Saturday, April 6, 2024

നിവേദനം 2 -വിഷയം -കോഴ്സിന്റെ അംഗീകാരം

 നിവേദനം 2

വിഷയം -കോഴ്സിന്റെ അംഗീകാരം 



ബഹുമാനപ്പെട്ട .ഡയറക്ടർ , സ്റ്റേറ്റ്   റിസോഴ്സ് സെന്റർ , കേരള യുടെ സമക്ഷം 

 C M L D (Certificate in Management of Learning Disability ) /  D M L D  ( Diploma in Management of Learning Disability ) പാസ്സായവർ സമർപ്പിക്കുന്ന അപേക്ഷ .

സർ ,

സ്റ്റേറ്റ്   റിസോഴ്സ് സെന്റർ , കേരള യുടെ Certificate in Management of Learning Disability / Diploma in Management of Learning Disability   എന്നിവ    Management of Learning Disability യിൽ     ഏറെ ഫലപ്രദങ്ങളായ  കോഴ്‌സുകൾ ആണെങ്കിലും അവ  പാസ്സായ ഞങ്ങൾക്ക്  നമ്മുടെ  രാജ്യത്തെയോ പുറം രാജ്യത്തെയോ വിവിധ സ്ഥാപനങ്ങളിൽ  Management of Learning Disability യുമായി ബന്ധപ്പെട്ട ജോലികളിൽ സ്ഥിര നിയമനങ്ങൾ ലഭിക്കുന്നതിന്  മുകളിൽ പറഞ്ഞ കോഴ്സുകൾക്ക് R C I (REHABILITATION COUNCIL OF INDIA )യുടെ   അംഗീകാരം ഇല്ല എന്ന  വസ്തുത തടസ്സമായി നിൽക്കുന്നുണ്ട് എന്ന കാര്യം  താങ്കളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു .

ഇതോടൊപ്പമുള്ള  അനുബന്ധത്തിൽ ഉദ്യോഗാർത്ഥികൾ എന്ന നിലയിൽ Certificate in Management of Learning Disability / Diploma in Management of Learning Disability ക്കു  R C I അംഗീകാരം  ഇല്ലാത്തതിനാൽ ഞങ്ങൾ നേരിട്ട വിവിധ അനുഭവങ്ങൾ   വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട് .

 അതിനാൽ ഈ തടസ്സം നീക്കുന്നതിന് വേണ്ട അടിയന്തിര നടപടികൾ കൈകൊള്ളണമെന്നു അപേക്ഷിക്കുന്നു .

ഇതിനായി സ്വീകരിക്കാവുന്ന ചില നിർദ്ദേശങ്ങൾ ഇതോടൊപ്പം ചേർക്കുന്നു .

(1 ) Certificate in Management of Learning Disability / Diploma in Management of Learning Disability കോഴ്‌സുകൾക്ക് RCI അംഗീകാരം ലഭ്യമാക്കുക .

(2 ) L D REMEDIATOR ജോലികൾക്കു കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് / കേരളാ വിദ്യാഭ്യാസ വകുപ്പ് /  മറ്റു  വിവിധ സ്ഥാപന ങ്ങൾ   സ്റ്റേറ്റ്   റിസോഴ്സ് സെന്റർ , കേരള യുടെ Certificate in Management of Learning Disability / Diploma in Management of Learning Disability കോഴ്‌സുകൾ നിർദ്ധിഷ്ട യോഗ്യതയായി   അംഗീകരിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുക .


എന്ന് ,


( പേര്  ,വിലാസം , യോഗ്യത, ഒപ്പ് )


1.

2.

3.

4.

...............................................








Monday, April 1, 2024

LD Management മേഖലയിൽ ശ്രദ്ധയിൽ പെട്ട പ്രശ്നങ്ങൾ

ചർച്ച -മിനുട്സ് 


നിവേദനത്തിന്റെ DRAFT താഴെ ചേർത്തിട്ടുണ്ട് .അഭിപ്രായങ്ങൾ ഉടൻ അറിയിക്കുക 

1/4/2024  : പയ്യന്നൂർ MLA ഇന്ന്   സെൻറർ സന്ദർശിക്കുകയും സഹായ സഹകരണങ്ങൾ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി . ( നിവേദന ങ്ങളുമായി  നമുക്ക് എല്ലാ  MLA മാരേയും കാണണം ) 

 [07:21, 31/03/2024] Radhakrishnan C K

  പ്രിയരേ,Specific Learning Disability Support Centre 2.0, ( SLDSC 2.0 )ചെറുപുഴ ഗ്രാമപഞ്ചായത്ത്  ( പഠന പരിമിതി പിന്തുണാ പ്രൊജക്റ്റ് രണ്ടാം ഘട്ടം 2024) ഏപ്രിൽ 1 മുതൽ തുടങ്ങുന്നു. പുതുതായി പ്രവേശനം തേടിയ  കുട്ടികൾക്ക് അസെസ്മെൻറ് ക്യാമ്പുകൾ / parent  കൗൺസലിംഗ് 2024 ഏപ്രിൽ 1 മുതൽ നമ്മുടെ സെൻററിൽ വെച്ച് വിവിധ ദിവസങ്ങളിലായി നടക്കുന്നു. Assessment/ IEPതയ്യാറാക്കൽ / remedial classes / Attention ,Gross motor Improvement ഉപകരണങ്ങളുടെ ഉപയോഗം എന്നിവയിൽ പരിശീലനം നേടാൻ താൽപ്പര്യമുള്ള ഗ്രൂപ്പംഗങ്ങൾക്ക് ഇവിടെ പേരു ചേർക്കാം. ചെറുപുഴ Kayaking, Boating,Hiking, തുടങ്ങിയ മറ്റു വിനോദ പ്രവർത്തനങ്ങൾക്കും സാധ്യതയുള്ള സ്ഥലമാണ്. ചെറുപുഴയിലേക്കു സ്വാഗതം.

 പ്രിയരേ,SRC യിൽ നിന്നും LD Management ൽ പരിശീലനം കിട്ടിയവരുടെ ഒരു സൗഹൃദ കൂട്ടായ്മയാണ് ഇത്. പുതിയ കുറേ അംഗങ്ങൾ കൂടി എത്തിയിട്ടുണ്ട്. സ്വാഗതം. എല്ലാവരും ഒന്നു സ്വയം പരിചയപ്പെടുത്തണം. പേരു്, ഫോട്ടോ,സ്ഥലം, ജോലി/ പ്രവർത്തനം, LD Management യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഈ മേഖലയിൽ ശ്രദ്ധയിൽ പെട്ട പ്രശ്നങ്ങൾ, നമ്മുടെ ഈ കൂട്ടായ്മയെ ഒരു സംഘടനാരൂപത്തിലേക്ക് മാറ്റാൻ എന്തൊക്കെ ചെയ്യണം ? എന്തൊക്കെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാം ? അതിൽ നിങ്ങൾ ഏതു കാര്യം ഏറ്റെടുക്കും ? തുടങ്ങിയ കാര്യങ്ങൾ ചുരുക്കി എഴുതുക / ഓഡിയോ ഇടുക. പുതിയ അംഗങ്ങൾ മാത്രമല്ല, നേരത്തെയുള്ളവരും സ്വയം പരിചയപ്പെടുത്തണം.







ഞാൻ സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ, മുൻ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ, ഇപ്പോൾ കൗൺസലിംഗ് പഠിക്കുന്നു. ചെറുപുഴ SLDS C പ്രൊജക്ടിൻ്റെ ഫാക്കൽറ്റി കോഡിനേറ്റർ ആയി LD Management പ്രവർത്തനങ്ങൾ ചെയ്തു പോരുന്നു. നമ്മുടെ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പ്, ഭിന്നശേഷി കമ്മീഷണർ എന്നിവരുടെ  ശ്രദ്ധയിൽ പെടുത്തി കേരളത്തിൽ സ്കൂളുകളിൽമുഴുവൻ ഇത്തരം സെൻ്ററുകൾ തുടങ്ങണം എന്ന് ഉദ്ദേശിക്കുന്നു. ആ സെൻററുകളിലേക്ക് SRC trained ആയ ഫാക്കൽറ്റി മാർ നിയമിക്കപ്പെടണം. കൂടുതൽ പേർ ഈ രംഗത്തേക്ക് വരണം. അതിനു പാകത്തിൽ CMLD/D MLD സർട്ടിഫിക്കറ്റുകൾക്ക് കൂടുതൽ Validation / Recognition ഉണ്ടാകണം .എന്നൊക്കെ ആഗ്രഹിക്കുന്നു.


