Wednesday, June 5, 2024

IEP goals -short term and annual

വ്യക്തിഗത വിദ്യഭ്യാസ പദ്ധതി നന്നായി എഴുതുന്ന വിധം .

ദീർഘ കാല ലക്ഷ്യങ്ങൾ ANNUAL GOALS തീരുമാനിക്കുന്നതെങ്ങിനെ ?

വായന എന്ന  മേഖലയുമായി  ബന്ധപ്പെട്ട 

ദീർഘ കാല ലക്ഷ്യങ്ങൾ :ANNUAL GOALS 

ഉദാഹരണം : 1 

    ഒരു വർഷകാലത്തെ  (ഏറ്റവും കുറഞ്ഞത്  ആകെ   50 മണിക്കൂറുകളെങ്കിലും) വായന  ,ധാരണാ  മേഖലകളിലെ പരിശീലനത്തിനു ശേഷം    രണ്ടാം  ക്‌ളാസ്സിലെ പാഠപുസ്തകത്തിലെ ഒരു പാഠഭാഗം  വായിക്കാൻ പറഞ്ഞാൽ , സുരേഷ്   ഒരു മിനിട്ടിൽ 50 വാക്കുകൾ എന്ന തോതിൽ വായിക്കും . ഈ  ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ധാരണാ ചോദ്യങ്ങൾക്ക് 80 ശതമാനം കൃത്യതയോടെ മറുപടി പറയും .

( When presented with a story from the 2nd grade level text, Sarayu will read at a rate of 50 wpm and say right answers to 80% questions asked from the passage after a 12 months’ reading comprehension practices) 

ദീർഘ കാല ലക്ഷ്യം എങ്ങിനെ കൃത്യമാക്കാം ?

 മുകളിൽ എഴുതിയ ദീർഘ കാല ലക്ഷ്യം    കുട്ടിയുടെ  ഇപ്പോഴത്തെ നിലവാരം അനുസരിച്ചു   സ്വീകാര്യം ആണോ എന്നു സ്വയം പരിശോധിക്കുക :

താഴെ കൊടുത്തവിധത്തിൽ  സ്വയം ചോദ്യങ്ങൾ ചോദിച്ചു കൊണ്ട്   ദീർഘ കാല ലക്ഷ്യ   ത്തിനു വേണ്ടുന്ന എല്ലാ ഗുണങ്ങളും തികഞ്ഞുവോ(smart ?) എന്നു പരിശോധിക്കാം .


(1  ) പ്രവർത്തന മേഖലയുടെ  ഉള്ളടക്കം , വ്യാപ്തി  ഇവ  പരിമിതപ്പെടുത്തപ്പെട്ടതും  ആർക്കും  കൃത്യമായി തിരിച്ചറിയാവുന്നതും ആണോ ? 

specific ?

സുരേഷിന് നൽകുന്ന പരിശീലനം  ഏതു ക്‌ളാസ്സിലെ / ഏതു പാഠഭാഗത്തിലേതു ആകാം ? ഏതു മേഖലയിൽ ആണ് പരിശീലനം ? ഒന്നിലധികം മേഖലകൾ പരിശോധിക്കപ്പെടുന്നുണ്ടോ ? പരിശീലനം നൽകുന്ന മേഖലകൾ എല്ലാം  ഉൾപ്പെട്ടിട്ടുണ്ടോ ?

(2 ) പഠന നേട്ടം    അളക്കാവുന്നത് ആണോ ? measurable ?

( 80  വാക്കുകൾ ഉള്ള ഒരു കഥ വായിക്കാൻ എത്ര സമയമെടുക്കും ? ഉത്തരം എത്ര ശതമാനം കൃത്യമായിരിക്കും ?10 ചോദ്യങ്ങൾ ചോദിച്ചാൽ സുരേഷിൻറെ  എത്ര ഉത്തരങ്ങൾ ശരിയായിരിക്കും  ? )

(3) പഠനനേട്ടം   സുരേഷിന്   നേടാവുന്ന  അളവിൽ ആണോ ? achievable ? 

ഒരു വർഷത്തെ  പരിശീലനം കൊണ്ട് അയാൾക്ക്‌   ഇത്രയും വേഗത്തിൽ വായിക്കാൻ കഴിയുമോ ? ഇപ്പോഴത്തെ വേഗത അളന്നിട്ടുണ്ടോ ? അതിൻറെ തൊട്ട്‌ ഉയർന്ന വേഗത നിരക്ക് ആണോ ലക്ഷ്യമിട്ടത് ? 

സുരേഷിന് ഇപ്പോൾ എത്ര ഉത്തരങ്ങൾ ശരിയാക്കുന്നുണ്ട്  ?  അത്  10 ൽ 5 എന്ന നിരക്കിൽ എങ്കിലുമാണോ ?    ഇ പ്പോഴത്തെ കൃത്യത  അളന്നിട്ടുണ്ടോ ? അതിൻറെ തൊട്ട്‌ ഉയർന്ന  നിരക്ക് ആണോ ലക്ഷ്യമിട്ടത് ? 

(4) ഉദ്ദേശിക്കുന്ന  പഠനനേട്ടം   സുരേഷിന്   നേടാൻ കഴിയുന്ന ഒന്ന്  ആണോ ? realistic  ? 

(5  ) സമയ ബന്ധിതമാണോ ? time bound ? ( എത്ര കാലത്തിനുള്ളിൽ പൂർത്തീകരിക്കും ? .ക്‌ളാസ്സിനായി  കുറഞ്ഞത് എത്ര മണിക്കൂർ  ചെലവഴിക്കും ?)

