Saturday, June 15, 2024

Friday, June 14, 2024

Tips to faculties on interacting with the parents

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം പദ്ധതി .ചെറുപുഴ ഗ്രാമപഞ്ചായത്ത് 

ഫാക്കൽറ്റിമാർ  രക്ഷിതാക്കളോട് ഇടപെടുന്ന വിധം 

രക്ഷിതാക്കളെ പരമാവധി ഒരുമിച്ച് കൊണ്ടുപോകാൻ   സാധിച്ചാൽ പരമാവധി (ഒരു 75% വരെ)  നമുക്ക് വിജയിക്കാം . രക്ഷിതാക്കളെ കൂടെ നിർത്തുക .ഒരുമിച്ച് ചേർക്കുക. കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാം . അതിനു വേണ്ട ടിപ്സ് എന്തൊക്കെയാണ് എന്നുള്ളത് നോക്കാം.

1 . ആദ്യമായിട്ട് ഒരു കുട്ടി അസസ് മെൻറിനു  നമ്മളുടെ  അടുത്തു വരുമ്പോൾ എപ്പോഴും രക്ഷിതാവിനെ  മാറ്റി നിർത്തി മാത്രമേ കുട്ടിയുടെ  പ്രശ്നങ്ങൾ കേൾക്കാൻ  പാടുള്ളൂ. ( noting present complaints )

അതെന്തിനാണെന്ന് വെച്ചാൽ, രക്ഷിതാവിനു   കുട്ടിയെ കുറിച്ച് ഒരുപാട് വിഷമങ്ങൾ പറയാനുണ്ടാവും. 

അത് പറയുന്ന സമയത്ത് , അത് കേൾക്കുന്ന കുട്ടിക്ക് ബുദ്ധിമുട്ടാവും.  തന്നെക്കുറിച്ച് വീണ്ടും വീണ്ടും കുറ്റപ്പെടുത്തൽ കേൾക്കുന്നത് ഒരു കുട്ടിക്കും സന്തോഷപ്രദമായ കാര്യമല്ല.വിപരീത ഫലം ഉണ്ടാകും . സഹായിക്കാൻ പോകുന്ന നമ്മളോട് കൂടി കുട്ടിക്ക് വെറുപ്പാണ് ഉണ്ടാവുക .

2 .പിന്നീട്  കുട്ടിയുടെ പൊതുവായ ആശയപ്രകടന രീതി അറിയാനായി      കുട്ടിയോട് തനിച്ചു വെറുതെ കുറേ നേരം  സംസാരിച്ചു നോക്കണം .noting present complaints

3 . ഇത് നേരെ തിരിച്ചും ചെയ്യാവുന്നതാണ് .അതായത് ആദ്യം കുട്ടിയോട് തനിച്ചു വെറുതെ കുറേ നേരം  സംസാരിച്ചു നോക്കുക .പിന്നീട് രക്ഷിതാവിനോട് തനിച്ചു സംസാരിക്കുക .

4 .ഇനി അസ്സെസ്സ്മെന്റ് ന്റെ ഭാഗമായി കേസ് ഹിസ്റ്ററി രേഖപ്പെടുത്താൻ വേണ്ട കാര്യങ്ങൾ

( ഗർഭകാലം , പ്രസവം ,ജനനം , സംസാരിച്ചു തുടങ്ങിയത്, നടന്നു തുടങ്ങിയത്  ,  ......തുടങ്ങിയ   ശാരീരിക മാനസിക വികസ ഘട്ടങ്ങൾ )

  രക്ഷിതാവുമായി ചർച്ച ചെയ്യാം .ഈ സമയത്തു കുട്ടിയെ കൂടെ ഇരുത്തുന്നത് നല്ലതാണ് . 

 കുട്ടിക്കു ജന്മം  നൽകുന്നതിനും ബാല്യകാല അരിഷ്ടതകൾ നേരിടുന്നതിനും അമ്മയും അച്ഛനും സഹിച്ച വേദനകളും യാതനകളും കുട്ടിയും കുറച്ചൊക്കെ മനസ്സിലാക്കിതുടങ്ങും . 

5 .രക്ഷിതാവ് സംസാരിക്കുന്നിടത്തു ഇടയിൽ കയറി അഭിപ്രായം പറയരുത് .(active listening). കേട്ട ഓരോന്നിനും പ്രതികരിക്കുകയോ ഉടൻ തീരുമാനങ്ങൾ പറയുകയോ ചെയ്യരുത് .

6 .കുട്ടിയെ അസ്സെസ്സ് ചെയ്യുമ്പോൾ രക്ഷിതാവോ മറ്റൊരു കുട്ടിയൊ കൂടെ ഉണ്ടാകരുത് .

7 .അസ്സെസ്സ്മെന്റിനു ശേഷം കുട്ടിയോട് സൗമ്യമായി ." കുഴപ്പമില്ല . ചെറിയ പ്രശ്‍നങ്ങളെ ഉള്ളൂ ,ഞാനൊന്നു രക്ഷിതാവിനോടും കൂടെ സംസാരിക്കട്ടെ ." എന്നു പറയുക . കുട്ടിക്ക് ചിലപ്പോൾ രക്ഷിതാവിന്റെ ഭാഗത്തു നിന്നുള്ള സമീപന ങ്ങളെ കുറിച്ച് പറയാനുണ്ടാകും .അതും കേൾക്കുക .എന്നിട്ട് " ഞാനൊന്നു രക്ഷിതാവിനോടും കൂടെ സംസാരിക്കട്ടെ .ശരിയാക്കി എടുക്കാം. നമുക്ക് നോക്കാം " എന്ന് സൂചിപ്പിച്ച ശേഷം  കുട്ടിയോട്  കുറച്ചു നേരം പുറത്തു കാത്തിരിക്കാൻ പറയുക. 

8 .എന്നിട്ട് രക്ഷിതാവിനെ മാത്രം നമ്മുടെ കാബിനിൽ വിളിച്ചു  അസ്സെസ്സ്മെന്റിൽ കണ്ട കാര്യങ്ങളും  കുട്ടിയുടെ കാര്യത്തിൽ ഉള്ള പ്രശ്നങ്ങളും ചെയ്യാവുന്ന  തുടർപ്രവർത്തനങ്ങളും സൂചിപ്പിക്കുക. 


9 . തുടർന്ന്  കുട്ടിയെ കൂടി ചർച്ചയിൽ ഉൾപ്പെടുത്തി  നമ്മൾ ചെയ്യാൻപോകുന്ന കാര്യങ്ങൾ ഇതൊക്കെയാണ് എന്ന് ബോദ്ധ്യപ്പെടുത്തുക . രക്ഷിതാവിന് സ്വന്തമായി  വീട്ടിൽ വച്ചു ചെയ്യാവുന്ന കാര്യങ്ങൾ( tips)  പറഞ്ഞു കൊടുക്കുക . തുടർക്‌ളാസ്സുകൾ എടുക്കാൻ ഫാക്കൽറ്റിയുടെ ആവശ്യം ഉണ്ടെങ്കിൽ ക്‌ളാസ്സുകളുടെ ഉള്ളടക്കം , സമയം ,ദൈർഘ്യം , ക്‌ളാസ്സിനു ശേഷം രക്ഷിതാവ് വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സൂചിപ്പിക്കുക .( വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി -രൂപ രേഖ : IEP OUTLINE....)