*********************************************************************

ഞാൻ രമ, കാസറഗോഡ് ആണ്. IEMHSS പള്ളിക്കരയിൽ ജോലി ചെയ്യുന്നു. ചെറുപുഴ പ്രോജെക്ടിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ Remedial ചെയ്യുന്നുണ്ട്.

CMLD/DMLD ഒരു കൂട്ടായ്മ ആവശ്യമാണ്. നിലവിൽ ഒരുപാട് പ്രശ്നങ്ങൾ നമ്മൾ ഫീൽഡിൽ അനുഭവിക്കുന്നുണ്ട്. അതിനൊരു പരിഹാരം കണ്ടെത്താൻ ഒത്ത്ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ സഹകരണവും ഉണ്ടാകും.CMLD /DMLD Certificate Validation /Recognition, നിലവിൽ വലിയ ഒരു ആവശ്യമാണ്.അതിന് വേണ്ടി എല്ലാവരും ചേർന്ന് ഒരു നിവേദനം സമർപ്പിക്കേണ്ടതുണ്ട്. അതിനു വേണ്ട നിർദേശങ്ങൾ എല്ലാവരും ഇവിടെ അറിയിക്കുക.. ചെറുപുഴ SLDSC Project Coordinator രാധാകൃഷ്ണൻ സർ ഇതിന് ചുക്കാൻ പിടിക്കുമെന്നുള്ളത് തന്നെ വലിയൊരു കാര്യമാണ്..സാറിന് ഒരുപാട് തിരക്കുള്ള സമയമാണ്. അതുകൊണ്ട് എത്രയും വേഗം എല്ലാവരും നിർദേശങ്ങൾ തന്ന് സഹകരിക്കുക.. Thank you all


********************************************************************

Girija.B, Trivandrum

There is a need

1. To create awareness among parents and public

2. To support the genuine needs of differently abled children

3. To create job opportunity for the trained individuals

4. To establish psychological rest and the spiritual tradition : Happiness

5. To free the school environment from the clutches of drugs and alcohol


****************************************************************************

Hi njan Syama.Trivandrum Attingal aanu .

Trivandrum International school il   Special Education Needs Departmentil learning support teacher aayit work cheyunnu.Remedial teaching kodukunnund additional aayit kuttykalk.Sherikum parayuvanel kuttikal struggle cheyunnath kanumbo oru nisahayamaya avasthayil nikkukayanu cheyunnath Karanam namuk limited time mathre kittarullu aa limited time il namuk onnum poorthikarikan pattilla ...mattoru kariyam parayuka aanel namuk RCI recognition illathath kond palayidathum njngale ignore cheyunna oru reethi aanu ullath.Ennal njangal e field il cheyunnath pole kariyangal mattarum cheyunnathum illa so e course namuk RCI approved aayi kazhinjal namuk orupad kunjungale Kai pidich munnot kond varan kazhiyum athinu vendiyulla ella support undakum ...

Sir orupad thirakulla vyekthi aanennu kettitund...enkilum e oru kariyathinu vendi njngalude captain aayit munnot vannathathinu orupad thanks und

******************************************************************


ഞാൻ തിരുവനന്തപുരം ജില്ലയിലെ ഒരു ഗവ.അപ്പർ പ്രൈമറി സ്കൂളിൽ അധ്യാപികയാണ്.നമ്മുടെ പൊതുവിദ്യാലയങ്ങളിൽ, Specific LD കാറ്റഗറിയിൽപ്പെട്ട നിരവധി കുട്ടികൾ ഉണ്ട്.എന്നാൽ സിലബസ്സിലെ content ബാഹുല്യവും, മേളകൾ, ദിനാചരണങ്ങൾ, പങ്കെടുപ്പിക്കേണ്ടതായ മറ്റു പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ, മത്സര പരീക്ഷകൾ ഇവ കാരണം ഈ വിഭാഗം കുട്ടികൾ, മറ്റു പല കഴിവുകളും ഉണ്ടായിട്ടും, കൃത്യമായി അസ്സെസ്സ് ചെയ്യപ്പെടുകയോ, ശരിയായ പ്രശ്നം കണ്ടുപിടിക്കുകയോ, ഇൻറർവെൻഷൻ ലഭിക്കുകയോ ചെയ്യാതെ പഠനപിന്നാക്കകാരായി തള്ളപ്പെട്ടു പോവുകയാണ്.... ആഴ്ചയിൽ ഒരു ദിവസം മാത്രം ബി.ആർ.സിയിൽ നിന്ന് വരുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ നാമമാത്രമായ സഹായവും കൃത്യമായ  ഇടപെടലിന് പര്യാപ്തമല്ല. വളരെ നല്ല സിലബസും ക്ലാസുകളും പ്രാക്ടിക്കലുമൊക്കെയായി നടത്തുന്ന SRC യുടെ DMLD കോഴ്സിന് സ്റ്റേറ്റ് - RCl അംഗീകാരം ലഭിച്ചാൽ , അത് കുറെ പേർക്ക് തൊഴിൽ ആവുകയും ഒപ്പം ഇത്തരം കുട്ടികളെ ഫലപ്രദമായി സഹായിച്ച് മുഖ്യധാരയിലേക്കെത്തിക്കുന്നതിനും വഴിയൊരുക്കുകയും ചെയ്യും. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന കോഴ്സാണെങ്കിലും ഒരു ജോലിക്കപേക്ഷിക്കാൻRCl Regn നിർബന്ധമാണ്. പാസ്സായവർക്ക് അംഗീകാരത്തോടെ തന്നെ സ്കൂളുകളിൽ പഠിപ്പിക്കാൻ കഴിഞ്ഞാൽ, കുട്ടികളും രക്ഷിതാക്കളും ഉൾപ്പെട്ട വലിയ ഒരു വിഭാഗത്തിന് ആശ്വാസവും ഗുണവുമാകും. എല്ലാ കുഞ്ഞുങ്ങളും മുഖ്യധാരയിലേക്കെത്തട്ടെ.... ആത്മവിശ്വാസത്തോടെ വളരുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യട്ടെ..

*************************************************************************


ഞാൻ ലിസ്ന. ഇപ്പോൾ ഒരു CBSE സ്കൂളിൽ  LD trainer ആയി work ചെയ്യുന്നു. ഈ ഒരു ഫീൽഡിലേക്ക് എത്താനുള്ള പ്രധാന കാരണം എന്റെ മോളാണ്. (She is lD child.)ഇപ്പോൾ 2 ആം  ക്ലാസ്സിൽ പഠിക്കുന്നു. അവൾ സ്പെഷ്യൽ ആണെന്നറിഞ്ഞിട്ടും ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ പോലും അവളെ നേരിട്ട് കണ്ടിട്ടില്ല. എല്ലാ വർഷവും ഒരു സർവേഇൽ ഒതുക്കും. BRC ഇൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയാണ്. "ഒന്നോ രണ്ടോ കുട്ടികൾക്കു മാത്രമായി വരാൻ ഞങ്ങള്ക്ക് കഴിയില്ല. ഞങ്ങൾക്ക് ഹയർ ക്ലാസ്സിൽ പഠിപ്പിക്കേണ്ടതുണ്ട്." എന്നാൽ അവിടെയും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം. മോൾ അവിടെ പോകുന്നു വരുന്നു എന്നല്ലാതെ ഒന്നും അവിടെ മാറുന്നില്ല. ഇനി സ്കൂളിലെ ടീച്ചേഴ്സിനോട് ചോദിച്ചാൽ അവർ പറയും, ഞങ്ങള്ക്ക് സ്പെഷ്യൽ എഡ്യൂക്കേഷൻ ഒന്നും അറിയില്ല, പഠിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒരുപാട് കുട്ടികൾ പഠനത്തിൽ പിന്നോട്ടുനിക്കുന്നതായി കാണുന്നു 

അവരെ മണ്ടന്മായി മറ്റു കുട്ടികൾ കളിയാക്കുമ്പോൾ അവർ സ്വയം ഒന്നും അല്ലാത്തവരായി മാറുന്നു. അവരുടെ കഴിവുകളെ ആരും അറിയാതെ പോവുന്നു. BRC യിലെ ഒട്ടുമിക്ക ടീച്ചേഴ്സും ID, അല്ലെങ്കിൽ മറ്റേതെങ്കിലും ഡിസബിലിറ്റി ഇൽ സ്പെഷ്യലായ്‌സ്ഡ് ആണ്. അധികം പേർക്കും LD എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല. ഞങ്ങൾ പഠിക്കുന്ന ഈ കോഴ്സിന് RCI അംഗീകാരം കിട്ടിയാൽ ഒരുപാട് പേർക്ക് തൊഴിൽ ലഭിക്കുകയും അതുവഴി പഠനത്തിൽ പിന്നോക്കം നിക്കുന്ന കുട്ടികൾക്ക് വലിയൊരു ആശ്വസം ആവുകയും ചെയ്യും.അതുവഴി inclusive education എന്ന പദ്ധതി വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോവാൻ ഒരോ സ്കൂളിന്നും കഴിയും.

