Thursday, April 13, 2023

13/4/2023 :പ്രൊജക്റ്റ് പുരോഗതി റിപ്പോർട്ട് :

 പഞ്ചായത്തു തല പ്രത്യേക പഠന പരിമിതി പിന്തുണാ സംവിധാനം, ചെറുപുഴ:  13/4/2023 :പ്രൊജക്റ്റ് പുരോഗതി റിപ്പോർട്ട്






 പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരമായി  നമ്മൾ മുന്നോട്ടു പോകുന്നു.മാർച്ച് മാസം  49 ഓഫ് ലൈൻ  ക്ലാസുകൾ നടന്നു. 8 സ്കൂളുകളിൽ പ്രൊജക്റ്റ് വിശദീകരണ യോഗങ്ങൾ നടത്തി. 80 ഇനം പഠനോപകരണങ്ങളും ഒരു ഷെൽഫും വാങ്ങി .മാർച്ച് 31  വരേയുള്ള സാമ്പത്തിക ബാധ്യതകൾ തീർത്തു. പഞ്ചായത്ത് പുതിയ സാമ്പത്തിക വർഷത്തേക്ക്  2 ലക്ഷം രൂപ  വീണ്ടും അനുവദിച്ചു.2023ഏപ്രിൽ മാസത്തിൽ ഇതുവരേക്കും ഓഫ് ലൈൻ ആയി 81 ഉം ഓൺലൈൻ ആയി 14 ഉം ഉൾപ്പെടെ 75 കുട്ടികൾക്കായി 95 ക്ലാസുകൾ നടന്നു.

**************************************************************************

APRIL 2023 CLASS DATA ....https://docs.google.com/spreadsheets/d/1jcXDAf_ruaXwyGKyWRLuTvmlaf6Q5yr8/edit?usp=sharing&ouid=117413554920441621372&rtpof=true&sd=true

*****************************************************************************

 ഏപ്രിൽ മാസം ഷീബ,ആശാലത, പദ്മജ, രമ, റിൻസി, ഡോക്ടർ അഞ്ജു, ലമിസ്, ഷിൽന, വൈഷ്ണ, ബിജിമ, ദിവ്യ എന്നിവർ ഇതുവരെയുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നു. ഏപ്രിൽ 14നു ശേഷം ദേവദാസ്, പവിത്രൻ, രാജേന്ദ്രൻ, നിത്യ, മറിയം ജബീൻ, പ്രസീത എന്നിവർ  കൂടി ക്ലാസ് എടുക്കാൻ വന്നു ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പഠനോപകരണങ്ങൾ ഉൾപ്പെടെയുള്ള സ്ഥിരം സെന്റർ  ചെറുപുഴ ബസ് സ്റ്റാൻഡിനടുത്ത് ഏപ്രിൽ മൂന്നാം വാരത്തോടെ നിലവിൽ വരും.















നിവേദനം 2 -വിഷയം -കോഴ്സിന്റെ അംഗീകാരം

 നിവേദനം 2 വിഷയം -കോഴ്സിന്റെ അംഗീകാരം  ബഹുമാനപ്പെട്ട .ഡയറക്ടർ , സ്റ്റേറ്റ്   റിസോഴ്സ് സെന്റർ , കേരള യുടെ സമക്ഷം   C M L D (Certificate in Ma...