Friday, June 14, 2024

Tips to faculties on interacting with the parents

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം പദ്ധതി .ചെറുപുഴ ഗ്രാമപഞ്ചായത്ത് 

ഫാക്കൽറ്റിമാർ  രക്ഷിതാക്കളോട് ഇടപെടുന്ന വിധം 

രക്ഷിതാക്കളെ പരമാവധി ഒരുമിച്ച് കൊണ്ടുപോകാൻ   സാധിച്ചാൽ പരമാവധി (ഒരു 75% വരെ)  നമുക്ക് വിജയിക്കാം . രക്ഷിതാക്കളെ കൂടെ നിർത്തുക .ഒരുമിച്ച് ചേർക്കുക. കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാം . അതിനു വേണ്ട ടിപ്സ് എന്തൊക്കെയാണ് എന്നുള്ളത് നോക്കാം.

1 . ആദ്യമായിട്ട് ഒരു കുട്ടി അസസ് മെൻറിനു  നമ്മളുടെ  അടുത്തു വരുമ്പോൾ എപ്പോഴും രക്ഷിതാവിനെ  മാറ്റി നിർത്തി മാത്രമേ കുട്ടിയുടെ  പ്രശ്നങ്ങൾ കേൾക്കാൻ  പാടുള്ളൂ. ( noting present complaints )

അതെന്തിനാണെന്ന് വെച്ചാൽ, രക്ഷിതാവിനു   കുട്ടിയെ കുറിച്ച് ഒരുപാട് വിഷമങ്ങൾ പറയാനുണ്ടാവും. 

അത് പറയുന്ന സമയത്ത് , അത് കേൾക്കുന്ന കുട്ടിക്ക് ബുദ്ധിമുട്ടാവും.  തന്നെക്കുറിച്ച് വീണ്ടും വീണ്ടും കുറ്റപ്പെടുത്തൽ കേൾക്കുന്നത് ഒരു കുട്ടിക്കും സന്തോഷപ്രദമായ കാര്യമല്ല.വിപരീത ഫലം ഉണ്ടാകും . സഹായിക്കാൻ പോകുന്ന നമ്മളോട് കൂടി കുട്ടിക്ക് വെറുപ്പാണ് ഉണ്ടാവുക .

2 .പിന്നീട്  കുട്ടിയുടെ പൊതുവായ ആശയപ്രകടന രീതി അറിയാനായി      കുട്ടിയോട് തനിച്ചു വെറുതെ കുറേ നേരം  സംസാരിച്ചു നോക്കണം .noting present complaints

3 . ഇത് നേരെ തിരിച്ചും ചെയ്യാവുന്നതാണ് .അതായത് ആദ്യം കുട്ടിയോട് തനിച്ചു വെറുതെ കുറേ നേരം  സംസാരിച്ചു നോക്കുക .പിന്നീട് രക്ഷിതാവിനോട് തനിച്ചു സംസാരിക്കുക .

4 .ഇനി അസ്സെസ്സ്മെന്റ് ന്റെ ഭാഗമായി കേസ് ഹിസ്റ്ററി രേഖപ്പെടുത്താൻ വേണ്ട കാര്യങ്ങൾ

( ഗർഭകാലം , പ്രസവം ,ജനനം , സംസാരിച്ചു തുടങ്ങിയത്, നടന്നു തുടങ്ങിയത്  ,  ......തുടങ്ങിയ   ശാരീരിക മാനസിക വികസ ഘട്ടങ്ങൾ )

  രക്ഷിതാവുമായി ചർച്ച ചെയ്യാം .ഈ സമയത്തു കുട്ടിയെ കൂടെ ഇരുത്തുന്നത് നല്ലതാണ് . 

 കുട്ടിക്കു ജന്മം  നൽകുന്നതിനും ബാല്യകാല അരിഷ്ടതകൾ നേരിടുന്നതിനും അമ്മയും അച്ഛനും സഹിച്ച വേദനകളും യാതനകളും കുട്ടിയും കുറച്ചൊക്കെ മനസ്സിലാക്കിതുടങ്ങും . 

5 .രക്ഷിതാവ് സംസാരിക്കുന്നിടത്തു ഇടയിൽ കയറി അഭിപ്രായം പറയരുത് .(active listening). കേട്ട ഓരോന്നിനും പ്രതികരിക്കുകയോ ഉടൻ തീരുമാനങ്ങൾ പറയുകയോ ചെയ്യരുത് .

6 .കുട്ടിയെ അസ്സെസ്സ് ചെയ്യുമ്പോൾ രക്ഷിതാവോ മറ്റൊരു കുട്ടിയൊ കൂടെ ഉണ്ടാകരുത് .

