നടുവിൽ 26 /12/2023 :
പ്രത്യേക പഠന വൈകല്യ മാനേജ്മന്റ് ( MANAGEMENT OF SPECIFIC LEARNING DISABILITY) രംഗത്തെ ചെ റുപുഴ ഗ്രാമപഞ്ചായത്തിന്റെ സഫലമായ പ്രവർത്തനങ്ങൾ മാതൃകയാക്കികൊണ്ട് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള നടുവിൽ ഗ്രാമപഞ്ചായത്തും പ്രത്യേക പഠന വൈകല്യ പിന്തുണാ പദ്ധതിക്കായി കൂടുതൽ വിപുലമായ തോതിൽ വാർഷിക ഫണ്ട് നീക്കി വെക്കുന്നു .
IEP ക്ളാസ്സുകൾ 2024 ഏപ്രിൽ ആദ്യം തുടങ്ങാൻ പാകത്തിൽ നടപടികൾ ആലോചിച്ചു വരുന്നു .
ഇതിന്റെ പ്രാഥമിക കൂടിയാലോചനകൾ 26 -12- 2023 ന് നടുവിൽ പഞ്ചായത്ത് ഓഫിസിൽ വെച്ചു നടന്നു . പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളിൽ , സാമ്പത്തിക ഉപദേശ കമ്മിറ്റി അംഗം ജോർജ് ഓടമ്പള്ളിൽ , സ്റ്റേറ്റ് റിസോഴ്സ് സെന്റർ കണ്ണൂർ പഠന കേന്ദ്രം പ്രിൻസിപ്പൽ പദ്മജ കെ വി , ചെറുപുഴ ഗ്രാമപഞ്ചായത്തു പ്രത്യേക പഠന പരിമിതി പിന്തുണാകേന്ദ്രം ഫാക്കൽറ്റി കോഡിനേറ്റർ സി കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു . തുടർന്നു നടന്ന പഞ്ചായത്തു തല ഭിന്നശേഷി ഗ്രാമസഭയിലും പ്രൊജക്ട് നിർദ്ദേശങ്ങൾ ചർച്ചക്കായി അവതരിപ്പിക്കപ്പെട്ടു .
R P W D ACT 2016 പ്രകാരം പ്രത്യേക പഠന വൈകല്യം ഉള്ള കുട്ടികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ , ഒരു കുട്ടിക്ക് ഒരു അദ്ധ്യാപകൻ എന്ന തലത്തിലുള്ള IEP ക്ളാസ്സുകളുടെ ആവശ്യകത , രക്ഷിതാക്കളുടെ പങ്കാളിത്തം , പഞ്ചായത്തിൽ LEARNING DISABILITY MANAGEMENT പരിശീലനം ലഭിച്ച ഫാക്കൽറ്റിമാരുടെ ലഭ്യത , തുടങ്ങിയ കാര്യങ്ങൾ പ്രാഥമിക ചർച്ചക്കു വിധേയമായി . പ്രൊജക്ട് നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ പൊതുവേ സ്വാഗതം ചെയ്യപ്പെട്ടു .
ഇത്തരത്തിലുള്ള ഒരു പ്രോജക്ട് തുടങ്ങുന്നതിനു സന്മനസ്സ് കാ ണിക്കുന്ന നടുവിൽ ഗ്രാമപഞ്ചായത്തു ഭരണ സമിതിയെ പ്രത്യേകം അഭിനന്ദിക്കാം . ഭിന്നശേഷി പിന്തുണാ പ്രവർത്തന ങ്ങൾ ക്കായി ഒരു സ്ഥിരം കേന്ദ്രമായി കെട്ടിട സൗകര്യത്തോടെ ഇതിനെ വികസിപ്പിക്കുന്ന കാര്യത്തിലും പഞ്ചായത്ത് പ്രസിഡണ്ട് പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചു .
- ആശംസകളോടെ ,
MMLD KERALA (MISSION FOR MANAGEMENT OF LEARNING DISABILTIES , KERALA)