10 .കുട്ടിയുടെ ഇപ്പോഴത്തെ നിലവാരം ,പ്രവർ ത്തന പദ്ധതി, എല്ലാ തുടർ പ്രവർത്തനങ്ങളും ക്രമത്തിൽ  ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിത്തുടങ്ങ ണം  (ടീച്ചർ ഡയറി DIARY + പാഠ്യ ആ സൂത്രണം ACTIVITY PLAN ,അവലോകനം REVIEW   )

*************************************************************************

സെഷൻ 2 :

11 .കുട്ടിക്കു  പഠന പ്രശ്നം  ഉണ്ട് എന്ന് പറഞ്ഞാൽ മിക്ക  രക്ഷിതാക്കളും അത് അംഗീകരിക്കാൻ  ഇടയില്ല  . രക്ഷിതാവിന്റെ മനസ്സിൽ DENYING , നിഷേധിക്കൽ ആണ് നടക്കുക ."കുട്ടിക്ക് മടിയായതു കൊണ്ട് ആണ്  " " ഇങ്ങനെയൊക്കെ ചെയ്യുമല്ലോ എന്ന  ചോദ്യങ്ങൾ ,"ഓർമക്കുറവ്അ ല്ലാതെ ഡിസബിലിറ്റി ഒന്നും അല്ല " എന്നൊക്കെ പറയും .ശാന്തമായി സംസാരിച്ചു ടൂൾ ലെ കണ്ടെത്തലുകൾ വിശദീകരിച്ചു യാഥാർഥ്യത്തിലേക്ക് നയിക്കണം.

12 .ഇതിനു സമാധാനപരമായി വേണം പ്രതികരിക്കാൻ .പഠന പ്രശ്നങ്ങളെ കുറിച്ച് സാമാന്യമായ ഒരു വിശദീകരണം കൊടുക്കണം ."ഈ പ്രശ്നങ്ങൾ നിയന്ത്രിച്ചു കൊണ്ട് പോകാൻ കഴിയും . ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടും ജീവിത വിജയം നേടാൻ കഴിയുന്നതിന്റെ പല ഉദാഹരണങ്ങൾ ഉണ്ട് " എന്നൊക്കെ പറയണം .ഇപ്പോഴത്തെ നിലവാരം , ആഴ്ചയിൽ ഒരു ക്‌ളാസ് മാത്രം എന്ന രീതിയിൽ മുന്നോട്ടു പോകൽ , രക്ഷിതാവ് ഒരാഴ്ചയിൽ വീട്ടിൽ നിന്ന് ചെയ്യിക്കേണ്ടത് , പെട്ടെന്ന് മാറ്റം ഉണ്ടാകില്ല എന്ന അവസ്ഥ ,രക്ഷിതാവിൻറെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇവ ബോധ്യപ്പെടുത്തണം , 

13  .രക്ഷിതാവ് പഠിപ്പിക്കാൻ തയ്യാറെങ്കിൽ അവരെ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകണം .റമിഡിയേറ്ററെ  ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അയാൾ തരുന്ന ഹോംവർക് വീട്ടിൽ വെച്ച് കൃത്യമായി ചെയ്യിക്കണം  എന്ന കാര്യം പറയണം .ക്ഷമയോടെ പഠിപ്പിക്കുന്ന രീതി രക്ഷിതാവിനെ പരിചയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങണം .കുട്ടി ഒരു ചെറിയ ശരി ചെയ്താൽ അതിനെ അംഗീകരിക്കാൻ രക്ഷിതാവ്പ ഠിക്കും ,പഠിക്കണം . വ്യവസ്ഥാരഹിതമായി കുട്ടിയെ സ്നേഹിക്കാനും സ്നേഹം പ്രകടിപ്പിക്കാനും രക്ഷിതാവിനെ പരിശീലിപ്പിക്കണം .


14 .ഫാക്കൽറ്റിമാർ സ്വന്തമായി കുട്ടിയുടെ പരിശീലനം ഏറ്റെടുക്കുകയാണെങ്കിൽ , എല്ലാം ഉടൻ ശരിയാക്കാം എന്ന് ഉറപ്പൊന്നും നൽകരുത് ." പകരം നമുക്ക് കൂട്ടായി ശ്രമിച്ചു നോക്കാം ." എന്നു പറയുക .രക്ഷിതാവിൻറെ പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തു പറയണം . കുറച്ചു ആഴ്ചകൾ ശ്രമിച്ചിട്ടും മാറ്റങ്ങൾ വരുന്നില്ലെങ്കിൽ , ഒരു expert ൻറെ അടുത്തേക്ക് റഫർ ചെയ്യുകയോ , അവരുടെ സഹായം തേടി ക്‌ളാസ്സിനു ഉചിതമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യണം .

15 .കുട്ടികളോടുള്ള സ്നേഹപ്രകടനം ദിവസവും വ്യക്തമായി പ്രകടിപ്പിക്കാൻ രക്ഷിതാക്കളെ ഓരോ ആഴ്ചയിലും ഓർമ്മിപ്പി ക്കണം ."നിന്നെ ഞാനെത്ര നേരമായി കാത്തിരിക്കുകയാണ് .വേഗം വാ ."എന്നിങ്ങനെ കുട്ടികളോട് വളരെ അടുപ്പത്തിൽ എന്നും സംസാരിക്കുവാൻ  രക്ഷിതാവിനെ ശ്രദ്ധിപ്പിക്കണം .സ്‌കൂളിൽ നിന്നും വന്ന ഉടൻ പഠന കാര്യങ്ങൾ ചോദിക്കാതിരിക്കുക .കുട്ടിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ / സ്‌കൂളിലെ  ചെറിയ നേട്ടങ്ങൾ പോലും പറയാൻ അവസരം ഒരുക്കുന്ന വിധത്തിൽ ശാന്തമായും മധുരമായും സംസാരിക്കുകയാണ് വേണ്ടത് എന്ന് ഓരോ ആഴ്ചയിലെ ക്‌ളാസ്സിനു ശേഷവും രക്ഷിതാവിനെ  ഓർമിപ്പിക്കുകയും അവരുടെ ബന്ധത്തിലെ പുരോഗതി ടീച്ചിങ്ഡ യറിയിൽ രേഖപെടുത്തുകയും ചെയ്യുക . 