7 .അസ്സെസ്സ്മെന്റിനു ശേഷം കുട്ടിയോട് സൗമ്യമായി ." കുഴപ്പമില്ല . ചെറിയ പ്രശ്‍നങ്ങളെ ഉള്ളൂ ,ഞാനൊന്നു രക്ഷിതാവിനോടും കൂടെ സംസാരിക്കട്ടെ ." എന്നു പറയുക . കുട്ടിക്ക് ചിലപ്പോൾ രക്ഷിതാവിന്റെ ഭാഗത്തു നിന്നുള്ള സമീപന ങ്ങളെ കുറിച്ച് പറയാനുണ്ടാകും .അതും കേൾക്കുക .എന്നിട്ട് " ഞാനൊന്നു രക്ഷിതാവിനോടും കൂടെ സംസാരിക്കട്ടെ .ശരിയാക്കി എടുക്കാം. നമുക്ക് നോക്കാം " എന്ന് സൂചിപ്പിച്ച ശേഷം  കുട്ടിയോട്  കുറച്ചു നേരം പുറത്തു കാത്തിരിക്കാൻ പറയുക. 

8 .എന്നിട്ട് രക്ഷിതാവിനെ മാത്രം നമ്മുടെ കാബിനിൽ വിളിച്ചു  അസ്സെസ്സ്മെന്റിൽ കണ്ട കാര്യങ്ങളും  കുട്ടിയുടെ കാര്യത്തിൽ ഉള്ള പ്രശ്നങ്ങളും ചെയ്യാവുന്ന  തുടർപ്രവർത്തനങ്ങളും സൂചിപ്പിക്കുക. 


9 . തുടർന്ന്  കുട്ടിയെ കൂടി ചർച്ചയിൽ ഉൾപ്പെടുത്തി  നമ്മൾ ചെയ്യാൻപോകുന്ന കാര്യങ്ങൾ ഇതൊക്കെയാണ് എന്ന് ബോദ്ധ്യപ്പെടുത്തുക . രക്ഷിതാവിന് സ്വന്തമായി  വീട്ടിൽ വച്ചു ചെയ്യാവുന്ന കാര്യങ്ങൾ( tips)  പറഞ്ഞു കൊടുക്കുക . തുടർക്‌ളാസ്സുകൾ എടുക്കാൻ ഫാക്കൽറ്റിയുടെ ആവശ്യം ഉണ്ടെങ്കിൽ ക്‌ളാസ്സുകളുടെ ഉള്ളടക്കം , സമയം ,ദൈർഘ്യം , ക്‌ളാസ്സിനു ശേഷം രക്ഷിതാവ് വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സൂചിപ്പിക്കുക .( വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി -രൂപ രേഖ : IEP OUTLINE....)

10 .കുട്ടിയുടെ ഇപ്പോഴത്തെ നിലവാരം ,പ്രവർ ത്തന പദ്ധതി, എല്ലാ തുടർ പ്രവർത്തനങ്ങളും ക്രമത്തിൽ  ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിത്തുടങ്ങ ണം  (ടീച്ചർ ഡയറി DIARY + പാഠ്യ ആ സൂത്രണം ACTIVITY PLAN ,അവലോകനം REVIEW   )

*************************************************************************

സെഷൻ 2 :

11 .കുട്ടിക്കു  പഠന പ്രശ്നം  ഉണ്ട് എന്ന് പറഞ്ഞാൽ മിക്ക  രക്ഷിതാക്കളും അത് അംഗീകരിക്കാൻ  ഇടയില്ല  . രക്ഷിതാവിന്റെ മനസ്സിൽ DENYING , നിഷേധിക്കൽ ആണ് നടക്കുക ."കുട്ടിക്ക് മടിയായതു കൊണ്ട് ആണ്  " " ഇങ്ങനെയൊക്കെ ചെയ്യുമല്ലോ എന്ന  ചോദ്യങ്ങൾ ,"ഓർമക്കുറവ്അ ല്ലാതെ ഡിസബിലിറ്റി ഒന്നും അല്ല " എന്നൊക്കെ പറയും .ശാന്തമായി സംസാരിച്ചു ടൂൾ ലെ കണ്ടെത്തലുകൾ വിശദീകരിച്ചു യാഥാർഥ്യത്തിലേക്ക് നയിക്കണം.

12 .ഇതിനു സമാധാനപരമായി വേണം പ്രതികരിക്കാൻ .പഠന പ്രശ്നങ്ങളെ കുറിച്ച് സാമാന്യമായ ഒരു വിശദീകരണം കൊടുക്കണം ."ഈ പ്രശ്നങ്ങൾ നിയന്ത്രിച്ചു കൊണ്ട് പോകാൻ കഴിയും . ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടും ജീവിത വിജയം നേടാൻ കഴിയുന്നതിന്റെ പല ഉദാഹരണങ്ങൾ ഉണ്ട് " എന്നൊക്കെ പറയണം .ഇപ്പോഴത്തെ നിലവാരം , ആഴ്ചയിൽ ഒരു ക്‌ളാസ് മാത്രം എന്ന രീതിയിൽ മുന്നോട്ടു പോകൽ , രക്ഷിതാവ് ഒരാഴ്ചയിൽ വീട്ടിൽ നിന്ന് ചെയ്യിക്കേണ്ടത് , പെട്ടെന്ന് മാറ്റം ഉണ്ടാകില്ല എന്ന അവസ്ഥ ,രക്ഷിതാവിൻറെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇവ ബോധ്യപ്പെടുത്തണം , 