......അയാളുടെ ഇപ്പോഴത്തെ നിലവാരം ഒന്നാം ക്‌ളാസ്സിനു സമാനം ആണോ ?

.......ലഘുവായ  വാക്യങ്ങൾ ധാരണയോടെ വായിക്കാൻ കഴിയുന്നുണ്ടോ ? വായന /ധാരണ എന്നിവയുടെ ഏതെങ്കിലും ചില  ഉപകഴിവുകൾ എങ്കിലും അയാൾക്ക് ഇപ്പോൾ ഉണ്ടോ ?


ദീർഘ കാല ലക്ഷ്യങ്ങൾ : കൃത്യമായി എഴുതണമെങ്കിൽ 

(1 )  ആ മേഖലയിൽ (ഉദാ :വായന / ധാരണ )കുട്ടി ഏതു ക്‌ളാസ്സിലെ നിലവാരം പുലർത്തുന്നു എന്ന് കൃത്യമായി അറിഞ്ഞിരിക്കണം .

അതിനു വേണ്ട ചോദ്യങ്ങൾ അസ്സമെന്റ് സമയത്തു അല്ലെങ്കിൽ  സ്പെസിഫിക് അനാലിസിസ് സമയത്തു നൽകി കൃത്യമായി വിലയിരുത്തണം .

(2 ) പ്രവർത്തനത്തിന്റെ (ഉദാ :വായനയുടെ)  ഇപ്പോഴത്തെ വേഗത  കുട്ടിക്ക് അറിയാവുന്ന വാക്യങ്ങൾ / ഒരു കൂട്ടം വാക്കുകൾ നൽകി കൃത്യമായി രേഖപ്പെടുത്തണം .

(3 ) പ്രവർത്തനത്തിന്റെ (ഉദാ :വായനയുടെ)  ഇപ്പോഴത്തെ കൃത്യത   കുട്ടിക്ക് അറിയാവുന്ന മേഖലയിൽ /ക്‌ളാസിലെ പാഠഭാഗത്തു നിന്നു 1വ്യത്യസ്ത നിലവാരത്തിലുള്ള   10  ചോദ്യങ്ങൾ എങ്കിലും നൽകി ഉത്തരം പറയിപ്പിച്ചോ / എഴുതിച്ചോ  ( ഏറെ എളുപ്പമുള്ളത്./ എളുപ്പമുള്ളത്  പ്രയാസമുള്ളത്)കൃ            ത്യമായി രേഖപ്പെടുത്തണം .

(4 ) പ്രവർത്തനത്തിന്റെ (ഉദാ : വായനയുടെ) ഉപ  കഴിവുകൾ -component skills -  കുട്ടിക്ക് ഉണ്ടോ എന്ന് പ്രത്യേക വിശകലനം നടത്തി രേഖപ്പെടുത്തി വെക്കണം .

ഇങ്ങനെ കഴിവുകളുടെ / ഉപകഴിവുകളുടെ ഇപ്പോഴത്തെ നിലവാരം കണ്ടുപിടിച്ചു  രേഖപ്പെടുത്തുന്നതിനെയാണ് പ്രത്യേക വിശകലന രേഖ ( specific analysis report ) എന്ന് പറയുന്നത് .

എന്തൊക്കെയാണ് വായനയുടെ ഉപ കഴിവുകൾ ( component skills of reading ? )

1 .phonics  ശബ് ദ അക്ഷര സംയോജന സമീപനം    

2.phonemic awareness വർണപരമായ അറിവ് 

3.vocabulary പദ സഞ്ചയ ബോധം 

4. fluency ഒഴുക്കുള്ള വായന 

5.comprehension അർത്ഥഗ്രഹണം / ധാരണ 


........................................................................................



credits to  https://www.readnaturally.com/research/5-components-of-reading https://www.readnaturally.com/research/5-components-of-reading 



നിങ്ങൾക്ക് ചെയ്യാനുള്ളത്  :
************************************

ഇപ്പോൾ എട്ടാം തരത്തിൽ  പഠിക്കുന്ന ഇന്ദുലേഖ ക്ക്  മലയാളം വായിക്കാനറിയില്ല . മലയാളം കുറഞ്ഞ വേഗതയിൽ സംസാരിക്കും . 


 ഇന്ദുലേഖക്ക്    നിർദ്ദേശിക്കപ്പെട്ട IEP      യിൽ വായനക്കായി  കൊടുത്ത വാർഷിക ലക്ഷ്യത്തിൽ വേണ്ടുന്ന മാറ്റങ്ങൾ നിർദ്ദേശിക്കുക. 
**************************************************
.പരമാവധി     50 മണിക്കൂർ  കൊണ്ട് കുട്ടിയുടെ      വായന  ,ധാരണാ  മേഖലകളിലെ പോരായ്മകൾ പരിഹരിക്കും .വേഗത്തിൽ വായിക്കാൻ പഠിപ്പിക്കും .



തുടരും ....5 / 6 / 2024 


-Radhakrishnan C K 





 

പഠന പരിമിതി പിന്തുണാ പ്രോജക്ട് മൂന്നാം വർഷവും

17/8/2024 :ഈ  വർഷവും 60 ഓളം  വിദ്യാർത്ഥികൾക്ക് ഉൾച്ചേർന്ന വിദ്യാഭ്യാസത്തോടൊപ്പം  ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലുള്ള സൗജന്യ  ക്‌ളാസ്സു...