**********************************************************************

ഞാൻ സവിത. ഇപ്പോൾ ഒരു സ്പെഷ്യൽ സ്കൂളിൽ LD trainer ആയി ജോലി ചെയ്യുന്നു.ജോലി ചെയ്യുന്നു എന്നുമാത്രം. അവർക്ക്  RCI രെജിസ്ട്രേഷൻ ഇല്ലാത്ത കോഴ്സ് ആയതിനാൽ അവരുടെ permanant സ്റ്റാഫ്‌ ലിസ്റ്റിൽ ഉൾപെടുത്താൻ പറ്റുന്നില്ല. അതുകൊണ്ട് തന്നെ ആനുകൂല്യങ്ങൾക്ക്  അർഹതയുമില്ല. ഇതിനൊരു പരിഹാരം ഉണ്ടാകുമോ? 1 1/2 വർഷത്തോളം   specific learning disability യുമായി ബന്ധപ്പെട്ടുള്ള കോഴ്സ് ചെയ്തിട്ട് സർട്ടിഫിക്കട്ടിനു അംഗീകാരം ഇല്ല എന്നതിന്.

********************************************************************

എൻറെ പേര് ഷിൽന പ്രസാദ് ഞാൻ  ചെറുപുഴ പഞ്ചായത്തിലെ specific learning disability support centre  and True Light English Medium school LD  remediator ആയി വർക്ക് ചെയ്യുന്നു.

MA Psychology ചെയ്യുന്നു. ഈ ഒരു ഫീൽഡിൽ വർക്ക് ചെയ്യുന്നതിൽ വളരെയധികം സന്തോഷമുണ്ട്

************************************************************************

ഞാൻ സബിത Msc maths With BEd ഉണ്ട് .Msc Psychology 2010ഇൽ പഠിച്ചിറങ്ങിയതാണ് .പക്ഷെ 2010 മാർച്ച് ഇൽ  join ചെയ്ത ʟԁ സർട്ടിഫിക്കറ്റ് course കഴിഞ്ഞ ശേഷമാണ് എനിക്കൊരു carrrier വേണമെന്ന് തോന്നിയതു .അതിനു ശേഷം pyshology സെന്റർ ഇൽ internship ചെയ്തപ്പോഴും ഇപ്പോൾ ഒരു schoolil councellor ആയി ജോലി ചെയ്യുമ്പോഴും ഞാൻ കൂടുതൽ concentrate ചെയ്യുന്നത് ʟԁ പിള്ളേരെ തന്നെയാണ് .സ്കൂളുകളിൽ ഒരുപാടു കുട്ടികൾ ʟԁ ആളുണ്ട് .പക്ഷെ അതാരും തിരിച്ചറിയുന്നുമില്ല അവരെ special ആയി ശ്രെദ്ധിക്കാനുള്ള ഒരു സംവിധാനങ്ങളും ഇപ്പോൾ സ്കൂളുകളിൽ സ്ഥിരമായി  ഇല്ല താനും .ഇങ്ങിനെ മാറ്റിനിർത്തേണ്ട കുട്ടികളല്ല അവർ.അവർക്കും എല്ലാവരെപ്പോലെ പഠിക്കാനുള്ള അവകാശമുണ്ട് .എനിക്കു counselling മാത്രമാണ് joli എങ്കിലും afternoon വരെ ഞാൻ ʟԁ കുട്ടികളെ മാനേജ് ചെയ്യുകയാണ് ചെയ്യുന്നത് .എന്നെ അവർ കാത്തിരിക്കാന് .അവർക്കും ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങാനുള്ള ആഗ്രഹമുണ്ട് .പക്ഷെ അക്ഷരം പൊലും അറിയാത്ത അവരെ പെട്ടെന്ന് മാർക്ക് കിട്ടാനുള്ള ലെവെലിൽ എത്തിക്കാനൊന്നും കഴിയില്ല but ഒരുപാടു improvement ഉണ്ടാവും .ക്ലാസ്സിലെ ടീച്ചേഴ്സിനെക്കാളും കുട്ടികൾക്കും parentsinhmavum ഇതു മനസ്സിലാവുക .സ്ഥിരമായി ഒരു ടീച്ചർ ഇതിനുവേണ്ടി ഉണ്ടാവുക ആണെങ്കിൽ അവരെ വളരെ മുന്നോട്ടു നയിക്കാൻ അവർക്കാവും .വായിക്കാനും എഴുതാനും അറിയാത്ത ഒരു കുട്ടിക്ക്‌ അത് സാധിക്കുമ്പോഴുള്ള സന്തോഷത്തെ ക്കാളും വലുതായി എനിക്കൊരു plus two കുട്ടിയെ പഠിക്കുമ്പോ കിട്ടുന്നില്ല .അവരുടെ സ്നേഹം അവർക്കൊരിക്കലും സാധിക്കില്ലെന്ന് കരുതുന്നതു സാധിച്ചപ്പോലുള്ള ആസ്നേഹം അതനുഭവിച്ചവർക്കു ഈ ഫീൽഡിൽ  നിന്നു മറ്റേതൊരു ജോലിയെക്കാളും സന്തൊഷം കിട്ടും എന്നാണ് എനിക്ക് തോന്നുന്നത് .പുതിയ കുട്ടികൾ ഇതു പഠിക്കാൻ വരണമെങ്കിൽ എതിനെന്തെങ്കിലും value കൂടി വേണം

********************************************************************************

എന്റെ പേര് ബിജിമ ഞാൻ യു പി സ്കൂൾ ടീച്ചർ ആയി വർക്ക്‌ ചെയ്യുന്നു. കൂടാതെ ചെറുപുഴ specific learning disability support centre മിഷന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ remedial ചെയ്യുന്നുണ്ട്.സാധാരണ സ്കൂളിലെ അദ്ധ്യാപകർക്ക്  അധികം പേർക്കും LD കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന്     അറിയില്ല. ഞങ്ങൾ പഠിക്കുന്ന Dmld കോഴ്സിന് RCI അംഗീകാരം ലഭിച്ചാൽ അത് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല ഒരു അംഗീകാരത്തോടെ പഠിപ്പിക്കാനും കൂടുതൽ പേർക്ക് ജോലി സാധ്യതയും കിട്ടും കൂടാതെഈ ഫീൽഡ് മറ്റേതൊരു ജോലിയെക്കാളും എഴുതാനും വായിക്കാനും പിന്നോക്കം ഉള്ള കുട്ടിക്ക് അത് കിട്ടുമ്പോൾ ഉള്ള ആ സന്തോഷം അതിനേക്കാളും വലുതായി ഒന്നുമില്ല.അത് കൊണ്ട് തന്നെ SRC യുടെ cmld/Dmld കോഴ്സിന് value വേണം എന്നാണ് എന്റെ അഭിപ്രായം