ഇതിൻറെ  തയ്യാറെടുപ്പിനായി കുട്ടിയോടുള്ള കേവല സ്നേഹം കുട്ടിയുടെ അച്ഛനേയും അമ്മയേയും ഓർമിപ്പിച്ചു വിവരിപ്പിച്ചു  ധ്യാനം( directed meditation )  ചെയ്യിക്കുക .

*************************************************************************

(തയ്യാറാക്കിയത്  -CKR    ;   അവലംബം : ജ്യോതി ടീച്ചറുടെ ക്ലാസ്  ( PASS ACADEMY ,KANHANI , THRISSUR )

*****************************************************************************



PSPM ക്‌ളാസ്സുകളിലെ വിഷയങ്ങൾ 










Sunday, June 9, 2024

CLASS ACTIVITY PLAN -MATHS MODELS

 











CLASS ACTIVITY PLAN-ENGLISH

 








CLASS REVIEW EXAMPLES

 Sheeba.kv 1/5/ 24

Athmaj- കണക്കിൽ കൂട്ടൽ കുറക്കൽ ചെയ്യാൻ കൊടുത്തു.

മലയാളത്തിൽ അം ചിഹ്നം വരുന്ന വാക്കുകൾ എഴുതിച്ചു.


Sheeba.kv 1/5/ 24


Albin Raju  - കണക്കിൽ കൂട്ടൽ കുറക്കൽ ചെയ്യാൻ കൊടുത്തു.

2 , 3 സംഖ്യകളുടെ ഗുണിതങ്ങൾ പഠിപ്പിച്ചു.

മലയാളത്തിൽ ആ ചിഹ്നം വരുന്ന വാക്കുകൾ പഠിപ്പിച്ചു.

എഴുതിച്ചു. കേട്ടെഴുത്ത് കൊടുത്തു.

Sheeba.kv 1/5/ 24

Devanandh - കണക്കിൽ 2 അക്ക സംഖ്യകളുടെ ഗുണിതങ്ങൾ പഠിപ്പിച്ചു.

മലയാളത്തിൽ - അം ചിഹ്നം വരുന്ന വാക്കുകൾ കണ്ടെത്തി എഴുതാൻ കൊടുത്തു.

Sheeba.kv 1/5/ 24

Deon George - കണക്കിൽ 2 അക്ക സംഖ്യകൾ കൂട്ടാൻ പഠിപ്പിച്ചു.

മലയാളത്തിൽ ഇ, ഈ ചിഹ്നം വരുന്ന വാക്കുകൾ എഴുതിച്ചു. കേട്ടെഴുത്ത് കൊടുത്തു.

Sheeba.kv 1/5/ 24

Delmiya - കണക്കിൽ കൂട്ടൽ കുറക്കൽ ചെയ്യാൻ കൊടുത്തു. ഇ, ഈ ചിഹ്നം വരുന്ന വാക്കുകൾ എഴുതിച്ചു.

വായിപ്പിച്ചു.


Devadarsh_മലയാളം അം അക്ഷരം വരുന്ന വാക്കുകൾ എഴുതിച്ചു ആ ചിഹ്നം വരുന്ന വാക്കുകൾ എഴുതിച്ചു Hw കൊടുത്തു


Adish - മലയാളം അം ആ ഇചിഹ്നം വരുന്ന വാക്കുകൾ കേട്ടെഴുത്ത് കൊടുത്തു

Althaf_ഗുണന പട്ടിക 3, 4 ചൊല്ലിപ്പിച്ചു s a t i എന്നീ Sound കൾ വരുന്ന Small words എഴുതിപ്പിച്ചു

Jyothi AV : 1/05/2024


Aradhya - String the one inch beads. പേര്  എഴുതിച്ചു. Numbers 1-6 picture വരച്ച് count ചെയ്തു. HW കൊടുത്തു. Fine motor activity കൊടുത്തു.


ശരണ്യ - വ്യഞ്ജനാക്ഷരങ്ങൾ എഴുതിച്ചു. Single digit addition പഠിപ്പിച്ചു. HW കൊടുത്തു.


Bijima  1/5/2024

Abhishek കൂട്ടാക്ഷരങ്ങൾ വരുന്ന വാക്കുകൾ പഠിപ്പിച്ചു

English c, k sounds പഠിപ്പിച്ചു related words പഠിപ്പിച്ചു

Erik joseph മലയാളം ന്റെ, ന്റ, ന്റി,, ഇവ വരുന്ന words പഠിപ്പിച്ചു. കഥ വായിച്ചു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി

English c, k sounds പഠിപ്പിച്ചു related words കൊടുത്തു

Rithik   മലയാളം അക്ഷരങ്ങൾ dictation വച്ചു. അക്ഷരങ്ങൾ വരുന്ന simple words പഠിപ്പിച്ചു

Maths കൂട്ടൽ, കുറയ്ക്കൽ രണ്ടാക്കസംഖ്യകൾ കൊണ്ട് ചെയ്യാൻ കൊടുത്തു. ഗുണനപട്ടിക 5 വരെ പഠിച്ചു

Abhindev

Annliya libin (absent)

Shilna 3/5/24


Sudeep

Read and write the previously taught lessons accurately

Dictation ,Phonograms ,magic e   reviced

Sentence given to read.

Days and months reviced.


Aswal

He qremembered everything it had been taught before and answered accordingly.

Blending consonants¹ intoduced.

Dictation given

'OO' ,ie,oa  sound reviced ,

Small sentence given for reading


Yadhukrishna

 മലയാളം മുൻപ് പഠിപ്പിച്ചതെല്ലാം എഴുതിപ്പിച്ചു വായിപ്പിച്ചു dictation കൊടുത്തു.

ഞ, ങ്ങ ,ഞ്ഞ ഈ മൂന്ന് അക്ഷരങ്ങളിൽ വരുന്ന വാക്കുകൾ എഴുതാനും വായിക്കാനും കൊടുത്തു





I E P SKILL IMPROVEMENT PROGRAMME(SLDSC) 3/6-5/6

 I E P  SKILL IMPROVEMENT PROGRAMME 3/6 :

ഇന്നത്തെ meeting വളരെ effective ആയിരുന്നു. IEP എഴുതുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം , എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണം എന്നതിനെ കുറിച്ചെല്ലാം വളരെ വ്യക്തമായി മനസിലാക്കുവാൻ സാധിച്ചു. അതുപോലെ തന്നെ സത്യപാലൻ സർ തയ്യാറാക്കിയ പുസ്തകത്തെ ക്കുറിച്ച് അറിയുവാനും അതിൽ കുറച്ചു ഭാഗങ്ങൾ വായിക്കുവാനും സാധിച്ചു. അതിലെ ഓരോ content ഉം Radhakrishnan master വളരെ വ്യക്തമായി ക്ലാസ്സ്‌ എടുത്തു തന്നു. ഓരോ ഫാക്കൾട്ടിക്കും അവരുടെ അഭിപ്രായങ്ങൾ രേഖപെടുത്തുവാനും ഉള്ള അവസരവും ലഭിച്ചു അതോടൊപ്പം തന്നെ അടുത്ത ദിവസം എന്തെല്ലാം programs ചെയ്യേണം എന്നതിനെ കുറിച്ചുള്ള ചർച്ചയും നടന്നു.-ASWATHI

