INTERVENTION CLASSES MAY 2023

 INTERVENTION CLASSES MAY 2023

REPORT: 



5/ 5/2023 : പ്രൊജക്ട് തുടർന്നു പോകുന്നതിനു്  വേണ്ടുന്ന അത്യാവശ്യകാര്യങ്ങൾ  കമ്മിറ്റിയുടെ ശ്രദ്ധയിൽപെടുത്തി 

 (1)Project Faculty  Coordinatorക്ക് ഒരു മേശയും ഒരു ഷെൽഫും ഒരു കസേരയും (പഴയവ ആയാലും മതി ) ...3/4 ഹാജർ രജിസ്റ്ററ്റുകൾ, 110 Student Evluation Report,  110 IEP + Student Progress Report രജിസ്റ്ററുകൾ, Equipment Movement Register-1 തുടങ്ങിയവ സൂക്ഷിക്കാനും നിത്യേന update ചെയ്യാനുമുണ്ട്.(

 2 ) ഫാക്കൽറ്റി മാർക്ക് പ്രതിമാസം നൽകുന്ന ടി.എ / ഉചിതമായ പ്രതിഫലം / സ്പോൺസർഷിപ്പ്  കണക്കുകൾ അംഗീകരിച്ചു നൽകണം.

 (3 ) രക്ഷിതാക്കളിൽ നിന്നും ഫീസ് വാങ്ങാനുള്ള സംവിധാനം തീരുമാനിക്കണം.

(4) ജൂൺ മാസം മുതലുള്ള ക്ലാസുകൾക്ക്    പ്രതിഫലം നൽകാൻ  കൂടുതൽ സ്പോൺസർഷിപ്പു നേടാനുള്ള പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യണം. (5) സ്കൂളുകളിൽ IEP മീറ്റിംഗുകൾ നടത്തണം 

(6) Project Awareness ക്ലാസുകൾ നടത്താൻ ബാക്കിയുള്ള സ്കൂളുകളിൽ അവ പൂർണമാക്കണം ........ 

പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഇത്തരം പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാനായി പ്രൊജക്റ്റ് കമ്മിറ്റിയുടെ അടിയന്തിര യോഗം  ഒരാഴ്ചക്കുള്ളിൽ വിളിക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു - ഫാക്കൽറ്റി കൺവീനർ 

Report of Project Committee Meeting on 23/5/2023 :

(1) പഞ്ചായത്തുതല  പ്രത്യേക പഠന പരിമിതി പിന്തുണാ സംവിധാനം - പ്രൊജക്റ്റിന്റെ മാർച്ച് 31 വരെയുള്ള ആകെ ചെലവ് - 2 ലക്ഷം രൂപ . മൊത്തം കണക്ക് നോക്കി Spill over Amount ഇല്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. അടുത്ത യോഗത്തിൽ ഇനം തിരിച്ചുള്ള കണക്ക് ( head wise account ) ലഭ്യമാക്കുന്നതാണ്  

(2) ഏപ്രിൽ 1 മുതൽ  പ്രൊജക്ടിന്റെ ഭാഗമായി ചെറുപുഴയിൽ എത്തി ഓഫ് ലൈൻ ക്ലാസെടുക്കുന്ന ഫാക്കൽറ്റിമാർക്ക്  മണിക്കൂറിന് 100 രൂപ ( പരമാവധി ഒരു ദിവസം 5 മണിക്കൂർ - 500 രൂ; TA ഉൾപ്പെടെയാണ് ഈ തുക) നിരക്കിൽ കണക്കാക്കുന്ന പ്രതിഫലത്തിനു പുറമെ സ്പോൺസർഷിപ്പ് തുകയിൽ നിന്ന് DA ( പ്രതിദിനം 200 രൂ; ആകെ പ്രതിദിനം പരമാവധി 700 രൂ) നൽകാൻ തീരുമാനിച്ചു.  സ്പോൺസർഷിപ്പു തുക ലഭ്യമാകുന്ന മുറക്ക് മാത്രമേ ഈ നിരക്കിൽ ഓരോ മാസവും  DA നൽകാൻ കഴിയുകയുള്ളൂ എന്നും വിലയിരുത്തി .