***************************************************************************

ഞാൻ സുബൈദ ഗവ: ചിൽഡ്രൻസ് ഹോം, പൂജപ്പുര തിരുവന്തപുരം) എഡ്യൂക്കേറ്ററായി ജോലി ചെയ്യുന്നു.MA Economic,MA Arabic,BEd in Social science ഇതാണ് എൻ്റെ വി .യോഗ്യത .ഞാൻ 10 കൊല്ലം ഗവ UP,HS എന്നീ സ്കൂളുകളിലായി പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 7 വർഷമായി Educator ആയി ഗവ:ഹോമിലാണ്. എൻ്റെ ഇത്രയും വർഷത്തെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ RCI അംഗീകാരമുള്ള  special teachers പൊതു വെ MR കുട്ടികളെ മാത്രമേ നോക്കാറുള്ളൂ. അക്ഷരമറിയാത്തതും പഠന പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ നമ്മൾ 'ചൂണ്ടിക്കാണിച്ച് എന്തെങ്കിലും ഹെൽപ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ പോലും അവർ ചെയ്യാറില്ല BRC യിൽ നിന്നും കുറേ കാര്യങ്ങൾ ഏൽപ്പി ച്ചിട്ടുണ്ട്. അത് ചെയ്യാനുണ്ട് എന്നൊക്കെ ഓരോ ഒഴിവ് കഴിവ് പറഞ്ഞ് ഇത്തരം കുട്ടികളെ special teachers ഉം അവഗണിക്കാറാണ് കണ്ടിട്ടുള്ളത് 'Special teachers ഇത്തരം കുട്ടികളെ ശ്രദ്ധിച്ചിരുന്നെങ്കിൽ പൊതുവി ദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ 10 -ാം ക്ലാസ് എത്തിയിട്ടും മലയാളം അക്ഷരങ്ങൾ പോലും അറിയാത്ത കുട്ടികൾ ഉണ്ടാകുമായിരുന്നില്ല. ഓരോ വർഷവും ഗവ:ഹോമിലേക്ക് വരുന്ന കുട്ടികളിൽ ഒന്നോ രണ്ടോ കുട്ടികൾക്ക് മാത്രമാണ് വായിക്കാനറിയാവുന്ന കുട്ടികളായി എത്തുന്നത്. ഗവഃ സ്കൂളിൽ നിന്ന് വരുന്ന കുട്ടികൾ തന്നെയാണ്. ഇത്തരം കുട്ടികൾ ഓരോ ക്ലാസിലും പിന്നാക്കക്കാരായും അനുസരണയില്ലാത്തവരായും ഒന്നിനും കൊള്ളാത്തവരായും മുദ്രകുത്തപ്പെടുന്നു. അവിടെ വന്നതിനു ശേഷം എത്രയോ കുട്ടികൾ മോശമല്ലാത്ത നിലവാരത്തി ലേക്കെത്തി യിട്ടുണ്ട്. ഇതിനെ കുറിച്ചും നമ്മുടെ CMLD DMLD കോഴ്സിനെ കുറിച്ചും പല അധ്യാപകരോടും സംസാരിച്ചപ്പോൾ അവർ പറഞ്ഞത് BRC , special teachers നെ സ്കൂളിലേക്കയക്കുന്നത് പോലെ ഈ കോഴ്സ കഴിഞ്ഞ teachers നെയും  LD കുട്ടികളെ  പഠിപ്പിക്കാനയക്കുകയാണെങ്കിൽ  വളരെ നന്നായേനെ വരും തലമുറയെങ്കിലും രക്ഷപ്പെടുമായിരുന്നു എന്നാണ് അധ്യാപകർക്ക് സമയബന്ധിതമായി പഠന-പഠ്യേതര പ്രവർത്തനങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. അതിനാൽ ഇത്തരം കുട്ടികൾക്ക് individual attention കൊടുക്കാൻ കഴിയില്ല അതിനാൽ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഈ കോഴ്സ് കഴിഞ്ഞ അധ്യാപകരെ ഓരോ ഗവ: സ്കൂളിലും നിയമിക്കേണ്ടത് അത്യാവശ്യമായിരിക്കയാണ്. അതിനു ആദ്യം  ഗവ: അംഗീകാരമുള്ള certificate അത്യാവശ്യമാണ്. ശേഷംRCI അംഗീകാരവും നമ്മൾ എത്ര നന്നായി ( RCI അംഗീകാരമുള്ളവ രേക്കാൾ) ജോലി ചെയ്താലും അവർ RCI പേരും പറഞ്ഞ് മറ്റുള്ളവരെ ഇകഴ്ത്തുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ട കാര്യമാണ്. അതിനാൽ 2 വർഷം പഠിച്ച ഈ കോഴ്സിനു ഗവ: അംഗീകാരം കിട്ടാൻ നമുക്ക് പരിശ്രമിക്കാം

****************************************************************************

എന്റെ പേര് ഷാന.ഞാൻ മലപ്പുറം  ജില്ലയിൽ പനങ്ങാങ്ങര നിന്നുമാണ്.മലപ്പുറം നളന്ദക്ളീനിക്കിൽ എൽ.ടി.റമഡിയേറ്റർ ആയീ വർക് ചെയ്യുന്നു'ഓണ്ലൈനായും ഓഫ്‌ ലൈനായും കുട്ടികളെ പഠിപ്പിക്കുന്നു.ഒരുപാട് സാധൃതകളുള്ള കോഴ്സാണ് ഡി എംഎൽഡി.എന്നാൽ ആർസിഐ അംഗീകൃത കോഴ്സ് അല്ലാത്തതിനാൽ "ഒരു കടലാസിന്റെ വിലപോലൂമില്ല" എന്ന് പരിഹസിച്ചവരുണ്ട്. നമുക്കറിയാം കഷ്ടപ്പെടുന്ന എത്ര കുഞ്ഞുങ്ങളെ നമുക്കു സഹായിക്കാൻ കഴിയുന്നുണ്ടെന്ന്.ഒരുപാടുപേർക്ക് അതിനവസരമുണ്ടാവണം. .അതിനംഗീകരിക്കപെടണം🙏🏻

*******************************************************************************

Njn meenu maheswary,malapuram  ,perinthalamanna aanu sthalam .ente basic qualification nursing aanu .ippol BA psychology +DMLD +Mttc cheyyanund.remedial teaching cheyyanund.CMLD campnte timil orupaad kuttykal vannirunnu etharathilulla prsnamumaayittu .avarokke krithyamaya reethiyil oru remediation kodukuvaan pattiyirunnenkil ennu agrahichittund .athil onnu randu kuttykalk njn koduthittumund.orupaad improvement avaril kandu .Athupole thanne internshipnte bhagamaayi nishil poyappol avide LD kaykaryam cheyyna reethiyum nammal padichareethiyum thammil nalla difference und.Avide speech therapist aanu LD kaykaryam cheyyunathu.Athilum orupaad helpul aakum ithinekurichu padichavar aa mehalayil varanathu .orupaad kuttykal and parents ithumoolam veshamikunnund.so ee coursenu RCI recognition kittedath valare anivaryam thanneyanu.nammal padikunna syllabus valare mikacha onnayi aanu enik thonniyathu .athepolethanne orupaad parichaya sambhannar aaya teachersum aanu ee koottathil palarum .ennirunnalum RCI agheekaram illathathinte peril orupaad bhuthimuttendivarannund.palarum chothichittund nthinu vendi ee course padikanathu certificatenu validity illathe ennu ?ithinokke oru parihaaram undakendathum avashyamaanu

********************************************************************

എന്റെ പേര് റിൻസി . അധ്യാപികയാണ്. എട്ടു വർഷത്തോളം സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ ഇടയിൽ പ്രവർത്തിച്ച പരിചയമുണ്ട്. ഇന്ന്  ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രത്യേക  പഠന പരിമിതി പിന്തുണാ കേന്ദ്രത്തിൽ ഫാക്കൽറ്റിയായി പ്രവർത്തിക്കുന്നു. എല്ലാ അഭിപ്രായങ്ങളും വായിക്കുവാനും കഴിഞ്ഞു. മുഖ്യധാര വിദ്യാഭ്യാസ മേഖലയിൽ ഇങ്ങനെയൊരു കൂട്ടാഴ്മയും സംഘടിതമായ ആവശ്യങ്ങൾക്കും സാധ്യതകൾ രൂപപ്പെടുന്നതിനും  ഈ ഉദ്യമം വളരെ നല്ലതാണ്. രാധാകൃഷ്ണൻ സാറിനെ പോലെ ക്രിയാത്മകമായി  ഇന്നും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ദീർഘവീക്ഷണമുള്ള വ്യക്തിത്വം ഈ കൂട്ടാഴ്മയ്ക്ക് നേതൃത്വം കൊടുക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. പൊതു സമൂഹത്തിൽ പഠന പരിമിതികൾ നേരിടുന്ന കുട്ടികളിലേക്ക് ഇനിയും നാം കടന്നു പോകേണ്ടതുണ്ട്. വിദ്യാലയങ്ങളിലും കുടുംബങ്ങളിലും സമൂഹത്തിലും ഭരണ സംവിധാനങ്ങളിലും വാർത്ത മാധ്യമങ്ങളിലും കൂടുതൽ അവബോധം സൃഷ്ടിക്കുവാൻ കഴിയണം. SRCയുടെ CMLD/DMLD സർട്ടിഫിക്കറ്റ് കൂടുതൽ മൂല്യമുള്ളതായി കരുതപ്പെടുന്ന സാഹചര്യത്തിൽ തന്നെ വിപ്ലവകരമായ ജോലി സാധ്യതകൾ തുറന്നു കിട്ടും.. പഠന പരിമിതികളിൽ വെല്ലുവിളി  നേരിടുന്ന  കുട്ടികളിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുവാൻ കഴിയും... അതിനുവേണ്ട എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കുവാൻ ഞാൻ ഒരുക്കവുമാണ്...