Today's meeting was very effective.  The poster on learning disability prepared by Jyoti teacher was very good and appreciated.I was able to understand very clearly what things  should be taken care of and what things should be included while writing the IEP.  Similarly, I was able to learn about the book prepared by Sathyapalan sir and read some parts of it.  Radhakrishnan master took every content of it very clearly to the class.  Every faculty got an opportunity to write their opinions and also a discussion was held about what programs should be done the next day.sir said that Shilna Prasad should handle the English class  tomorrow morning and the  Jyothi teacher should take  class for an hour in the afternoon.All students' I EP-reports and their completed exam papers were organized and filed.-SHILNA

3/6/24

 രാവിലെ നടന്ന മീറ്റിങ്ങിൽ കോഡിനേറ്റർ രാധാകൃഷ്ണൻ സർ IEP എങ്ങനെ എഴുതണം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കി തന്നു. അതിനു ശേഷം സത്യപാലൻ സാറിൻ്റെ പഠന വൈകല്യ മാനേജ്മെൻ്റ് എന്ന പുസ്തകത്തെ ആസ്പദമാക്കി ക്ലാസുകൾ എടുത്തു.അതനുസരിച്ച് എന്താണ് പഠന വൈകല്യം എന്നും അതിൻെറ വ്യാപ്തി, പഠന വൈകല്യ നിർവ്വചനം, അതിൽ ഉൾപ്പെട്ട വിഷമതകൾ ഉൾപ്പെടാത്തവ, കണ്ടെത്താനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ, ലക്ഷണങ്ങൾ, അസെസ്മെൻ്റ് ടൂളുകൾ എന്നിവയെ കുറിച്ച് സർ സംസാരിച്ചു.   പുസ്തകത്തിൻ്റെ ഒരു ഖണ്ഡിക എല്ലാ ഫാക്കൽറ്റിമാർക്കും നൽക്കുകയും അതിനെ അടിസ്ഥാനമാക്കി ഒരു ചാർട്ട് തയ്യാറാക്കാനുള്ള കാര്യങ്ങളും ചർച്ച ചെയ്തു. ഓരോ ഫാക്കറ്റിമാർക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും ലഭിച്ചു.

ജ്യോതി ടീച്ചർ തയ്യാറാക്കി കൊണ്ടുവന്ന Learning disability യെ കുറിച്ചുള്ള ചാർട്ട് ക്ലാസ് റൂം കൂടുതൽ ആകർഷകമാക്കി. അതോടൊപ്പം അടുത്ത ദിവസത്തെ പ്രോഗ്രാമുകളെക്കുറിച്ചുള്ള ചർച്ചകളും നടന്നു. എല്ലാ ഫാക്കൽറ്റി മാരും ഒരു കുട്ടിയുടെ IEP കൃത്യമായി എഴുതി സാറിനെ ഏല്പിച്ചു.-SHEEBA

ഇന്നത്തെ  ദിവസം ഏറ്റവും ഗുണപ്രദമായ അറിവുകൾ നേടാൻ സഹായിച്ചു. ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ എത്രത്തോളം ദീർഘ വീക്ഷണത്തോടെ കുട്ടികളെ സമീപിക്കണമെന്നും മാനേജ് ചെയ്യണമെന്നും നമ്മുടെ സെന്ററിന്റെ  നട്ടെല്ലായ  രാധാകൃഷ്ണൻ സർ വളരെ വിശദമായും ലളിതമായും പറഞ്ഞു തന്നു. ഈ അറിവുകൾ എന്നത്തേയ്ക്കും മുതൽ കൂട്ടാണ്..അത് പോലെ IEP റെക്കോർഡിന്റെ value ഉൾക്കൊണ്ട് കൊണ്ട് പൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങളും ഏറെ വിലപ്പെട്ടതാണ്.-JYOTHI

3/6/24 തിങ്കളാഴ്ച

 രാവിലെ 10 മണിക്ക് ആരംഭിച്ച യോഗത്തിൽ കോഡിനേറ്റർ രാധാകൃഷ്ണൻ സർ ലേണിഗ് ഡിസ് എബിലിറ്റിയിലെ വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP)എങ്ങനെ എഴുതി തയ്യാറാക്കണമെന്നതിനെകുറിച്ച് വിശദമായി സംസാരിച്ച്  വ്യക്തമായ ഒരു ധാരണ ഉണ്ടാക്കി തന്നു. അതിനു ശേഷം സത്യപാലൻ സാറിൻ്റെ പഠന വൈകല്യ മാനേജ്മെൻ്റ് എന്ന പുസ്തകത്തെ ആസ്പദമാക്കി ക്ലാസുകൾ നടത്തി. അതനുസരിച്ച് എന്താണ് പഠന വൈകല്യം എന്നും അതിൻെറ വ്യാപ്തി, പഠന വൈകല്യ നിർവ്വചനം, അതിൽ ഉൾപ്പെട്ട വിഷമതകൾ ഉൾപ്പെടാത്തവ, കണ്ടെത്താനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ, ലക്ഷണങ്ങൾ, അസെസ്മെൻ്റ് ടൂളുകൾ എന്നിവയെ കുറിച്ച്  സംസാരിച്ചു.   പുസ്തകത്തിൻ്റെ ഒരു ഖണ്ഡിക എല്ലാ ഫാക്കൽറ്റിമാർക്കും നൽക്കുകയും അതിനെ അടിസ്ഥാനമാക്കി ഒരു ചാർട്ട് തയ്യാറാക്കാനുള്ള കാര്യങ്ങളും ചർച്ച ചെയ്തു. ഓരോ ഫാക്കറ്റിമാർക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും ലഭിച്ചു.