(3) ഏപ്രിൽ മാസം മുതൽ നൽകാനുള്ള TA പ്രൊജക്റ്റ് ഫണ്ടിൽ നിന്നും ഉടൻ നൽകുന്നതാണ് ( ഒരു മാസത്തിനുള്ളിൽ) .

 (4) APL രക്ഷിതാക്കളിൽ നിന്ന് വാങ്ങാനുള്ള ഫീസിന്റെ കണക്കു വെക്കാനുള്ള സംവിധാനം (റസീറ്റ് നൽകൽ) തീരുമാനമായിട്ടില്ല. പഞ്ചായത്ത് തല പ്രൊജക്റ്റ് കൾക്ക് ഇത്തരത്തിൽ ഫീസായി പണം സ്വീകരിക്കാൻ  നിർവാഹമില്ല. എന്നാൽ സ്പോൺസർഷിപ്പു സ്വീകരിക്കുന്ന കാര്യം ആലോചിക്കാം

 (5) ഫയലുകൾ സൂക്ഷിക്കാൻ ഷെൽഫ്, ഓഫീസ് പ്രവർത്തനത്തിന് ഒരു മേശ വാങ്ങാൻ തീരുമാനിച്ചു

 (6) പ്രൊജക്ട് ജൂണിൽ തുടരാനും കൂടുതൽ സ്പോൺസർമാരെ  കണ്ടെത്താനും തീരുമാനിച്ചു

 (7) ഏപ്രിൽ മാസത്തെ വരവു ചെലവു കണക്ക്  അടുത്ത യോഗത്തിൽ അവതരിപ്പിക്കേണ്ടതാണ് 

(8) പ്രൊജക്ടിലെ കുട്ടികൾക്കു വേണ്ടുന്ന സൗകര്യങ്ങൾ ലഭിക്കുന്നതിനായി സ്കൂളുകളിൽ IEP Awareness ക്ലാസുകൾ തുടരാൻ തീരുമാനിച്ചു

 (9)   ഫാക്കൽറ്റി മാർക്കും  കുട്ടികൾക്കും ID കാർഡ് നൽകുന്നതാണ് 

(10)2023 ജൂൺ മാസം മുതൽ പ്രവൃത്തി ദിനങ്ങളിൽ ഉൾപ്പെടെ പ്രൊജക്റ്റ് ക്ലാസുകൾ ക്രമീകരിക്കാനും ഇതിനു വേണ്ടുന്ന ഫാക്കൽറ്റി മാരെ നിയമിക്കുന്നതിനും പഞ്ചായത്തിലെ സ്കൂളുകളിലേക്ക് ഇതിനു വേണ്ടി സമയക്രമം അനുസരിച്ച് കുട്ടികളെ അയക്കുന്നതിനായി അറിയിപ്പു നൽകാനും  തീരുമാനിച്ചു .

( 11 ) പ്രൊജക്റ്റിനെ കുറിച്ചുള്ള  കൂടുതൽ മീഡിയാ റിപ്പോർട്ടുകൾ നൽകാൻ ശ്രദ്ധിക്കുന്നതാണ്.

(12) പഴയ പഞ്ചായത്തു കെട്ടിടത്തിലെ രണ്ടാം നിലയിലെ ഹാൾ പ്രൊജക്റ്റ് ക്ലാസുകൾ നടത്തുന്നതിനായി മാത്രമായി ക്രമീകരിക്കുന്നതാണ്. പ്രൊജക്റ്റിന്റെ 2 നെയിംബോഡുകൾ ഒന്ന് പഞ്ചായത്ത് ഓഫിസിലും മറ്റൊന്ന് ക്ലാസ് ഹാളിനു മുമ്പിലും ആയി ഉടൻ സ്ഥാപിക്കുന്നതാണ് 

 (13)Co exin technologies ൽ നിന്നുള്ള ക്വട്ടേഷൻ സ്വീകരിച്ച് ഒരു മാസത്തിനുള്ളിൽ Payment നടക്കുന്ന വിധത്തിൽ പരിശീലന ഉപകരണങ്ങൾ വാങ്ങാൻ തീരുമാനിച്ചു.

