോഴ്സ് സെന്റർ , കേരള യുടെ C M L D ( Certificate in Management of Learning Disability / Diploma in Management of Learning Disability ) പാസ്സായ ഉദ്യോഗാർത്ഥികളെ നിയമിക്കണമെന്നും ഈ റിപ്പോർട്ടിലും എടുത്തു കാണിക്കുന്നുണ്ട് .
(6 ) ഇത്തരം പ്രോജക്ടു സെന്ററുകൾ തുടങ്ങുന്നതിനു ആവശ്യമായ ഭൗതിക സാമ്പത്തിക സാധ്യതകളുടെ ഒരു രൂപ രേഖ കണ്ണൂർ ജില്ലയിൽ ചെറുപുഴ ഗ്രാമ പഞ്ചായത്തിൻറെ അനുഭവതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഒരു രൂപ രേഖ അനുബന്ധം .......ൽ ചേർത്തിട്ടുണ്ട് .
(7 ) സ്‌കൂളുകളിൽ പ്രത്യേക പഠന വൈകല്യമോ(SPECIFIC LEARNING DISABILITY) പഠന വിടവോ (LEARNING GAP) കാരണം ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളുടെ ബാഹുല്യം , മുകളിൽ സൂചിപ്പിച്ച വിവിധ പഠന റിപ്പോട്ടുകളിൽ നിന്നും brc കളിൽ ലഭ്യമായ സമാന റിപ്പോർട്ടുകളിൽ നിന്നും ബോധ്യപ്പെടുന്നതാണ് .
ആയതിനാൽ ഇക്കാര്യത്തിൽ ആവശ്യമായ നയപരമായ തീരുമാനങ്ങൾ അടിയന്തിരമായ സർക്കാർ തലത്തിൽ ഉണ്ടാകുന്നതിനു താങ്കളോട് അപേക്ഷിക്കുന്നു .
പേജ് 3....
അനുബന്ധങ്ങൾ
Monday, March 25, 2024
പഠന പരിമിതി പിന്തുണാ പ്രൊജക്ററിൻ്റെ രണ്ടാം ഘട്ട ക്ലാസുകൾ
25/3 /2024 പത്രക്കുറിപ്പ് :
അറിയിപ്പ്: ചെറുപുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസുള്ളവരും വായനയിലും എഴുത്തിലും ഗണിതത്തിലും സ്ഥിരമായി പിന്നാക്കാവസ്ഥയിലുള്ളവരുമായ വിദ്യാർത്ഥികൾക്ക് ചെറുപുഴ ഗ്രാമപഞ്ചായത്തിൻ്റെ പഠന പരിമിതി പിന്തുണാ പ്രൊജക്ററിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ( Specific Learning Disability Support Centre Stage 2 ) ഭാഗമായുള്ള സൗജന്യ ക്ലാസുകളിലേക്ക് ഇപ്പോൾ പുതുതായി അപേക്ഷിക്കാവുന്നതാണ്.ഇതിനായി രക്ഷിതാക്കൾ അതത് സ്കൂൾ അധികൃതർ മുഖേനയോ 9447739033 എന്ന നമ്പറിലോ 31/3/2024 നുള്ളിൽ ബന്ധപ്പെടേണ്ടതാണ്.പ്രൊജക്റ്റുമായി ബന്ധപ്പെട്ട് നിലവിൽ ക്ലാസു ലഭിക്കുന്ന കുട്ടികൾക്ക് ഇനിയും ക്ലാസുകൾ ആവശ്യമുണ്ടെങ്കിൽ അതിനായി രക്ഷിതാക്കൾ സെൻ്ററിൽ അതത് ഫാക്കൽറ്റിമാർ വശം 31/3/2024നുള്ളിൽ പുതിയ അപേക്ഷ നൽകേണ്ടതാണ്.Assessment/Reassessment നു ശേഷം പഠന പിന്നാക്കാവസ്ഥ അനുസരിച്ച് ക്ലാസുകൾക്കുള്ള മുൻഗണനാക്രമം നിശ്ചയിക്കപ്പെടുന്നതാണ്. _ പ്രൊജക്റ്റ് ഫാക്കൽറ്റി കോഡിനേറ്റർ.