ജ്യോതി ടീച്ചർ തയ്യാറാക്കി കൊണ്ടുവന്ന Learning disability യെ കുറിച്ചുള്ള ചാർട്ട് ക്ലാസ് റൂം കൂടുതൽ ആകർഷകമാക്കി. അതോടൊപ്പം അടുത്ത ദിവസത്തെ പ്രോഗ്രാമുകളെക്കുറിച്ചുള്ള ചർച്ചകളും നടന്നു. ഉച്ച ഭക്ഷണത്തിന് 1 മണിക്ക് യോഗം നിർത്തിവയ്ക്കുകകയും 1.30 ആരംഭിക്കുകയും ചെയ്തു. പോസ്റ്റർ സംബന്ധിച്ച് വിശദീകരിക്കുകയും  3 മണിയോടുകൂടി യോഗനടപടികൾ അവസാനിക്കുകയും ചെയ്തു.-SUMA

3/6/24


ഇന്ന് നടന്ന മീറ്റിംഗിൽ കുറച്ചു വൈകി ആണ്ഞാൻ ക്ലാസ്സിൽ എത്തിയത്.  രാധാകൃഷ്ണൻ സർ   നമ്മൾ ഓരോരുത്തരും തയ്യറാക്കിയ IEP യിൽ  വരുത്തേണ്ട മാറ്റതെക്കുറിച്ചും, അതിൽ എന്തൊക്കെ കാര്യങ്ങൾ കൂട്ടി ചേർക്കണം എന്നത് വിശദമായി തന്നെ പറഞ്ഞു തരികയും ചെയ്തു

5വർഷത്തിന് ശേഷം സത്യപാലൻ സർ ന്റെ ബുക്ക്‌ സർ വീണ്ടുംഇന്ന് പരിചയപെടുതുമ്പോൾ ആ സമയം ഉണ്ടാക്കിവച്ച കുറെ പോയിന്റുകൾ മനസിൽ പൊടിതട്ടി എടുക്കാൻ സാധിച്ചു.

     ഇന്ന് കിട്ടിയ അറിവുകൾ പോലെ അല്ലെങ്കിൽ അതിനേക്കാൾ കുറച്ചുകൂടി മുന്നിൽ നിന്നുകൊണ്ട്  നമ്മുടെ ടീച്ചർ മാരുടെ ക്ലാസുകൾ  ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു-PADMAJA

3-6-24

ഇന്ന് രാവിലെ 10 മണിക്ക് ചേർന്ന staff meeting ൽ ചില personal കാരണങ്ങളാൽ എത്താൻ വൈകിയ ങ്കിലും മുൻകൂട്ടി അറിയിച്ചിരുന്നതുപോലെ IEP record  എങ്ങനെ ഏറ്റവും നന്നായി തയാറാക്കാം എന്നതിനെക്കുറിച്ച് രാധാകൃഷ്ണൻ സാർ പറഞ്ഞുതന്നിരുന്നു എന്ന് സഹപ്രവർത്തകരുടെ അടുത്ത് നിന്ന് അറിയാൻ കഴിഞ്ഞു. അതിൻപ്രകാരം അവരോട് കാര്യങ്ങൾ വിശദ്ദമായി ചോദിച്ച് മനസിലാക്കി തുടർന്ന് പൂർത്തിയായ IEP കളിൽ നിന്ന് ഒരെണ്ണം sir ന് check ചെയ്യാൻ കൊടുത്തു. തുടർന്ന് sir സത്യപാലൻ സാറിൻ്റെ പഠന വൈകല്ല മാനേജ്മെൻ്റ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി മനസിലാക്കാവുന്ന രീതിയിൽ  വിവരിച്ചു തന്നു. പുസ്തകത്തില വിവിധ topics നെ divide ചെയ്ത് ഓരോരുത്തർക്കും ലഭിച്ച ഭാഗം വായിപ്പിച്ച് സെൻ്ററിൽ വരുന്ന രക്ഷിതാക്കൾക്ക് മനസിലാവുന്ന വിധത്തിൽ എങ്ങിനെ ആ topic നെ പോസ്റ്റർ ആയി തയ്യാറിക്കാമെന്നും അതിൽ എന്തൊക്കെ കാര്യങ്ങൾ ഉൾകൊള്ളിക്കാം എന്നതിനെ കുറിച്ചും വിശദീകരിച്ചച്ച് തന്നു. അതിനെ അടിസ്ഥാനപ്പെടുത്തി വരുന്ന ദിവസങ്ങളിൽ പോസ്റ്ററുകൾ രൂപകൽപന ചെയ്യും. എല്ലാ അംഗങ്ങളും ചേർന്നുള്ള ഒരു കൂട്ടായ ചർച്ച തന്നെ ഈ വിഷയത്തിൽ നടന്നു. ഇനിയും ഒറ്റകെട്ടായ് മുന്നോട്ട് പോകണമെന്നും ഓർമ്മപ്പെടുത്തി. കൂടാതെ നമ്മുടെ centre ൻ്റെ കീഴിൽ പരിശീലനം ലഭിച്ച സായ് എന്ന കുട്ടിയുടെ learning improvement നെ കുറിച്ചും പറയുകയുണ്ടായി.( നമ്മുടെ centre ൻ്റെ നേട്ടത്തിൽ അഭിമാനം . സന്തോഷം ) പുറത്തുള്ള സ്വീകാര്യതയെ കുറിച്ചും പറയുകയുണ്ടായി.Jyothi  teacher ആകർഷണിയമായ പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ട് വന്ന് hang ചെയ്തു.വരും ദിവസങ്ങളിലെ section നുകളുടെ 'രൂപരേഖയെ കുറിച്ചും ഓർമ്മിപ്പിക്കുകയുണ്ടായി. വളരെ നല്ലൊരു interactive section ആയിരുന്നു ഇന്ന് ലഭിച്ചത്.



4/6/24 ന് ഷിൽന പ്രസാദിൻ്റെ  നേതൃത്വത്തിൽ Phonics പഠനവും ചർച്ചയും നടന്നു. തുടർന്ന് ജ്യോതി ടീച്ചറിൻ്റെ നേതൃത്വത്തിൽ "സ്വഭാവവ്യതിയാനങ്ങൾ നിയന്ത്രിക്കുന്ന വിധം " എന്ന വിഷയത്തിൽ ചർച്ച നടന്നു. ഈ ദിവസത്തെ അനുഭവങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ എഴുതണം.-CKR

4/06/24 നു shilna ടീച്ചർ English phoenix ഇന്റെ വളരെ നല്ലൊരു ക്ലാസ്സ്‌ നടന്നു. അതുവഴി ഏതൊക്കെ അക്ഷരങ്ങൾ ആണ് കുട്ടിയെ ആദ്യം പഠിപ്പിക്കേണ്ടത് എന്നും അതോടൊപ്പം തന്നെ ഓരോ അക്ഷരങ്ങളുടെയും ശബ്ദങ്ങൾ എങ്ങനെ എല്ലാം ആണ് ഉപയോഗിക്കേണ്ടത് എന്നും വളരെ വ്യക്തമായി തന്നെ മനസിലാക്കുവാൻ സാധിച്ചു. ചർച്ചകളിലൂടെ ക്ലാസ്സ്‌ മുന്നോട്ടു പോയത് കൊണ്ടുതന്നെ ഓരോ വ്യക്തിക്കും അവരവരുടെ സംശയ നിവാരണത്തിനും അവസരമുണ്ടായിരുന്നു. 