(LD .... ADHD....AUTISM....... ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനം    https://cmldbatch3tpba.blogspot.com/2023/04/ld-autism.html )



(14) പ്രൊജക്റ്റ് ക്ലാസുകൾ നല്ല മാറ്റമാണ് കുട്ടികളിൽ ഉണ്ടാക്കുന്നതെന്നും ഈ പ്രവർത്തന വിജയത്തിൽ ഫാക്കൽറ്റി മാർ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ കാണിക്കുന്ന താൽപര്യം അഭിനന്ദനാർഹമാണെന്നും  യോഗം വിലയിരുത്തി. (15) എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിശീലന സെഷനുകൾ നല്ലതാണെന്നും യോഗ്യരായ ഫാക്കൽറ്റി മാരെ ഉൾപ്പെടുത്തി അത്തരം സെഷനുകൾ മാസത്തിൽ ഒരു തവണയെങ്കിലും നടത്താൻ നിർദ്ദേശമുണ്ടായി (16) മാസത്തിൽ ഒരു തവണ എങ്കിലും പ്രൊജക്റ്റ് വിലയിരുത്തൽ യോഗം നടത്തുന്നതാണ് 

(17) അവധിക്കാലത്ത്  അധികം ക്ലാസുകൾ ലഭിക്കാത്ത കുട്ടികൾക്ക് വേണ്ടത്ര മുൻതൂക്കം നൽകി യാണ് ജൂൺ മാസ ക്ലാസുകൾ ക്രമീകരിക്കേണ്ടത്. ഓരോ കുട്ടിക്കും ആഴ്ചയിൽ 2 ക്ലാസുകളെങ്കിലും നൽകാൻ വേണ്ട ക്രമീകരണങ്ങൾ ആലോചിക്കേണ്ടതാണ് 

( 18) ഏപ്രിൽ മാസത്തെ അധിക ചെലവുകൾക്കായി സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ 15000 രൂപയും മെയ് മാസത്തെ അധിക ചെലവുകൾക്കായി കെ.എഫ്. അലക്സാണ്ടർ മാസ്റ്റർ 15000 രൂപയും സ്പോൺസർഷിപ്പ് തുകകളായി ഏൽപ്പിച്ചിട്ടുണ്ട്. 

ജൂൺ മാസത്തെ അധിക ചെലവുകൾക്കായി 18000 രൂ എങ്കിലും സ്പോൺസർഷിപ്പായി കണ്ടെത്തണ്ടതുണ്ട് എന്ന് യോഗം വിലയിരുത്തി. ഇതു വരെയുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തി പ്രതിമാസം 28000 _ 30000 രൂ വരെ നടത്തിപ്പു ചെലവ് വരുന്നതായി വിലയിരുത്തപ്പെട്ടു. ഇതിൽ TA ആയി ലഭിക്കാവുന്ന തുക ഏതാണ്ട്12000 രൂ  കഴിച്ച് ബാക്കി തുക ഓരോ മാസത്തേക്കും രക്ഷിതാക്കളിൽ നിന്നോ താൽപര്യമുള്ള മറ്റു വ്യക്തികളിൽ നിന്നോ സ്പോൺസർഷിപ്പ് തുകകളായി സ്വീകരിച്ചാൽ മാത്രമേ പ്രൊജക്ട് നന്നായി മുന്നോട്ടു പോവുകയുള്ളൂ എന്നും ചർച്ച ചെയ്യപ്പെട്ടു. 

No comments:

Post a Comment

നിവേദനം 2 -വിഷയം -കോഴ്സിന്റെ അംഗീകാരം

 നിവേദനം 2 വിഷയം -കോഴ്സിന്റെ അംഗീകാരം  ബഹുമാനപ്പെട്ട .ഡയറക്ടർ , സ്റ്റേറ്റ്   റിസോഴ്സ് സെന്റർ , കേരള യുടെ സമക്ഷം   C M L D (Certificate in Ma...