*********************************************************

എൻറെ പേര് ചിത്ര:ഞാൻ DMLD കോഴ്സിൻ്റെ ഭാഗമായി IEP ചെയ്യുന്നതിനായി ഒരു എയ്ഡഡ് സ്കൂളിലാണ് പോയത് .ആ മാനേജ്മെൻ്റിൻ്റെ കീഴിൽ ഒരു അനാഥാശ്രമം കൂടി പ്രവർത്തിക്കുന്നുണ്ട് .അവിടെ നിരവധി കുട്ടികൾ LDവിഭാഗത്തിൽ പെട്ടവരായിട്ടുണ്ട്. അവർക്ക് പിന്തുണ നൽകുന്നതിനായി ബി.ആർ.സിയിൽ നിന്ന് ഒരു ടീച്ചർ എത്തുന്നുണ്ട്. പക്ഷേ അവർക്ക് ഇത് കൃത്യമായി Assess ചെയ്യുന്നതിനോ പിന്തുണ നൽകുന്നതിനോ വ്യക്തമായ ധാരണയില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അത്തരത്തിൽ പരിശീലവും കിട്ടിയിട്ടില്ല. ഞങ്ങളെപ്പോലുള്ള SRC, CMLD- DMLD കോഴ്സുകൾ പാസായി ഇറങ്ങുന്നവർക്ക് അംഗീകാരം കിട്ടിയാൽ സമൂഹത്തിന്റെ താഴെത്തട്ടിൽ ഉള്ളവർ ഉൾപ്പെടെ ഒരുപാട് കുട്ടികളെ സഹായിക്കുന്നതിനായി കഴിയും. അതിനാൽ RCl അംഗീകാരത്തിന് വേണ്ടിയുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നാണ് എൻ്റെ അഭിപ്രായം.അത് കൂടുതൽ പേർക്ക് ഈ കോഴ്സ് ചെയ്യുന്നതിനും, ഈ മേഖലയിൽ പ്രവർത്തിക്കുന്നതിനും ഉള്ള കരുത്തുപകരും. ഒത്തിരി കുഞ്ഞുങ്ങൾക്ക് അത് സഹായമാകും

********************************************************************

എൻ്റെ പേര് ഷീബ സജ്ന. മലപ്പുറം ജില്ലയിലെ വണ്ടൂർ ആണ് താമസം. ഒരു Conselling Centre -ൽ LD Remediator ആയി work ചെയ്യുന്നു.(My qualifications: MA.Psychology, NCVT Assistant counselor, DMLD pursuing). പലതരം Behavioral Problems ഉമായി Centre ൽ counselling ന് എത്തുന്ന മിക്ക കുട്ടികൾക്കും പഠന പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിയുകയും അതിന് Remadiation നൽകുകയും ചെയ്തപ്പോൾ ആ കുട്ടികളിലും അവരുടെ കുടുംബത്തിലും വന്ന മാറ്റവും സന്തോഷവും അനുഭവിച്ചറിഞ്ഞതാണ്.  ക്രിമിനലുകളായി മാറപ്പെടുന്ന 60 %  ആളുകളിലും പഠന പ്രശ്നമുണ്ട് എന്ന പഠനറിപ്പോർട്ട് നാം കാര്യത്തിലെടുത്തേ പറ്റൂ.നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന 10%  ത്തോളം കുട്ടികൾക്ക് പഠന പ്രശ്നമുണ്ട് എന്ന റിപ്പോർട്ടും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ശരിയായ രീതിയിൽ, ശരിയായ സമയത്ത്, ശരിയായ ഇടപെടലുകൾ നടന്നില്ലെങ്കിൽ പരിണിതഫലം വളരെ വലുതായിരിക്കും. സ്കൂളുകളിൽ ഇവർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രമല്ല, അവഗണനകൾ പല രീതിയിൽ നേരിടേണ്ടി വരുന്നുണ്ട്. പഠന വൈകല്യമുള്ള കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദ്ധം വളരെ വലുതാണ്. ശരിയായ Remediation ഉും Counseling ഉം വഴി ഇത്തരം കുട്ടികളിൽ വളരെ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും. ഇതൊരു സാമൂഹിക ബാധ്യതയാണ്. അതിനാൽ വളരെ മികച്ച രീതിയിൽ Learning Disability Management Training നൽകുന്ന SRCC പോലെയുള്ള സ്ഥാപനങ്ങളുടെ Certificate കൾക്ക് വേണ്ടരീതിയിൽ Government അംഗീകാരം നൽകുകയാണെങ്കിൽ ഒരു പാട് ഉദ്യോഗാർത്ഥികൾക്കും, പഠന പ്രശ്നം അനുഭവിക്കുന്ന ധാരാളം കുട്ടികൾക്കും, അവരുടെ കുടുംബങ്ങൾക്കും, സമൂഹത്തിനും അതൊരു വലിയ നേട്ടമായിരിക്കും. ശുഭപ്രതീക്ഷയോടെ...

******************************************************************

ചർച്ച തുടരുന്നു -3/4/2024 10 pm ഓടെചർച്ച  പൂർത്തിയാക്കേണ്ടതാണ് .അവയുടെ അടിസ്ഥാനത്തിൽ നിവേദനങ്ങൾ ഉടൻ തയ്യാറാക്കുന്നതാണ് .

*******************************************************************

 നിവേദനം -1.

ബഹുമാനപ്പെട്ട ...........................................അവർകൾക്കു 

സ്റ്റേറ്റ് റിസോഴ്സ് സെന്റർ , കേരള യുടെ  CMLD (Certificate in Mamgaement of Learning Disability / Diploma in Management of Learning Disabilty പാസ്സായവർ സമർപ്പിക്കുന്ന അപേക്ഷ .


കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രത്യേക പഠന പ്രശ്നങ്ങൾ ( SPECIFIC LEARNING DISABILITY ) ഉള്ള കുട്ടികളിൽ  ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന ക്രമത്തിൽ   വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി ( Individual  Education plan) യുടെ  അടിസ്ഥാനത്തിൽ   നേരത്തെയുള്ളതും നിരന്തരവുമായ  ഇടപെടൽ നടത്തുന്നതിനാ യി എല്ലാ സ്‌കൂളുകളിലും  പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രങ്ങൾ (SPECIFIC  LEARNING DISABILITY SUPPORT CENTRE )  തുടങ്ങണമെന്നും  ഈ കേന്ദ്രങ്ങളിൽ ഫാക്കൽറ്റിമാരായി പ്രവർത്തിക്കുന്നതിന്  സ്റ്റേറ്റ് റിസോഴ്സ് സെന്റർ , കേരള യുടെ  C M L D ( Certificate in Management of Learning Disability / Diploma in Management of Learning Disability  ) പാസ്സായ ഉദ്യോഗാർത്ഥികളെ നിയമിക്കണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു .

ഈ പ്രവർത്തന പദ്ധതിയുടെ വിശദാംശങ്ങൾ തുടർപേജുകളിൽ   ചേർത്തിട്ടുണ്ട് എന്ന കാര്യവും താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു .


എന്ന് , 




1 .                                           

2.

3.

4.

PAGE 2

നിവേദനത്തിനുള്ള കാരണങ്ങൾ :

(1 )  കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പഠന പ്രശ്നങ്ങൾ ഉള്ള കുട്ടികളിൽ  ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന ക്രമത്തിൽ    നേരത്തെയുള്ള ഇടപെടൽ നടത്തുന്നത് അത്തരം കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജീവിത നൈപുണികൾ ആർജ്ജിക്കുന്നതിനും കുട്ടികളുടെ മികവു മേഖലകളും കഴിവുകളും നേരത്തെ തിരിച്ചറിഞ്ഞു പഠന -കരിയർ മേഖലകൾ തെരഞ്ഞെടുക്കുന്നതിനും ഉപകരിക്കുമെന്നും അനുബന്ധമായി ചേർത്തിട്ടുള്ള കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള  നിരവധി പഠനാനുഭവങ്ങളിൽ നിന്നും   വ്യക്തമാണ് .

