Wednesday, December 27, 2023

നടുവിൽ പഞ്ചായത്തും വാർഷിക ഫണ്ട് നീക്കി വെക്കുന്നു

നടുവിൽ  26 /12/2023 :

 പ്രത്യേക  പഠന വൈകല്യ  മാനേജ്‌മന്റ്  ( MANAGEMENT OF SPECIFIC LEARNING DISABILITY)   രംഗത്തെ      ചെ റുപുഴ ഗ്രാമപഞ്ചായത്തിന്റെ  സഫലമായ  പ്രവർത്തനങ്ങൾ  മാതൃകയാക്കികൊണ്ട്     കണ്ണൂർ  ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള  നടുവിൽ ഗ്രാമപഞ്ചായത്തും പ്രത്യേക പഠന വൈകല്യ പിന്തുണാ  പദ്ധതിക്കായി കൂടുതൽ വിപുലമായ തോതിൽ   വാർഷിക ഫണ്ട് നീക്കി വെക്കുന്നു .

IEP ക്‌ളാസ്സുകൾ  2024 ഏപ്രിൽ ആദ്യം തുടങ്ങാൻ  പാകത്തിൽ നടപടികൾ ആലോചിച്ചു വരുന്നു  . 




     ഇതിന്റെ പ്രാഥമിക കൂടിയാലോചനകൾ 26 -12- 2023 ന്  നടുവിൽ  പഞ്ചായത്ത്  ഓഫിസിൽ വെച്ചു നടന്നു . പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളിൽ  , സാമ്പത്തിക ഉപദേശ കമ്മിറ്റി അംഗം ജോർജ് ഓടമ്പള്ളിൽ  , സ്റ്റേറ്റ്     റിസോഴ്സ്  സെന്റർ   കണ്ണൂർ പഠന കേന്ദ്രം പ്രിൻസിപ്പൽ  പദ്മജ കെ വി , ചെറുപുഴ  ഗ്രാമപഞ്ചായത്തു പ്രത്യേക  പഠന പരിമിതി പിന്തുണാകേന്ദ്രം ഫാക്കൽറ്റി കോഡിനേറ്റർ സി കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു .  തുടർന്നു നടന്ന പഞ്ചായത്തു തല ഭിന്നശേഷി ഗ്രാമസഭയിലും പ്രൊജക്ട് നിർദ്ദേശങ്ങൾ ചർച്ചക്കായി അവതരിപ്പിക്കപ്പെട്ടു .

R P W D ACT 2016 പ്രകാരം പ്രത്യേക പഠന വൈകല്യം ഉള്ള കുട്ടികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ , ഒരു കുട്ടിക്ക്‌  ഒരു അദ്ധ്യാപകൻ എന്ന തലത്തിലുള്ള IEP ക്‌ളാസ്സുകളുടെ ആവശ്യകത , രക്ഷിതാക്കളുടെ പങ്കാളിത്തം , പഞ്ചായത്തിൽ   LEARNING DISABILITY MANAGEMENT പരിശീലനം ലഭിച്ച ഫാക്കൽറ്റിമാരുടെ ലഭ്യത ,   തുടങ്ങിയ കാര്യങ്ങൾ  പ്രാഥമിക ചർച്ചക്കു വിധേയമായി .   പ്രൊജക്ട് നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ പൊതുവേ സ്വാഗതം ചെയ്യപ്പെട്ടു . 

ഇത്തരത്തിലുള്ള ഒരു പ്രോജക്ട് തുടങ്ങുന്നതിനു സന്മനസ്സ് കാ ണിക്കുന്ന നടുവിൽ ഗ്രാമപഞ്ചായത്തു ഭരണ സമിതിയെ പ്രത്യേകം അഭിനന്ദിക്കാം . ഭിന്നശേഷി പിന്തുണാ പ്രവർത്തന ങ്ങൾ ക്കായി ഒരു സ്ഥിരം കേന്ദ്രമായി കെട്ടിട സൗകര്യത്തോടെ ഇതിനെ വികസിപ്പിക്കുന്ന കാര്യത്തിലും പഞ്ചായത്ത് പ്രസിഡണ്ട് പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചു .

- ആശംസകളോടെ , 

MMLD KERALA (MISSION FOR MANAGEMENT OF LEARNING DISABILTIES , KERALA)










No comments:

Post a Comment

നിവേദനം 2 -വിഷയം -കോഴ്സിന്റെ അംഗീകാരം

 നിവേദനം 2 വിഷയം -കോഴ്സിന്റെ അംഗീകാരം  ബഹുമാനപ്പെട്ട .ഡയറക്ടർ , സ്റ്റേറ്റ്   റിസോഴ്സ് സെന്റർ , കേരള യുടെ സമക്ഷം   C M L D (Certificate in Ma...