2023 ജൂൺ 8 :
ഇന്ത്യയിലെ പ്രത്യേക പഠന മാനേജ്മെന്റ് രംഗത്ത് ചരിത്ര പ്രാധാന്യമുള്ള ഒരു ദിവസമാണ് . ഉൾച്ചേർന്ന വിദ്യാഭ്യാസത്തോടൊപ്പം( INCLUSIVE EDUCATION ) പ്രത്യേക പഠന പദ്ധതിയുടെ അടിസ്ഥാനത്തിൽ ,ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപെട്ട 36 കുട്ടികൾക്ക് ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന വിധത്തിൽ ഉള്ള ക്ളാസുകൾ രാജ്യത്ത് ആദ്യമായി ചെ റുപുഴ പഞ്ചായത്തു ഹാളിൽ ജൂൺ 8 രാവിലെ പത്തു മണിക്ക് തുടങ്ങി .
പ്രോജക്ട് കൺവീനറും ഗ്രാമ പഞ്ചായത്തു മെമ്പറുമായ പ്രവീൺ കെ ഡി ,ഫാക്കൽറ്റിമാരായ സി കെ രാധാകൃഷ്ണൻ ആലക്കോട് ,ഷിൽന പയ്യന്നൂർ , രസ്ന പയ്യന്നൂർ ,പദ്മജ തളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി .
ചെറുപുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം (SLDC )പ്രോജക്ട് ക്ലാസുകൾ ഈ അക്കാദമിക വർഷത്തിൽ സ്കൂൾ ദിവസങ്ങളിലും തുടർന്നു വരികയാണ് .
ജൂൺ 8 മുതൽ 10 AM_ 4 PM സമയക്രമത്തിൽ പ്രൊജക്ട് ക്ലാസുകൾ തുടരാൻ പാകത്തിൽ അലോട്ട് ചെയ്യപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെ സമയ പട്ടിക അറിയിക്കാൻ അതത് ഫാക്കൽറ്റിമാരെ ചുമതലപ്പെടുത്തിയിരുന്നു . മെയ് 31 വരെ 11 മണിക്കൂറിൽ കുറവ് മാത്രം ക്ലാസ് ലഭിച്ചിട്ടുള്ള കുട്ടികളെയാണ് ജൂണിലെ ഓഫ് ലൈൻ ക്ലാസുകൾക്ക് വിളിച്ചിട്ടുള്ളത്. മററുള്ളവർക്ക് ജൂലൈ മാസത്തെ ക്ലാസുകളിൽ മുൻഗണന നൽകുന്നതാണ്.ചെറുപുഴ പഴയ പഞ്ചായത്ത് ഹാളിലാണ് ക്ലാസ്സുകൾ നടക്കുന്നത്.ക്ലാസ് ആവശ്യമുള്ള ഏതെങ്കിലും കുട്ടികൾ അടുത്ത 2 ദിവസത്തിനുള്ളിൽ സമയ പട്ടിക ലഭിക്കാത്തതായി ശ്രദ്ധയിൽ വന്നാൽ അക്കാര്യം 9447739033 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.