(2 ) RPWD ACT 2016 പ്രകാരം മറ്റു 20 ഭിന്നശേഷി വിഭാഗത്തോടൊപ്പം എല്ലാ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും അർഹതപ്പെട്ടവരാണ്‌ പ്രത്യേക പഠന വൈകല്യം (SPECIFIC LEARNING DISABILITY ) ഉള്ള വിദ്യാർ ത്ഥികളും എന്നതിനാൽ ഇവർക്കുവേണ്ട മതിയായ പിന്തുണ നൽകുക എന്നത് ഇന്ത്യയിലെ ത്രിതല ഗവൺമെൻറ്റുകളുടെ ഉത്തരവാദിത്തമാണ് .

(3 ) BRC തലത്തിൽ ഇപ്പോൾ സ്‌കൂളുകളിലേക്ക് നിയമിക്കപ്പെടുന്ന  സ്‌പെഷൽ എഡ്യൂക്കേറ്റർമാർക്ക്    special educator  പഠന വൈകല്യം (SPECIFIC LEARNING DISABILITY ) ഉള്ള വിദ്യാർ ത്ഥികൾക്ക് ക്‌ളാസ്സുകൾ എടുത്തുകൊടുക്കാനുള്ള പരിശീലനമോ ,സമയമോ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം .

(4 ) സ്റ്റേറ്റ് റിസോഴ്സ് സെന്റർ , കേരള യുടെ  CMLD (Certificate in Mamgaement of Learning Disability / Diploma in Management of Learning Disabilty പാസ്സായവർക്കു ഇത്തരം ക്‌ളാസ്സുകൾ എടുത്തു  കൊടുക്കാനുള്ള വിശദമായ പരിശീലനം കിട്ടിയിട്ടുണ്ടെന്നും അവർ എടുക്കുന്ന ക്‌ളാസ്സുകൾ പഠന വൈകല്യം (SPECIFIC LEARNING DISABILITY ) ഉള്ള വിദ്യാർ ത്ഥികൾക്ക് നല്ല പ്രയോജനം ചെയ്യുന്നുണ്ട് എന്ന്  അനുബന്ധമായി കൊടുത്ത   വിവിധ റിപ്പോർട്ടുകളിൽ നിന്നും      മനസ്സിലാക്കാവുന്നതാണ് .

( 5) കണ്ണൂർ ജില്ലയിൽ ചെറുപുഴ ഗ്രാമ  പഞ്ചായത്തു 2023 ഫെബ്രുവരി 5 മുതൽ 2024 മാർച്ച് 31 വരെ പഞ്ചായത്തു തലത്തിൽ നടത്തിയ പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം  (SPECIFIC  LEARNING DISABILITY SUPPORT CENTRE ) പദ്ധതിയുടെ റിപ്പോർട് അനുബന്ധമായി ചേർക്കുന്നു . ഓരോ  സ്‌കൂളുകളിലും  പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രങ്ങൾ (SPECIFIC  LEARNING DISABILITY SUPPORT CENTRE )  തുടങ്ങണമെന്നും  ഈ കേന്ദ്രങ്ങളിൽ ഫാക്കൽറ്റിമാരായി പ്രവർത്തിക്കുന്നതിന്  സ്റ്റേറ്റ് റിസോഴ്സ് സെന്റർ , കേരള യുടെ  C M L D ( Certificate in Management of Learning Disability / Diploma in Management of Learning Disability  ) പാസ്സായ ഉദ്യോഗാർത്ഥികളെ നിയമിക്കണമെന്നും ഈ റിപ്പോർട്ടിലും എടുത്തു കാണിക്കുന്നുണ്ട് .

(6 ) ഇത്തരം പ്രോജക്ടു സെന്ററുകൾ തുടങ്ങുന്നതിനു  ആവശ്യമായ ഭൗതിക  സാമ്പത്തിക സാധ്യതകളുടെ ഒരു രൂപ രേഖ  കണ്ണൂർ ജില്ലയിൽ ചെറുപുഴ ഗ്രാമ  പഞ്ചായത്തിൻറെ അനുഭവതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഒരു രൂപ രേഖ അനുബന്ധം .......ൽ ചേർത്തിട്ടുണ്ട് .

(7 ) സ്‌കൂളുകളിൽ പ്രത്യേക പഠന വൈകല്യമോ(SPECIFIC LEARNING DISABILITY)  പഠന  വിടവോ (LEARNING GAP)  കാരണം ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളുടെ ബാഹുല്യം , മുകളിൽ സൂചിപ്പിച്ച വിവിധ പഠന റിപ്പോട്ടുകളിൽ നിന്നും brc കളിൽ ലഭ്യമായ സമാന റിപ്പോർട്ടുകളിൽ നിന്നും ബോധ്യപ്പെടുന്നതാണ് .

ആയതിനാൽ ഇക്കാര്യത്തിൽ ആവശ്യമായ നയപരമായ തീരുമാനങ്ങൾ അടിയന്തിരമായ  സർക്കാർ തലത്തിൽ ഉണ്ടാകുന്നതിനു  താങ്കളോട് അപേക്ഷിക്കുന്നു .


പേജ് 3....

അനുബന്ധങ്ങൾ 









Monday, March 25, 2024

പഠന പരിമിതി പിന്തുണാ പ്രൊജക്ററിൻ്റെ രണ്ടാം ഘട്ട ക്ലാസുകൾ

25/3 /2024  പത്രക്കുറിപ്പ് :

അറിയിപ്പ്: ചെറുപുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസുള്ളവരും വായനയിലും എഴുത്തിലും ഗണിതത്തിലും സ്ഥിരമായി പിന്നാക്കാവസ്ഥയിലുള്ളവരുമായ വിദ്യാർത്ഥികൾക്ക്  ചെറുപുഴ ഗ്രാമപഞ്ചായത്തിൻ്റെ പഠന പരിമിതി പിന്തുണാ പ്രൊജക്ററിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ( Specific Learning Disability Support Centre Stage 2  ) ഭാഗമായുള്ള സൗജന്യ ക്ലാസുകളിലേക്ക് ഇപ്പോൾ പുതുതായി അപേക്ഷിക്കാവുന്നതാണ്.ഇതിനായി രക്ഷിതാക്കൾ അതത് സ്കൂൾ അധികൃതർ മുഖേനയോ 9447739033 എന്ന നമ്പറിലോ 31/3/2024 നുള്ളിൽ ബന്ധപ്പെടേണ്ടതാണ്.പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  നിലവിൽ ക്ലാസു ലഭിക്കുന്ന കുട്ടികൾക്ക് ഇനിയും ക്ലാസുകൾ ആവശ്യമുണ്ടെങ്കിൽ അതിനായി രക്ഷിതാക്കൾ സെൻ്ററിൽ അതത് ഫാക്കൽറ്റിമാർ വശം 31/3/2024നുള്ളിൽ പുതിയ അപേക്ഷ നൽകേണ്ടതാണ്.Assessment/Reassessment നു ശേഷം പഠന പിന്നാക്കാവസ്ഥ അനുസരിച്ച്  ക്ലാസുകൾക്കുള്ള  മുൻഗണനാക്രമം നിശ്ചയിക്കപ്പെടുന്നതാണ്. _ പ്രൊജക്റ്റ് ഫാക്കൽറ്റി കോഡിനേറ്റർ.

ലക്ഷ്യങ്ങൾ കൈവരിച്ചതിനാൽപ്രൊജക്ട് ഒന്നാം ഘട്ടം മാർച്ച് 31ന് അവസാനിപ്പിക്കുകയാണ്.ഇതിൻ്റെ പുനരവലോകനവും റിപ്പോർട്ടിംഗും 2024 ഏപ്രിൽ അവസാന വാരത്തോടെ പൂർണമാക്കേണ്ടതാണ്.ഇതിനു വേണ്ടി പ്രൊജക്ട് ക്ലാസിൽ പങ്കെടുത്ത എല്ലാ കുട്ടികളേയും  ഉചിതമായ Tool ഉപയോഗിച്ചു 2024 ഏപ്രിൽ മാസം Reassess ചെയ്യുന്നതാണ് .