ലക്ഷ്യങ്ങൾ കൈവരിച്ചതിനാൽപ്രൊജക്ട് ഒന്നാം ഘട്ടം മാർച്ച് 31ന് അവസാനിപ്പിക്കുകയാണ്.ഇതിൻ്റെ പുനരവലോകനവും റിപ്പോർട്ടിംഗും 2024 ഏപ്രിൽ അവസാന വാരത്തോടെ പൂർണമാക്കേണ്ടതാണ്.ഇതിനു വേണ്ടി പ്രൊജക്ട് ക്ലാസിൽ പങ്കെടുത്ത എല്ലാ കുട്ടികളേയും ഉചിതമായ Tool ഉപയോഗിച്ചു 2024 ഏപ്രിൽ മാസം Reassess ചെയ്യുന്നതാണ് .
പ്രൊജക്ട് ഒന്നാം ഘട്ടത്തിൻ്റെ റിപ്പോർട്ട് നല്ല രീതിയിൽ തയ്യാറാക്കി പൊതു സമൂഹത്തിലും ഭിന്ന ശേഷി കമ്മീഷണർ ഓഫിസ്, വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ ഓഫിസുകൾ എന്നിവയിലും 2026ഏപ്രിൽ - മെയ് മാസങ്ങളിലായി സമർപ്പിക്കുന്നതിനും ചെറുപുഴ സെൻ്ററിനു സമാനമായ സെൻ്ററുകൾ കേരളത്തിലെ ഓരോ സ്കൂളിലും / പഞ്ചായത്തിലും തുടങ്ങുന്നതിനു വേണ്ട ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും വേണ്ട സഹായനടപടികൾ ആലോചിക്കുന്നതാണ്
പ്രൊജക്ട് രണ്ടാം ഘട്ട ത്തിലേക്ക് 4 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് .പ്രൊജക്റ്റ് ഒന്നാം ഘട്ടത്തിൻ്റെ Reassessment , Reporting നടപടികൾക്കുള്ള ചെലവും മറ്റു പഠന വൈകല്യ സഹായ പ്രവർത്തനങ്ങൾക്കായുള്ളതിനോടൊപ്പം ഈ ഫണ്ടിൽ നിന്നും ഉപയോഗിക്കാവുന്നതാണ്.പ്രൊജക്റ്റ് രണ്ടാം ഘട്ടത്തിൽ TA എന്ന നിലയിൽ ഒരു ദിവസം 300 രൂപ നിരക്കിൽ ദിവസം 3 മണിക്കൂർ ക്ലാസ് എടുക്കാൻ തയ്യാറുള്ള ഫാക്കൽറ്റിമാരെയാണ് നിയമിക്കേണ്ടത്. നിലവിലുള്ള ഫാക്കൽറ്റിമാർക്കും ഈ വ്യവസ്ഥയിൽ പുനർനിയമനം നൽകാവുന്നതാണ്. രണ്ടാംഘട്ടത്തിലും കുട്ടികൾക്കുള്ള ക്ലാസുകൾ സൗജന്യമായി നടത്തേണ്ടതാണ്.
പ്രൊജക്ട് ഒന്നാം ഘട്ടത്തിൻ്റെ റിപ്പോർട്ട് നല്ല രീതിയിൽ തയ്യാറാക്കി പൊതു സമൂഹത്തിലും ഭിന്ന ശേഷി കമ്മീഷണർ ഓഫിസ്, വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ ഓഫിസുകൾ എന്നിവയിലും 2026ഏപ്രിൽ - മെയ് മാസങ്ങളിലായി സമർപ്പിക്കുന്നതിനും ചെറുപുഴ സെൻ്ററിനു സമാനമായ സെൻ്ററുകൾ കേരളത്തിലെ ഓരോ സ്കൂളിലും / പഞ്ചായത്തിലും തുടങ്ങുന്നതിനു വേണ്ട ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും വേണ്ട സഹായനടപടികൾ ആലോചിക്കുന്നതാണ്.
നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്ന ങ്ങൾ :ഫണ്ട് 4 ലക്ഷം രൂപ ഉണ്ടെങ്കിലും ഒരു ഫാക്കൽറ്റിക്ക് ഒരു ദിവസത്തേക്ക് 300 രൂപ മാത്രമേ നൽകാൻ പറ്റുന്നുള്ളൂ എന്നതിനാൽ വിദൂര കേന്ദ്രങ്ങളിൽ നിന്നു ഫാക്കൽറ്റിമാർ വരാൻ സാധ്യത ഇല്ല .
(1) വേണ്ടത്ര ഫാക്കൽറ്റിമാരുടെ അഭാവം : കാരണം 1.പഞ്ചായത്തിൽ താമ സമുള്ളവരും LEARNING DISABILITY MANAGEMENT ൽ വിദഗ്ദ്ധ പരിശീലനം കിട്ടിയവരും ആയ ഫാക്കൽറ്റിമാരുടെ അഭാവം (2 ) വിദൂരപ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് ഉചിതമായ സാമ്പത്തിക പാക്കേജ് ഇല്ലാത്തത് ( പ്രതിദിനം 300 രൂപ മാത്രം )
പരിഹാര മാർഗ്ഗങൾ :(1 ) പഞ്ചായത്തിൽ താമ സമുള്ളവരും LEARNING DISABILITY MANAGEMENT ൽ വിദഗ്ദ്ധ പരിശീലനം കിട്ടിയവരും ആയ ഫാക്കൽറ്റിമാരുടെ ലഭ്യത വർദ്ധിപ്പിക്കുക .
(2 ) വിദൂരപ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് ഉചിതമായ സാമ്പത്തിക പാക്കേജ് നൽകാൻ പ്രത്യേക അനുമതി ലഭ്യമാക്കുക
പ്രോജക്ട് ഒന്നാം ഘട്ട ലക്ഷ്യങ്ങൾ
This project aims at
(1) assessing the children in this Panchayath with disorders in reading , writing , mathematical calculations with appropriate tools
(2) providing early intervention to the children with assessed learning issues using an I E P and one to one teaching situation with the help of professionals with training in the Management of Learning Disorders
(3) Create awareness in the Panchayath about RPWD ACT and the rights and privileges of children with benchmark Learning Disability.
(3) making sure that children get 50 periods of targeted remedial training offline or online for at least 6 months with a minimum of 36 hours offline and out of which 12 classes each for every area (2 classes every week ) will be taken offline
(4) reassessing the children after the completion of the targeted remedial teaching .
(5) making arrangements with the help of the Grama Panchayath , the Education department of Kerala state and the corresponding departments of central government for providing the required support to the children as per the reassessment and review report.
പ്രോജക്ട് രണ്ടാം ഘട്ട ലക്ഷ്യങ്ങൾ
(1) ഒന്നാം ഘട്ടത്തിന്റെ റിവ്യൂ റിപ്പോർട് തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിനും ഭിന്നശേഷി കമ്മീ ഷണർ ഓഫീസിലും സമർപ്പിക്കുക .
(2 ) പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ പഠന പ്രശ്‌നമുള്ളവരും ഇത് വരെ ഈ പ്രൊജക്ടിൽ ഉൾപ്പെടാതെ പോയവരും ആയ കുട്ടികൾക്ക് അസ്സെസ്സ്മെന്റ് നടത്തി പിന്തുണാ ക്‌ളാസ്സുകൾ നൽകുക
(3 ) പഞ്ചായത്തിനകത്തു കൂടുതൽ പേർക്ക് Certificate in Learning Disability Management ലഭിക്കുന്നതിനാവശ്യമായ ബോധവല്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക .
-
17/8/2024 :ഈ വർഷവും 60 ഓളം വിദ്യാർത്ഥികൾക്ക് ഉൾച്ചേർന്ന വിദ്യാഭ്യാസത്തോടൊപ്പം ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലുള്ള സൗജന്യ ക്ളാസ്സു...