രണ്ടാമതായി ക്ലാസ്സ്‌ തന്നത് ജ്യോതി ടീച്ചർ ആയിരുന്നു. കുട്ടികളിലെ behavioural issues നെ കുറിച്ചായിരുന്നു ടീച്ചർ ക്ലാസ്സ്‌ എടുത്തത്. എന്താണ് behaviour എന്നും എന്തൊക്കെയാണ് behavioural issues എന്നും അതിന്റെ പരിഹാരബോധന മാർഗങ്ങൾ എന്തൊക്കെയാണെന്നും ഈ ക്ലാസ്സുവഴി അറിയുവാനും പഠിക്കുവാനും സാധിച്ചു.--Aswathi Raju.

4/6/24 രാവിലെ 10 മണിക്ക് മീറ്റിംഗ് ആരംഭിച്ചു. ഷിൽന ടീച്ചറിൻ്റെ English phonics ആയിരുന്നു വിഷയം. ടീച്ചർ അത് വളരെ  ലഘുവായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ക്ലാസുകൾ എടുത്തു തന്നു. ഇംഗ്ലീഷിലെ അക്ഷരങ്ങളുടെ ശബ്ദങ്ങൾ എങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്ന് വ്യക്തമായും കൃത്യമായും പഠിപ്പിച്ചു തന്നു. എല്ലാ ഫാക്കൽറ്റി മാർക്കും  നല്ലൊരു അനുഭവം തന്നെയായിരുന്നു ടീച്ചറിൻ്റെ ക്ലാസ്.

അതിനു ശേഷം ജ്യോതി ടീച്ചറിൻ്റെ ക്ലാസ് ആയിരുന്നു. കുട്ടികളിലെ behavioural issue - എന്നതായിരുന്നു വിഷയം. കുട്ടികളിലെ സ്വഭാവ വ്യതിയാനങ്ങൾക്കുള്ള കാരണങ്ങളും അവർക്കുള്ള പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും ടീച്ചർ വ്യക്തമാക്കി . ടീച്ചറുടെ ക്ലാസ് വളരെയധികം ഓർമ്മകളെ തിരികെ കൊണ്ടുവരാൻ സാധിച്ചു. ഓരോ ഫാക്കറ്റിമാർക്കും അവരവർ കൈകാര്യം ചെയ്യുന്ന കുട്ടികളെ ഓർമ്മപ്പെടുത്തുന്ന രീതിയിലായിരുന്നു ക്ലാസ് എടുത്തത്. ഓരോ ഫാക്കൽറ്റി മാരും ഷിൽന ടീച്ചറിനും ജ്യോതി ടീച്ചറിനും സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി അറിയിച്ചു.-SHEEBA


4-6-24ന് നടന്ന ക്ലാസുകൾ വളരെയധികം പ്രയോജനകരമായിരുന്നു. ആദ്യത്തെ  ക്ലാസിനു ഷിൽന ടീച്ചർ നേതൃത്വം കൊടുത്തു. English Phonics ആണ് ക്ലാസിൽ അവതരിപ്പിച്ചത്. first ഏത് letters പഠിപ്പിക്കണം. എങ്ങനെയാണ് അക്ഷരങ്ങൾ ഉച്ചരിക്കേണ്ടത്. Group base letters അവതരണം. Sound ഉപയോഗിക്കുമ്പോൾ ഉള്ള rules ഇങ്ങനെ പല പുതിയ അറിവുകളും ചർച്ചകളും നടക്കുകയുണ്ടായി. രണ്ടാമതായി ജ്യോതി ടീച്ചർ ക്ലാസിന് നേതൃത്വം കൊടുത്തു. Behaviour issues, Behavior management, increasing Skill and decreasing  undeserable Behaviour എല്ലാ തലങ്ങളിലും വ്യക്തതയോടെ ടീച്ചർ ക്ലാസ് എടുത്തു. പ്രത്യേകിച്ച്  ഓരോ Behaviour problems പറയുമ്പോഴും നമ്മുടെ കുട്ടികളെ  ബന്ധപ്പെടുത്തി  ചിന്തിക്കുവാൻ കഴിഞ്ഞു. തുടർ ക്ലാസുകൾ ഉണ്ടാകണം എന്ന ആവശ്യത്തോടെയാണ് ക്ലാസുകൾ അവസാനിച്ചത്.

രാധാകൃഷ്ണൻ സാറിന്റെ Records Keeping - IEP, Practical sheet, Summary, Specific Analysis എന്നിവയെ കുറിച്ച് വ്യക്തതയോടെ പറഞ്ഞു തന്നു .

5/06/24 നു രാവിലെ 10 മണിക്ക് തന്നെ ക്ലാസ്സ്‌ ആരംഭിച്ചു. രാധാകൃഷ്ണൻ മാസ്റ്റർ SRC യുടെ tool വളരെ കൃത്യമായി തന്നെ അതിലെ ഓരോ ഭാഗങ്ങളും പഠിപ്പിച്ചു തന്നു അതോടൊപ്പം തന്നെ IEP യുമായി ബന്ധപ്പെടുത്തി ചെറിയൊരു ക്ലാസും നടന്നു അതിൽ എന്തൊക്കെ കാര്യങ്ങൾ ചേർക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ ഒഴിവാക്കണമെന്നും പറഞ്ഞു തന്നു അതോടൊപ്പം തന്നെ ഓരോ facultyum എഴുതിയ IEP യുടെ പോരായ്മകളും ചൂണ്ടി കാണിച്ചു തന്നു.ഒപ്പം മറ്റു ചെറിയ വിഷയങ്ങളിൽ ലഘു ചർച്ചകളും നടന്നു. 

Maths ഇൽ ഡോമിനോസിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമായി തന്നെ വിവരിച്ചു. അതിന്റെ practice ഉം നടത്തി.Aswathi Raju.


5/6/24- 10 മണിക്ക് തന്നെ രാധാകൃഷ്ണൻ സാറിൻ്റെ നേതൃത്വത്തിൽ ക്ലാസുകൾ ആരംഭിച്ചു. SRC യുടെ tool നെ കുറിച്ചായിരുന്നു ആദ്യത്തെ ക്ലാസ് . അതിലെ ഓരോ ഭാഗങ്ങളെ പറ്റിയും കൃത്യമായി പഠിപ്പിച്ചു തന്നു. അതിനു ശേഷം IEP യിലെ ചില പോരായ്മകൾ ചൂണ്ടികാണിച്ചു കൊണ്ട് ഏതൊക്കെ കാര്യങ്ങൾ അതിൽ ഉണ്ടായിരിക്കണം എന്നുള്ളത് വ്യക്തമാക്കി തന്നു. അതോടൊപ്പം മലയാളം ഉച്ചാരണത്തിലുള്ള കൃത്യത, എഴുതുമ്പോൾ വരുന്ന അക്ഷരതെറ്റുകൾ, ഗണിത പഠനത്തിൽ ഡോമിനോസ് വിവിധ തരത്തിൽ ഉപയോഗിക്കുന്ന വിധം എന്നിവയെ കുറിച്ചുള്ള ക്ലാസുകളും തന്നു. പിന്നെ ചാർട്ടു പേപ്പറുകളിൽ പോസ്റ്ററുകൾ എഴുതി ക്ലാസ് റൂം അലങ്കരിച്ചു.-SHEEEBA