                                                                                                                                                                                                                                                                 പ്രൊജക്ട് ഒന്നാം ഘട്ടത്തിൻ്റെ റിപ്പോർട്ട് നല്ല രീതിയിൽ തയ്യാറാക്കി പൊതു സമൂഹത്തിലും ഭിന്ന ശേഷി കമ്മീഷണർ ഓഫിസ്, വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ ഓഫിസുകൾ എന്നിവയിലും 2026ഏപ്രിൽ - മെയ് മാസങ്ങളിലായി സമർപ്പിക്കുന്നതിനും ചെറുപുഴ സെൻ്ററിനു സമാനമായ സെൻ്ററുകൾ കേരളത്തിലെ ഓരോ സ്കൂളിലും / പഞ്ചായത്തിലും തുടങ്ങുന്നതിനു  വേണ്ട  ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും വേണ്ട സഹായനടപടികൾ ആലോചിക്കുന്നതാണ്

പ്രൊജക്ട് രണ്ടാം ഘട്ട ത്തിലേക്ക് 4 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് .പ്രൊജക്റ്റ് ഒന്നാം ഘട്ടത്തിൻ്റെ Reassessment , Reporting നടപടികൾക്കുള്ള ചെലവും മറ്റു പഠന വൈകല്യ സഹായ പ്രവർത്തനങ്ങൾക്കായുള്ളതിനോടൊപ്പം ഈ ഫണ്ടിൽ നിന്നും ഉപയോഗിക്കാവുന്നതാണ്.പ്രൊജക്റ്റ് രണ്ടാം ഘട്ടത്തിൽ TA എന്ന നിലയിൽ ഒരു ദിവസം 300 രൂപ നിരക്കിൽ ദിവസം 3 മണിക്കൂർ ക്ലാസ് എടുക്കാൻ തയ്യാറുള്ള ഫാക്കൽറ്റിമാരെയാണ് നിയമിക്കേണ്ടത്. നിലവിലുള്ള ഫാക്കൽറ്റിമാർക്കും ഈ വ്യവസ്ഥയിൽ പുനർനിയമനം നൽകാവുന്നതാണ്. രണ്ടാംഘട്ടത്തിലും കുട്ടികൾക്കുള്ള ക്ലാസുകൾ സൗജന്യമായി നടത്തേണ്ടതാണ്.

പ്രൊജക്ട് ഒന്നാം ഘട്ടത്തിൻ്റെ റിപ്പോർട്ട് നല്ല രീതിയിൽ തയ്യാറാക്കി പൊതു സമൂഹത്തിലും ഭിന്ന ശേഷി കമ്മീഷണർ ഓഫിസ്, വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ ഓഫിസുകൾ എന്നിവയിലും 2026ഏപ്രിൽ - മെയ് മാസങ്ങളിലായി സമർപ്പിക്കുന്നതിനും ചെറുപുഴ സെൻ്ററിനു സമാനമായ സെൻ്ററുകൾ കേരളത്തിലെ ഓരോ സ്കൂളിലും / പഞ്ചായത്തിലും തുടങ്ങുന്നതിനു  വേണ്ട  ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും വേണ്ട സഹായനടപടികൾ ആലോചിക്കുന്നതാണ്.

നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്ന ങ്ങൾ :ഫണ്ട് 4 ലക്ഷം രൂപ ഉണ്ടെങ്കിലും ഒരു ഫാക്കൽറ്റിക്ക് ഒരു ദിവസത്തേക്ക് 300 രൂപ മാത്രമേ നൽകാൻ പറ്റുന്നുള്ളൂ  എന്നതിനാൽ വിദൂര കേന്ദ്രങ്ങളിൽ നിന്നു ഫാക്കൽറ്റിമാർ വരാൻ സാധ്യത ഇല്ല .

(1) വേണ്ടത്ര ഫാക്കൽറ്റിമാരുടെ അഭാവം : കാരണം 1.പഞ്ചായത്തിൽ താമ സമുള്ളവരും LEARNING DISABILITY MANAGEMENT ൽ വിദഗ്ദ്ധ പരിശീലനം  കിട്ടിയവരും ആയ  ഫാക്കൽറ്റിമാരുടെ അഭാവം (2 ) വിദൂരപ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക്   ഉചിതമായ സാമ്പത്തിക പാക്കേജ് ഇല്ലാത്തത് ( പ്രതിദിനം 300 രൂപ മാത്രം )

പരിഹാര മാർഗ്ഗങൾ :(1 ) പഞ്ചായത്തിൽ താമ സമുള്ളവരും LEARNING DISABILITY MANAGEMENT ൽ വിദഗ്ദ്ധ പരിശീലനം  കിട്ടിയവരും ആയ  ഫാക്കൽറ്റിമാരുടെ ലഭ്യത വർദ്ധിപ്പിക്കുക .

(2 ) വിദൂരപ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക്   ഉചിതമായ സാമ്പത്തിക പാക്കേജ് നൽകാൻ പ്രത്യേക അനുമതി ലഭ്യമാക്കുക 

പ്രോജക്ട് ഒന്നാം ഘട്ട ലക്ഷ്യങ്ങൾ 

This project aims at 

(1) assessing the children in this Panchayath with disorders in reading , writing , mathematical calculations  with appropriate tools 

(2) providing early intervention to the children with assessed learning issues  using an I E P and one to one teaching situation with the help of professionals with training in the Management of Learning Disorders

(3) Create awareness in the Panchayath about RPWD ACT and the rights and privileges of children with benchmark Learning Disability.

(3) making sure that children get 50 periods of targeted  remedial training  offline or online for  at least 6 months with a minimum of 36 hours offline and  out of which 12 classes each for every area (2 classes every week ) will be taken  offline 

(4) reassessing the children after the completion of  the targeted remedial teaching .

(5) making arrangements with the help of the Grama Panchayath , the Education department of  Kerala state  and the corresponding departments of  central government for providing the required support to the children as per the reassessment and review report.

പ്രോജക്ട് രണ്ടാം  ഘട്ട ലക്ഷ്യങ്ങൾ 


(1) ഒന്നാം ഘട്ടത്തിന്റെ റിവ്യൂ റിപ്പോർട് തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിനും ഭിന്നശേഷി കമ്മീ ഷണർ ഓഫീസിലും സമർപ്പിക്കുക .

(2 ) പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ പഠന പ്രശ്‌നമുള്ളവരും   ഇത് വരെ ഈ പ്രൊജക്ടിൽ ഉൾപ്പെടാതെ പോയവരും ആയ കുട്ടികൾക്ക് അസ്സെസ്സ്മെന്റ് നടത്തി പിന്തുണാ ക്‌ളാസ്സുകൾ നൽകുക 

(3 ) പഞ്ചായത്തിനകത്തു കൂടുതൽ പേർക്ക് Certificate in Learning Disability Management ലഭിക്കുന്നതിനാവശ്യമായ ബോധവല്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക .






Wednesday, December 27, 2023

നടുവിൽ പഞ്ചായത്തും വാർഷിക ഫണ്ട് നീക്കി വെക്കുന്നു

നടുവിൽ  26 /12/2023 :

 പ്രത്യേക  പഠന വൈകല്യ  മാനേജ്‌മന്റ്  ( MANAGEMENT OF SPECIFIC LEARNING DISABILITY)   രംഗത്തെ      ചെ റുപുഴ ഗ്രാമപഞ്ചായത്തിന്റെ  സഫലമായ  പ്രവർത്തനങ്ങൾ  മാതൃകയാക്കികൊണ്ട്     കണ്ണൂർ  ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള  നടുവിൽ ഗ്രാമപഞ്ചായത്തും പ്രത്യേക പഠന വൈകല്യ പിന്തുണാ  പദ്ധതിക്കായി കൂടുതൽ വിപുലമായ തോതിൽ   വാർഷിക ഫണ്ട് നീക്കി വെക്കുന്നു .

IEP ക്‌ളാസ്സുകൾ  2024 ഏപ്രിൽ ആദ്യം തുടങ്ങാൻ  പാകത്തിൽ നടപടികൾ ആലോചിച്ചു വരുന്നു  . 




     ഇതിന്റെ പ്രാഥമിക കൂടിയാലോചനകൾ 26 -12- 2023 ന്  നടുവിൽ  പഞ്ചായത്ത്  ഓഫിസിൽ വെച്ചു നടന്നു . പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളിൽ  , സാമ്പത്തിക ഉപദേശ കമ്മിറ്റി അംഗം ജോർജ് ഓടമ്പള്ളിൽ  , സ്റ്റേറ്റ്     റിസോഴ്സ്  സെന്റർ   കണ്ണൂർ പഠന കേന്ദ്രം പ്രിൻസിപ്പൽ  പദ്മജ കെ വി , ചെറുപുഴ  ഗ്രാമപഞ്ചായത്തു പ്രത്യേക  പഠന പരിമിതി പിന്തുണാകേന്ദ്രം ഫാക്കൽറ്റി കോഡിനേറ്റർ സി കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു .  തുടർന്നു നടന്ന പഞ്ചായത്തു തല ഭിന്നശേഷി ഗ്രാമസഭയിലും പ്രൊജക്ട് നിർദ്ദേശങ്ങൾ ചർച്ചക്കായി അവതരിപ്പിക്കപ്പെട്ടു .