13  .രക്ഷിതാവ് പഠിപ്പിക്കാൻ തയ്യാറെങ്കിൽ അവരെ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകണം .റമിഡിയേറ്ററെ  ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അയാൾ തരുന്ന ഹോംവർക് വീട്ടിൽ വെച്ച് കൃത്യമായി ചെയ്യിക്കണം  എന്ന കാര്യം പറയണം .ക്ഷമയോടെ പഠിപ്പിക്കുന്ന രീതി രക്ഷിതാവിനെ പരിചയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങണം .കുട്ടി ഒരു ചെറിയ ശരി ചെയ്താൽ അതിനെ അംഗീകരിക്കാൻ രക്ഷിതാവ്പ ഠിക്കും ,പഠിക്കണം . വ്യവസ്ഥാരഹിതമായി കുട്ടിയെ സ്നേഹിക്കാനും സ്നേഹം പ്രകടിപ്പിക്കാനും രക്ഷിതാവിനെ പരിശീലിപ്പിക്കണം .


14 .ഫാക്കൽറ്റിമാർ സ്വന്തമായി കുട്ടിയുടെ പരിശീലനം ഏറ്റെടുക്കുകയാണെങ്കിൽ , എല്ലാം ഉടൻ ശരിയാക്കാം എന്ന് ഉറപ്പൊന്നും നൽകരുത് ." പകരം നമുക്ക് കൂട്ടായി ശ്രമിച്ചു നോക്കാം ." എന്നു പറയുക .രക്ഷിതാവിൻറെ പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തു പറയണം . കുറച്ചു ആഴ്ചകൾ ശ്രമിച്ചിട്ടും മാറ്റങ്ങൾ വരുന്നില്ലെങ്കിൽ , ഒരു expert ൻറെ അടുത്തേക്ക് റഫർ ചെയ്യുകയോ , അവരുടെ സഹായം തേടി ക്‌ളാസ്സിനു ഉചിതമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യണം .

15 .കുട്ടികളോടുള്ള സ്നേഹപ്രകടനം ദിവസവും വ്യക്തമായി പ്രകടിപ്പിക്കാൻ രക്ഷിതാക്കളെ ഓരോ ആഴ്ചയിലും ഓർമ്മിപ്പി ക്കണം ."നിന്നെ ഞാനെത്ര നേരമായി കാത്തിരിക്കുകയാണ് .വേഗം വാ ."എന്നിങ്ങനെ കുട്ടികളോട് വളരെ അടുപ്പത്തിൽ എന്നും സംസാരിക്കുവാൻ  രക്ഷിതാവിനെ ശ്രദ്ധിപ്പിക്കണം .സ്‌കൂളിൽ നിന്നും വന്ന ഉടൻ പഠന കാര്യങ്ങൾ ചോദിക്കാതിരിക്കുക .കുട്ടിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ / സ്‌കൂളിലെ  ചെറിയ നേട്ടങ്ങൾ പോലും പറയാൻ അവസരം ഒരുക്കുന്ന വിധത്തിൽ ശാന്തമായും മധുരമായും സംസാരിക്കുകയാണ് വേണ്ടത് എന്ന് ഓരോ ആഴ്ചയിലെ ക്‌ളാസ്സിനു ശേഷവും രക്ഷിതാവിനെ  ഓർമിപ്പിക്കുകയും അവരുടെ ബന്ധത്തിലെ പുരോഗതി ടീച്ചിങ്ഡ യറിയിൽ രേഖപെടുത്തുകയും ചെയ്യുക . 

ഇതിൻറെ  തയ്യാറെടുപ്പിനായി കുട്ടിയോടുള്ള കേവല സ്നേഹം കുട്ടിയുടെ അച്ഛനേയും അമ്മയേയും ഓർമിപ്പിച്ചു വിവരിപ്പിച്ചു  ധ്യാനം( directed meditation )  ചെയ്യിക്കുക .

*************************************************************************

(തയ്യാറാക്കിയത്  -CKR    ;   അവലംബം : ജ്യോതി ടീച്ചറുടെ ക്ലാസ്  ( PASS ACADEMY ,KANHANI , THRISSUR )

*****************************************************************************



PSPM ക്‌ളാസ്സുകളിലെ വിഷയങ്ങൾ 










No comments:

Post a Comment

പഠന പരിമിതി പിന്തുണാ പ്രോജക്ട് മൂന്നാം വർഷവും

17/8/2024 :ഈ  വർഷവും 60 ഓളം  വിദ്യാർത്ഥികൾക്ക് ഉൾച്ചേർന്ന വിദ്യാഭ്യാസത്തോടൊപ്പം  ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലുള്ള സൗജന്യ  ക്‌ളാസ്സു...