5-6 -24

10 മണിക്ക് സെന്ററിൽ വരികയും  ചാർട്ടുകൾ എഴുതുകയും ചെയ്യ്തു .രാധാകൃഷ്ണൻ സാർ സെന്ററിൽ ഉപയോഗിക്കുന്ന Assessment toolലെ  ഓരോ പ്രവർത്തനങ്ങളും കുട്ടിയുടെ പഠന പരിമിതിയുമായി ബന്ധപ്പെടുത്തി രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ഓരോ child fileലും ഉൾപ്പെടുത്തേണ്ട Reportsനെ കുറിച്ച് List തന്നു .ഗണിതത്തിൽ ഡോമിനോസ് കളി കുട്ടികൾക്ക് പ്രയോജനപ്പെടുത്തു ക,എഴുതുമ്പോൾ അക്ഷരങ്ങളുടെ വ്യക്തത, എഴുത്തിലെ പിശക് എന്നിവ ശ്രദ്ധിക്കാനും ഓർമ്മപ്പെടുത്തി.-RINCY

അറിയിപ്പ് 6 / 6 / 2024 : ഫാക്കൽറ്റി മാർ അവരവർ ക്ലാസെടുക്കുന്ന കുട്ടികളുടെ IEP  തയ്യാറാക്കി അനുബന്ധ രേഖകൾ ചേർത്ത്  വെക്കേണ്ടതാണ് . verification പൂർത്തിയായവർ മാത്രം ഇനി തുടർക്ലാസുകൾ എടുത്താൽ മതി.Verification ന്  ആയി ഈ ആഴ്ച തന്നെ സെൻ്ററിൽ തരേണ്ടതാണ്.2nd year എടുക്കുന്നവർ IEP ഉചിതമായി IEP Review ചെയ്യേണ്ടതാണ്.

ഓരോ കുട്ടിയുടേയും ഫയലിൽ ഉണ്ടായിരിക്കേണ്ട Documents List:  (1).Assessment Report  (2) Child 's  worksheet ( 3 ) IEP with MAG ' s, STGs, ( 4 ).Accomodations and Modifications (5)  Specific  Analysis Cards (6). Summary Report (7). Class Activity Plan for at least 3/4 Continuous periods. (8). Teacher Achievement Card (9). Progress card (10) Entries in Common Student Data Register.

-ഫാക്കൽറ്റി കോഡിനേറ്റർ 





Wednesday, June 5, 2024

IEP goals -short term and annual

വ്യക്തിഗത വിദ്യഭ്യാസ പദ്ധതി നന്നായി എഴുതുന്ന വിധം .

ദീർഘ കാല ലക്ഷ്യങ്ങൾ ANNUAL GOALS തീരുമാനിക്കുന്നതെങ്ങിനെ ?

വായന എന്ന  മേഖലയുമായി  ബന്ധപ്പെട്ട 

ദീർഘ കാല ലക്ഷ്യങ്ങൾ :ANNUAL GOALS 

ഉദാഹരണം : 1 

    ഒരു വർഷകാലത്തെ  (ഏറ്റവും കുറഞ്ഞത്  ആകെ   50 മണിക്കൂറുകളെങ്കിലും) വായന  ,ധാരണാ  മേഖലകളിലെ പരിശീലനത്തിനു ശേഷം    രണ്ടാം  ക്‌ളാസ്സിലെ പാഠപുസ്തകത്തിലെ ഒരു പാഠഭാഗം  വായിക്കാൻ പറഞ്ഞാൽ , സുരേഷ്   ഒരു മിനിട്ടിൽ 50 വാക്കുകൾ എന്ന തോതിൽ വായിക്കും . ഈ  ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ധാരണാ ചോദ്യങ്ങൾക്ക് 80 ശതമാനം കൃത്യതയോടെ മറുപടി പറയും .

( When presented with a story from the 2nd grade level text, Sarayu will read at a rate of 50 wpm and say right answers to 80% questions asked from the passage after a 12 months’ reading comprehension practices) 

ദീർഘ കാല ലക്ഷ്യം എങ്ങിനെ കൃത്യമാക്കാം ?

 മുകളിൽ എഴുതിയ ദീർഘ കാല ലക്ഷ്യം    കുട്ടിയുടെ  ഇപ്പോഴത്തെ നിലവാരം അനുസരിച്ചു   സ്വീകാര്യം ആണോ എന്നു സ്വയം പരിശോധിക്കുക :

താഴെ കൊടുത്തവിധത്തിൽ  സ്വയം ചോദ്യങ്ങൾ ചോദിച്ചു കൊണ്ട്   ദീർഘ കാല ലക്ഷ്യ   ത്തിനു വേണ്ടുന്ന എല്ലാ ഗുണങ്ങളും തികഞ്ഞുവോ(smart ?) എന്നു പരിശോധിക്കാം .


(1  ) പ്രവർത്തന മേഖലയുടെ  ഉള്ളടക്കം , വ്യാപ്തി  ഇവ  പരിമിതപ്പെടുത്തപ്പെട്ടതും  ആർക്കും  കൃത്യമായി തിരിച്ചറിയാവുന്നതും ആണോ ? 

specific ?

സുരേഷിന് നൽകുന്ന പരിശീലനം  ഏതു ക്‌ളാസ്സിലെ / ഏതു പാഠഭാഗത്തിലേതു ആകാം ? ഏതു മേഖലയിൽ ആണ് പരിശീലനം ? ഒന്നിലധികം മേഖലകൾ പരിശോധിക്കപ്പെടുന്നുണ്ടോ ? പരിശീലനം നൽകുന്ന മേഖലകൾ എല്ലാം  ഉൾപ്പെട്ടിട്ടുണ്ടോ ?

(2 ) പഠന നേട്ടം    അളക്കാവുന്നത് ആണോ ? measurable ?

( 80  വാക്കുകൾ ഉള്ള ഒരു കഥ വായിക്കാൻ എത്ര സമയമെടുക്കും ? ഉത്തരം എത്ര ശതമാനം കൃത്യമായിരിക്കും ?10 ചോദ്യങ്ങൾ ചോദിച്ചാൽ സുരേഷിൻറെ  എത്ര ഉത്തരങ്ങൾ ശരിയായിരിക്കും  ? )

(3) പഠനനേട്ടം   സുരേഷിന്   നേടാവുന്ന  അളവിൽ ആണോ ? achievable ? 