R P W D ACT 2016 പ്രകാരം പ്രത്യേക പഠന വൈകല്യം ഉള്ള കുട്ടികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ , ഒരു കുട്ടിക്ക്‌  ഒരു അദ്ധ്യാപകൻ എന്ന തലത്തിലുള്ള IEP ക്‌ളാസ്സുകളുടെ ആവശ്യകത , രക്ഷിതാക്കളുടെ പങ്കാളിത്തം , പഞ്ചായത്തിൽ   LEARNING DISABILITY MANAGEMENT പരിശീലനം ലഭിച്ച ഫാക്കൽറ്റിമാരുടെ ലഭ്യത ,   തുടങ്ങിയ കാര്യങ്ങൾ  പ്രാഥമിക ചർച്ചക്കു വിധേയമായി .   പ്രൊജക്ട് നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ പൊതുവേ സ്വാഗതം ചെയ്യപ്പെട്ടു . 

ഇത്തരത്തിലുള്ള ഒരു പ്രോജക്ട് തുടങ്ങുന്നതിനു സന്മനസ്സ് കാ ണിക്കുന്ന നടുവിൽ ഗ്രാമപഞ്ചായത്തു ഭരണ സമിതിയെ പ്രത്യേകം അഭിനന്ദിക്കാം . ഭിന്നശേഷി പിന്തുണാ പ്രവർത്തന ങ്ങൾ ക്കായി ഒരു സ്ഥിരം കേന്ദ്രമായി കെട്ടിട സൗകര്യത്തോടെ ഇതിനെ വികസിപ്പിക്കുന്ന കാര്യത്തിലും പഞ്ചായത്ത് പ്രസിഡണ്ട് പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചു .

- ആശംസകളോടെ , 

MMLD KERALA (MISSION FOR MANAGEMENT OF LEARNING DISABILTIES , KERALA)










Saturday, December 23, 2023

Tuesday, August 1, 2023

പ്രൊജക്റ്റ് റിവ്യൂ: 1. 8.2023

 പ്രൊജക്റ്റ് റിവ്യൂ: 1. 8.2023: ഇതുവരെ അസെസ്മെൻ്റിനു വിധേയമായ കുട്ടികളുടെ എണ്ണം - 111;  പ്രൊജക്ടിൽ നിന്നും പിന്നീട് വിട്ടു നിന്നവർ - 19; പ്രൊജക്റ്റ് ക്ലാസിൽ പങ്കെടുത്തവർ: 92; ക്ലാസുകളിൽ പങ്കെടുത്ത ശേഷം സ്കൂൾ തുറന്നതിനാൽ ഒഴിവായവർ: 64; ഇപ്പോൾ ക്ലാസുകളിൽ പങ്കെടുക്കുന്നവർ - 28 ;SLD സംശയിക്കപ്പെട്ടിട്ടും ക്ലാസിൽ വരാത്തവരുടെ എണ്ണം -54;  

അക്കാദമിക് പ്രവർത്തനങ്ങൾ: (1)പഞ്ചായത്ത് തലം: സ്കൂൾ PTA അംഗങ്ങളോ അധ്യാപകരോ ,രക്ഷിതാക്കളോ  SLD Management കോഴ്സ് ചെയ്യേണ്ടുന്ന ആവശ്യം സൂചിപ്പിച്ച് സ്കൂളുകളിലേക്ക് കത്തയക്കൽ/ Campaign  (2) 10/8/23 നുള്ളിൽ പ്രൊജക്റ്റ് തലം: ഇപ്പോൾ project ക്ലാസിൽ പങ്കെടുക്കുന്ന ഓരോ കുട്ടിക്കും Review Testകൾ ; Progress Report, രക്ഷിതാക്കളുമായി IEP ചർച്ച ;20/8/23 നുള്ളിൽ സ്കൂൾ തല IEP യോഗങ്ങൾ; 31/8/23 നുള്ളിൽ  Co exin തന്ന Tool: ഉപയോഗം ഉദ്ഘാടനം + Faculty മാർക്ക് പരിശീലനം.










Friday, June 9, 2023

സ്‌കൂൾ ദിവസങ്ങളിലും SLDC ക്ളാസുകൾ 2023 ജൂൺ 8 മുതൽ ...

2023 ജൂൺ  8
ഇന്ത്യയിലെ  പ്രത്യേക   പഠന മാനേജ്‌മെന്റ്  രംഗത്ത്  ചരിത്ര പ്രാധാന്യമുള്ള ഒരു ദിവസമാണ് .  ഉൾച്ചേർന്ന വിദ്യാഭ്യാസത്തോടൊപ്പം( INCLUSIVE EDUCATION )  പ്രത്യേക പഠന പദ്ധതിയുടെ അടിസ്ഥാനത്തിൽ ,ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നും  തെരഞ്ഞെടുക്കപെട്ട 36  കുട്ടികൾക്ക്    ഒരു കുട്ടിക്ക് ഒരു ടീച്ചർ  എന്ന വിധത്തിൽ   ഉള്ള   ക്ളാസുകൾ രാജ്യത്ത് ആദ്യമായി  ചെ റുപുഴ പഞ്ചായത്തു ഹാളിൽ  ജൂൺ 8 രാവിലെ പത്തു മണിക്ക്  തുടങ്ങി .
പ്രോജക്ട് കൺവീനറും ഗ്രാമ പഞ്ചായത്തു മെമ്പറുമായ  പ്രവീൺ കെ ഡി  ,ഫാക്കൽറ്റിമാരായ  സി കെ രാധാകൃഷ്ണൻ ആലക്കോട്  ,ഷിൽന പയ്യന്നൂർ  , രസ്ന  പയ്യന്നൂർ  ,പദ്മജ  തളിപ്പറമ്പ്   തുടങ്ങിയവർ നേതൃത്വം നൽകി .   

 ചെറുപുഴ ഗ്രാമ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ  പ്രത്യേക  പഠന  പരിമിതി പിന്തുണാ കേന്ദ്രം (SLDC )പ്രോജക്ട്   ക്ലാസുകൾ  ഈ  അക്കാദമിക  വർഷത്തിൽ   സ്‌കൂൾ ദിവസങ്ങളിലും തുടർന്നു വരികയാണ്  .









 ജൂൺ 8 മുതൽ 10 AM_ 4 PM സമയക്രമത്തിൽ  പ്രൊജക്ട്  ക്ലാസുകൾ തുടരാൻ പാകത്തിൽ അലോട്ട് ചെയ്യപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെ  സമയ പട്ടിക അറിയിക്കാൻ അതത് ഫാക്കൽറ്റിമാരെ ചുമതലപ്പെടുത്തിയിരുന്നു . മെയ് 31 വരെ 11  മണിക്കൂറിൽ കുറവ് മാത്രം  ക്ലാസ്  ലഭിച്ചിട്ടുള്ള കുട്ടികളെയാണ് ജൂണിലെ ഓഫ് ലൈൻ ക്ലാസുകൾക്ക് വിളിച്ചിട്ടുള്ളത്. മററുള്ളവർക്ക് ജൂലൈ മാസത്തെ ക്ലാസുകളിൽ മുൻഗണന നൽകുന്നതാണ്.ചെറുപുഴ പഴയ പഞ്ചായത്ത് ഹാളിലാണ് ക്ലാസ്സുകൾ നടക്കുന്നത്.ക്ലാസ് ആവശ്യമുള്ള ഏതെങ്കിലും കുട്ടികൾ അടുത്ത 2 ദിവസത്തിനുള്ളിൽ  സമയ പട്ടിക ലഭിക്കാത്തതായി ശ്രദ്ധയിൽ വന്നാൽ അക്കാര്യം 9447739033 എന്ന നമ്പറിൽ  അറിയിക്കേണ്ടതാണ്.

നിവേദനം 2 -വിഷയം -കോഴ്സിന്റെ അംഗീകാരം

 നിവേദനം 2 വിഷയം -കോഴ്സിന്റെ അംഗീകാരം  ബഹുമാനപ്പെട്ട .ഡയറക്ടർ , സ്റ്റേറ്റ്   റിസോഴ്സ് സെന്റർ , കേരള യുടെ സമക്ഷം   C M L D (Certificate in Ma...