ഒരു വർഷത്തെ  പരിശീലനം കൊണ്ട് അയാൾക്ക്‌   ഇത്രയും വേഗത്തിൽ വായിക്കാൻ കഴിയുമോ ? ഇപ്പോഴത്തെ വേഗത അളന്നിട്ടുണ്ടോ ? അതിൻറെ തൊട്ട്‌ ഉയർന്ന വേഗത നിരക്ക് ആണോ ലക്ഷ്യമിട്ടത് ? 

സുരേഷിന് ഇപ്പോൾ എത്ര ഉത്തരങ്ങൾ ശരിയാക്കുന്നുണ്ട്  ?  അത്  10 ൽ 5 എന്ന നിരക്കിൽ എങ്കിലുമാണോ ?    ഇ പ്പോഴത്തെ കൃത്യത  അളന്നിട്ടുണ്ടോ ? അതിൻറെ തൊട്ട്‌ ഉയർന്ന  നിരക്ക് ആണോ ലക്ഷ്യമിട്ടത് ? 

(4) ഉദ്ദേശിക്കുന്ന  പഠനനേട്ടം   സുരേഷിന്   നേടാൻ കഴിയുന്ന ഒന്ന്  ആണോ ? realistic  ? 

(5  ) സമയ ബന്ധിതമാണോ ? time bound ? ( എത്ര കാലത്തിനുള്ളിൽ പൂർത്തീകരിക്കും ? .ക്‌ളാസ്സിനായി  കുറഞ്ഞത് എത്ര മണിക്കൂർ  ചെലവഴിക്കും ?)

......അയാളുടെ ഇപ്പോഴത്തെ നിലവാരം ഒന്നാം ക്‌ളാസ്സിനു സമാനം ആണോ ?

.......ലഘുവായ  വാക്യങ്ങൾ ധാരണയോടെ വായിക്കാൻ കഴിയുന്നുണ്ടോ ? വായന /ധാരണ എന്നിവയുടെ ഏതെങ്കിലും ചില  ഉപകഴിവുകൾ എങ്കിലും അയാൾക്ക് ഇപ്പോൾ ഉണ്ടോ ?


ദീർഘ കാല ലക്ഷ്യങ്ങൾ : കൃത്യമായി എഴുതണമെങ്കിൽ 

(1 )  ആ മേഖലയിൽ (ഉദാ :വായന / ധാരണ )കുട്ടി ഏതു ക്‌ളാസ്സിലെ നിലവാരം പുലർത്തുന്നു എന്ന് കൃത്യമായി അറിഞ്ഞിരിക്കണം .

അതിനു വേണ്ട ചോദ്യങ്ങൾ അസ്സമെന്റ് സമയത്തു അല്ലെങ്കിൽ  സ്പെസിഫിക് അനാലിസിസ് സമയത്തു നൽകി കൃത്യമായി വിലയിരുത്തണം .

(2 ) പ്രവർത്തനത്തിന്റെ (ഉദാ :വായനയുടെ)  ഇപ്പോഴത്തെ വേഗത  കുട്ടിക്ക് അറിയാവുന്ന വാക്യങ്ങൾ / ഒരു കൂട്ടം വാക്കുകൾ നൽകി കൃത്യമായി രേഖപ്പെടുത്തണം .

(3 ) പ്രവർത്തനത്തിന്റെ (ഉദാ :വായനയുടെ)  ഇപ്പോഴത്തെ കൃത്യത   കുട്ടിക്ക് അറിയാവുന്ന മേഖലയിൽ /ക്‌ളാസിലെ പാഠഭാഗത്തു നിന്നു 1വ്യത്യസ്ത നിലവാരത്തിലുള്ള   10  ചോദ്യങ്ങൾ എങ്കിലും നൽകി ഉത്തരം പറയിപ്പിച്ചോ / എഴുതിച്ചോ  ( ഏറെ എളുപ്പമുള്ളത്./ എളുപ്പമുള്ളത്  പ്രയാസമുള്ളത്)കൃ            ത്യമായി രേഖപ്പെടുത്തണം .

(4 ) പ്രവർത്തനത്തിന്റെ (ഉദാ : വായനയുടെ) ഉപ  കഴിവുകൾ -component skills -  കുട്ടിക്ക് ഉണ്ടോ എന്ന് പ്രത്യേക വിശകലനം നടത്തി രേഖപ്പെടുത്തി വെക്കണം .

ഇങ്ങനെ കഴിവുകളുടെ / ഉപകഴിവുകളുടെ ഇപ്പോഴത്തെ നിലവാരം കണ്ടുപിടിച്ചു  രേഖപ്പെടുത്തുന്നതിനെയാണ് പ്രത്യേക വിശകലന രേഖ ( specific analysis report ) എന്ന് പറയുന്നത് .

എന്തൊക്കെയാണ് വായനയുടെ ഉപ കഴിവുകൾ ( component skills of reading ? )

1 .phonics  ശബ് ദ അക്ഷര സംയോജന സമീപനം    

2.phonemic awareness വർണപരമായ അറിവ് 

3.vocabulary പദ സഞ്ചയ ബോധം 

4. fluency ഒഴുക്കുള്ള വായന 

5.comprehension അർത്ഥഗ്രഹണം / ധാരണ 


........................................................................................



credits to  https://www.readnaturally.com/research/5-components-of-reading https://www.readnaturally.com/research/5-components-of-reading 



നിങ്ങൾക്ക് ചെയ്യാനുള്ളത്  :
************************************

ഇപ്പോൾ എട്ടാം തരത്തിൽ  പഠിക്കുന്ന ഇന്ദുലേഖ ക്ക്  മലയാളം വായിക്കാനറിയില്ല . മലയാളം കുറഞ്ഞ വേഗതയിൽ സംസാരിക്കും . 


 ഇന്ദുലേഖക്ക്    നിർദ്ദേശിക്കപ്പെട്ട IEP      യിൽ വായനക്കായി  കൊടുത്ത വാർഷിക ലക്ഷ്യത്തിൽ വേണ്ടുന്ന മാറ്റങ്ങൾ നിർദ്ദേശിക്കുക. 
**************************************************
.പരമാവധി     50 മണിക്കൂർ  കൊണ്ട് കുട്ടിയുടെ      വായന  ,ധാരണാ  മേഖലകളിലെ പോരായ്മകൾ പരിഹരിക്കും .വേഗത്തിൽ വായിക്കാൻ പഠിപ്പിക്കും .



തുടരും ....5 / 6 / 2024 


-Radhakrishnan C K 





 

പഠന പരിമിതി പിന്തുണാ പ്രോജക്ട് മൂന്നാം വർഷവും

17/8/2024 :ഈ  വർഷവും 60 ഓളം  വിദ്യാർത്ഥികൾക്ക് ഉൾച്ചേർന്ന വിദ്യാഭ്യാസത്തോടൊപ്പം  ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലുള്ള സൗജന്യ  ക്‌ളാസ്സു...